ഒരു നവജാത ഒറാങ്ങുട്ടാന്റെയും ഒരു തവളയുടെയും ആമയുടെയും എക്സ്-റേ ചിത്രങ്ങളാണ് അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏറെ അമ്പരപ്പോടെയും കൗതുകത്തോടെയും ആണ് ആളുകൾ ഇതിനെ സ്വീകരിച്ചത്.
മനുഷ്യർ എക്സ്-റേ എടുക്കുന്നത് സർവസാധാരണമാണ്. ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ പല സാഹചര്യങ്ങളിലും നമ്മൾ എക്സ്-റേ എടുക്കാറുണ്ട്. വളരെ അപൂർവമായി മാത്രമേ മൃഗങ്ങളുടെ എക്സ്-റേ എടുക്കാറുള്ളൂ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം മൃഗങ്ങളുടെ എക്സ്-റേ ചിത്രങ്ങൾ വൈറലായി. സാൻ ഡിയാഗോ മൃഗശാല അധികൃതരാണ് ഈ ചിത്രങ്ങൾ പങ്കിട്ടത്.
സാൻ ഡിയാഗോ മൃഗശാല കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ വിവിധ ചുറ്റുപാടുകളിൽ താമസിക്കുന്ന മൃഗങ്ങളുടെ എക്സ്-റേ ഫോട്ടോഗ്രാഫുകൾ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അമ്പരന്നു എന്നുതന്നെ വേണം പറയാൻ. രണ്ട് ദിവസം മുമ്പ് മൃഗശാലയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പങ്കിട്ട സ്ലൈഡുകളെക്കുറിച്ചും മൃഗശാല അധികൃതർ വിശദീകരിച്ചു. ഷെയർ ചെയ്തതിന് ശേഷം, പോസ്റ്റ് 29,000 -ലധികം ലൈക്കുകളും നിരവധി കമന്റുകളും നേടി.
ഒരു നവജാത ഒറാങ്ങുട്ടാന്റെയും ഒരു തവളയുടെയും ആമയുടെയും എക്സ്-റേ ചിത്രങ്ങളാണ് അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏറെ അമ്പരപ്പോടെയും കൗതുകത്തോടെയും ആണ് ആളുകൾ ഇതിനെ സ്വീകരിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ സാൻ ഡിയാഗോ മൃഗശാല വന്യജീവി സഖ്യം അടുത്തിടെ ഒരു സോഫ്റ്റ് ഷെൽ ആമയുടെ 41 ചെറിയ വിരിഞ്ഞ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തിരുന്നു. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കടലാമയുടെ പ്രജനനത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടുകൾ എടുക്കും. ഈ അപൂർവ കടലാമ മുട്ടകൾ വടക്കേ അമേരിക്കയിൽ ആദ്യമായി വിരിയിച്ചത് ഒരു അംഗീകൃത സംരക്ഷണ സംഘടനയാണ്.
മൃഗസംരക്ഷണത്തിന് ശ്രദ്ധേയമായ പങ്കുവഹിക്കുന്ന മൃഗശാല അധികൃതരുടെ ഭാഗത്തുനിന്നും പോസ്റ്റ് ചെയ്ത മൃഗങ്ങളുടെ എക്സ്-റേ ദൃശ്യങ്ങൾ ഇപ്പോഴും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.
