നല്ല ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്താനാണ് അടുത്തതായി അദ്ദേഹം നിർദ്ദേശിക്കുന്നത്. അതും ചെറുപ്പമായിരിക്കാൻ നമ്മെ സഹായിക്കുമത്രെ.
എപ്പോഴും ചെറുപ്പമായിരിക്കുക, എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് അല്ലേ? എന്നാൽ, ആരോഗ്യത്തോടെയും ചുറുചുറുക്കോടെയുമിരിക്കാൻ കുറച്ച് അധ്വാനം ആവശ്യമായി വരും. പ്രമുഖ വെൽനസ് വിദഗ്ധൻ ഡോ. മൈക്കൽ റോയ്‌സൺ അതിന് ചില ടിപ്സ് പറയുന്നുണ്ട്.
78 -കാരനും ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ചീഫ് വെൽനസ് ഓഫീസറുമായ റോയ്‍സൺ പറയുന്നത്, തന്റെ ബയോളജിക്കൽ ഏജ് (biological age) 20 വയസ് താഴെയാണ് എന്നാണ് പറയുന്നത്. 57.6 ആണത്രെ അദ്ദേഹത്തിന്റെ ബയോളജിക്കൽ ഏജ്.
അതിനായി ആറ് ടിപ്സാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതം തന്നെ മാറ്റും എന്നാണ് അദ്ദേഹം പറയുന്നത്. എന്തൊക്കെയാണവ?
ദിവസവും നടക്കുക എന്നതാണ് ആദ്യം. ഓരോ ദിവസവും 1000 സ്റ്റെപ്പുകളെങ്കിലും വയ്ക്കുക എന്നതാണ് ഒന്നാമതായി പിന്തുടരേണ്ട കാര്യം. അതിനായി ചില വഴികളും അദ്ദേഹം പിന്തുടരുന്നുണ്ട്. ഒന്ന് കാർ ഓഫീസിൽ നിന്നും ദൂരെ പാർക്ക് ചെയ്യുക എന്നതാണ്. അവിടെ നിന്നും ഓഫീസിലേക്ക് നടക്കും. പിന്നൊന്ന് ഡെസ്കിൽ ട്രെഡ്മിൽ സജ്ജീകരിക്കുക എന്നതും.
അവോക്കാഡോ, സാൽമൺ, ഒലിവ് ഓയിൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് അടുത്തതായി അദ്ദേഹം പറയുന്നത്. മൂന്നാമതായി, ബ്രെയിൻ ട്രെയിനിംഗ് ഗെയിമുകളാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.
നല്ല ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്താനാണ് അടുത്തതായി അദ്ദേഹം നിർദ്ദേശിക്കുന്നത്. അതും ചെറുപ്പമായിരിക്കാൻ നമ്മെ സഹായിക്കുമത്രെ. മൾട്ടി വിറ്റാമിൻ എടുക്കുക എന്നതാണ് അടുത്തതായി അദ്ദേഹം നിർദ്ദേശിക്കുന്ന മറ്റൊരു കാര്യം. ഫ്ലൂ വാക്സിൻ മറക്കാതെ എടുക്കുക എന്നതും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെ ചെയ്താൽ നമ്മൾ ചെറുപ്പമായിരിക്കും എന്നും ചുറുചുറുക്കോടെയിരിക്കും എന്നുമാണ് ഡോ. റോയ്സൺ പറയുന്നത്. ഇതിലൂടെ നമ്മുടെ ബയോളജിക്കൽ ഏജ് കുറക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
വയസ് 83, വെറുതെയിരിക്കില്ല, നാട്ടുകാർക്ക് ഹീറോയാണ്, പരിസരം വൃത്തിയാക്കുകയാണ് സൂര്യനാരായൺ
