76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോ​ഗിച്ചാണ് കപ്പലിന്റെ നിർമ്മാണം. 860 അടിയാണ് കപ്പലിന്റെ നീളം. 193 അടിയാണ് ഉയരം. 30 എയർക്രാഫ്റ്റുകളാണ് ഒരേ സമയം കപ്പലിൽ നിർത്തിയിടാൻ ക​ഴിയുക.

രാജ്യം 15 വർഷമായി കണ്ട സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ഇന്ത്യൻ സമുദ്രതീരം കാക്കാൻ ഐഎൻഎസ് വിക്രാന്ത് ഒരുങ്ങിക്കഴിഞ്ഞു. 23000 കോടി രൂപ ചെലവിട്ട് നിർമ്മിച്ചത് കൊച്ചി കപ്പൽശാലയിൽ. 2002 -ലാണ് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം പദ്ധതിക്ക് കിട്ടുന്നത്. കൊച്ചി കപ്പൽ ശാലയുമായി കരാറിൽ ഒപ്പ് വയ്ക്കുന്നത് 2007 -ൽ. നിർമ്മാണം തുടങ്ങിയത് 2009 -ൽ. 1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് വന്നത്. 

Scroll to load tweet…

76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോ​ഗിച്ചാണ് കപ്പലിന്റെ നിർമ്മാണം. 860 അടിയാണ് കപ്പലിന്റെ നീളം. 193 അടിയാണ് ഉയരം. 30 എയർക്രാഫ്റ്റുകളാണ് ഒരേ സമയം കപ്പലിൽ നിർത്തിയിടാൻ ക​ഴിയുക. ഐഎൻഎസ് വിക്രാന്ത് വന്നതോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മ്മിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. 

14,000 കിലോമീറ്ററാണ് വിക്രാന്തിന് നിർത്താതെ സഞ്ചരിക്കാനാവുക. 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാൻ വിക്രാന്തിന് സാധിക്കും. മിഗ് -29, റഫാല്‍ എന്നീ യുദ്ധവിമാനങ്ങള്‍ വിക്രാന്തിലുണ്ടാകും. കാമോവ് 30, എംഎച്ച് 60 ഹെലികോപ്ടറുകളും ഇതിൽ ഉപയോഗിക്കും. തീർന്നില്ല, ഇനിയുമുണ്ട് വിക്രാന്തിന്റെ സവിശേഷതകൾ. 

YouTube video player

ഇതിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണുള്ളത്. ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് ഇതിൽ ഉത്പാദിപ്പിക്കുക. അതുപോലെ മണിക്കൂറിൽ ആയിരം ചപ്പാത്തിയും ഇഡ്ഡലിയും തയ്യാറാക്കാവുന്ന അടുക്കളയാണ് വിക്രാന്തിന്. വിക്രാന്തിൽ സ്ത്രീകൾക്ക് പ്രത്യേക താമസസൗകര്യം ഉണ്ടാവും. അതുപോലെ തന്നെ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റും വിക്രാന്തിന്റെ പ്രത്യേകത തന്നെ. 

ഏതായാലും ഇന്ത്യൻ സമുദ്രതീരത്ത് പ്രതിരോധത്തിന്റെ പുതുചരിത്രമെഴുതാൻ ഐഎൻഎസ് വിക്രാന്ത് ഒരുങ്ങിക്കഴിഞ്ഞു. ഇത് ഇന്ത്യയുടെ അഭിമാന നിമിഷം!