Asianet News MalayalamAsianet News Malayalam

ചോളപ്പൊടി കൊണ്ടുള്ള ഭക്ഷണം കഴിച്ചു, 2 മാസത്തിനുള്ളിൽ ചത്തത് 400 നായകൾ, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ചോളപ്പൊടി നിർമ്മിക്കുന്ന വിവിധ മില്ലുകളിൽ നിന്നായി ശേഖരിച്ച 25 സാംപിളുകളിലും അപകടകരമായ പൂപ്പലിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് ചോളപ്പൊടി കഴിക്കുന്നതിന് ആളുകൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്

alarming number of dog death in Zambia after eating Contaminated maize government issues health warning
Author
First Published Aug 22, 2024, 11:20 AM IST | Last Updated Aug 22, 2024, 11:53 AM IST

ലുസാക്ക: ചോളപ്പൊടി കൊണ്ടുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ ചത്ത് വീണത് 400ലേറെ വളർത്തുനായകൾ. മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ആഫ്രിക്കയുടെ തെക്ക് ഭാഗത്തായുള്ള സാംബിയയിലാണ് സംഭവം. ഒരു മാസത്തിനുള്ളിൽ നാനൂറിലേറെ വളർത്തുനായകൾ ചത്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തിയത്. ചോളപ്പൊടി നിർമ്മിക്കുന്ന വിവിധ മില്ലുകളിൽ നിന്നായി ശേഖരിച്ച 25 സാംപിളുകളിലും അപകടകരമായ പൂപ്പലിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് ചോളപ്പൊടി കഴിക്കുന്നതിന് ആളുകൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പരുത്തി വിത്ത്, കടല, ചോളം എന്നിങ്ങനെയുള്ള വിളകളിൽ സാധാരണമായി കാണപ്പെടുന്ന പൂപ്പലുകളിൽ നിന്നുണ്ടാവുന്ന വിഷവസ്തുവായ അഫ്ലാടോക്സിനുകളാണ് ചോളപ്പൊടിയിൽ കണ്ടെത്തിയത്. 

സാംബിയയിലെ ജനങ്ങളുടെ പ്രധാന ആഹാരങ്ങളിലൊന്നാണ് ചോളമെന്നതിനാൽ ഏറെ ആശങ്കയുണ്ടാകുന്നതെന്നാണ് പരിശോധനാഫലങ്ങളെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി എലിജാ മുച്ചിമാ പ്രതികരിക്കുന്നത്. മനുഷ്യരിൽ ശ്വാസരോഗ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്ന വിഷവസ്തുവാണ് അഫ്ലാടോക്സിനുകൾ എന്നാണ് ലോകാരോഗ്യ വിശദമാക്കുന്നത്. 

കണ്ടെത്തൽ വലിയ രീതിയിലുള്ള ആശങ്കയ്ക്ക് കാരണമായതിന് പിന്നാലെ ചോളം വിതരണ ശൃംഖലകളെ കർശന പരിശോധനയ്ക്കാണ് വിധേയമാക്കിയിട്ടുള്ളത്. നായകൾക്കുള്ള ചോളം കൊണ്ട് നിർമ്മിതമായ ഭക്ഷണം കഴിച്ചവയാണ് വിഷബാധയേറ്റ് ചത്തിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ചോളം പൊടിക്കുമ്പോഴുള്ള ഉപ ഉൽപന്നങ്ങൾ കൊണ്ടാണ് നായകൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നത്. 

ഇതിന് പിന്നാലെ വിഷം കലർന്ന ചോളം കണ്ടെത്താനും നശിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പുള്ളത്. വിഷബാധിതമായ ചോളം ബാച്ചുകളെ കണ്ടെത്താനുള്ള സർക്കാർ ശ്രമം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് ജനങ്ങൾക്ക് വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാനമാണ് ചോളകൃഷിയെ സാരമായി ബാധിച്ചതെന്നാണ് ആരോഗ്യമന്ത്രി വിശദമാക്കിയത്. രാജ്യത്തെ അറുപത് ശതമാനം ആളുകളുടെ പ്രധാന ആഹാരം ചോളമാണ്. രൂക്ഷമായ വരൾച്ച ചോളകൃഷിയെ സാരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുട്ടടിയായി പൂപ്പൽ വിഷബാധ എത്തുന്നത്. തന്റെ ആറ് നായകളാണ് വിഷബാധിതമായ ചോളപ്പൊടി കഴിച്ച് ചത്തതെന്നാണ് പ്രതിപക്ഷ നേതാവ് സണ്ഡേ ചന്ദ എക്സിലൂടെ വിശദമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios