Asianet News MalayalamAsianet News Malayalam

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അമിത വില ഈടാക്കുന്നുണ്ടോ ? വായിക്കാം ഈ കുറിപ്പ് !

ഓണ്‍ലൈനില്‍ വാങ്ങിയ 50 രൂപയുടെ സാധനത്തിന് 129 രൂപ ഈടാക്കിയെന്ന പരാതിക്കുറിപ്പായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇരട്ടിയില്‍ അധികം തുക നല്‍കി സാധനങ്ങള്‍ വാങ്ങേണ്ടതുണ്ടോയെന്ന ചോദ്യം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു. 

Are there additional charges for online orders a note discussed in social media bkg
Author
First Published Oct 13, 2023, 2:41 PM IST


വീട്ടിലിരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതിവര്‍ദ്ധിച്ച് വരികയാണ്. അതോടൊപ്പം തന്നെ ഇത്തരം ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള പരാതികളും വര്‍ദ്ധിച്ചു. ഭക്ഷണ ഡെലിവറി രംഗത്തെ കുത്തകകളായ സോമോട്ടോയും സ്വിഗ്ഗിയും അവരുടെ ഓർഡറിന്‍റെ വിലയിൽ അധിക ചാർജുകൾ ഈടാക്കുന്നുവെന്നതാണ് ഈ പരാതിക്ക് കാരണവും. കുറഞ്ഞ തുക കാണിക്കുകയും അവസാനം കൂടുതൽ തുക ബിൽ വരികയും ചെയ്യുന്നു. ഭക്ഷണ വിതരണ വ്യാപാപത്തില്‍ ജിഎസ്ടി, പാക്കിംഗ് ചാർജുകൾ, ഡെലിവറി മറ്റ് പങ്കാളികൾക്ക് അനുവദിക്കൽ എന്നിവയ്ക്കായി ചില കമ്മീഷനുകൾ ഈടാക്കുന്നു, ഓർഡർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നതിനുള്ള സൗകര്യത്തിനായാണ് ഈ അധിക ചാർജുകൾ എന്നാണ് അവകാശവാദം. ഇത് സംമ്പന്ധിച്ച ഒരു കുറിപ്പ് ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ടപ്പോള്‍ രണ്ട് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. 

സ്ത്രീകളെ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന 71 കാരന്‍ !

'ആധുനിക ലാഹോറിന്‍റെ പിതാവ്' ഗംഗാ റാം നിര്‍മ്മിച്ച 'ഘോഡ ട്രെയിന്‍' നെ കുറിച്ച് അറിയാമോ ?

കുറിപ്പില്‍ 50 രൂപ വിലയുള്ള സാധനത്തിന് ഹാന്‍റ്ലിംഗ് ചാര്‍ജ്ജും കാര്‍ട്ട് ചാര്‍ജ്ജും ഡെലിവറി പാര്‍ട്നര്‍ ചാര്‍ജ്ജും മഴ ചര്‍ജ്ജും എല്ലാം കൂട്ടി അവസാനം 129 രൂപയാണ് ഈടാക്കിയത്. ബില്ലിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് Ankur എന്ന ഉപയോക്താവ് എഴുതി, 'ഞാൻ വ്യത്യസ്‌ത തരത്തിലുള്ള ഫീസുകൾ വാങ്ങുന്നതായി തോന്നുന്നു. കൈകാര്യം ചെയ്യാനുള്ള ഫീസ്, മഴക്കൂലി, വണ്ടിക്കൂലി. അടുത്തത് എന്ത്? പേയ്‌മെന്‍റ് ഗേറ്റ്‌വേ ഫീസ്, ബ്രൗസിംഗ് ഫീസ്, ജീവനക്കാരുടെ ശമ്പളം?' എന്നാല്‍, Ankur ന്‍റെ ട്വീറ്റ് SpuddyKat എന്ന ഉപയോക്താവ് റീട്വീറ്റ് ചെയ്തപ്പോള്‍ മറ്റൊരു കാര്യമാണ് കുറിച്ചത്. അതിങ്ങനെയായിരുന്നു,' ജനപ്രീതിയില്ലാത്ത അഭിപ്രായമായിരിക്കാം, പക്ഷേ, നിങ്ങൾ 50 രൂപ വിലയുള്ള എന്തെങ്കിലും ഓർഡർ ചെയ്യുകയും ഒരു മനുഷ്യൻ അത് നിങ്ങളുടെ വീട്ടിലേക്ക് ഉടൻ എത്തിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ, ആ സൗകര്യത്തിനായി ഒരു കൂട്ടം ഫീസ് അടയ്ക്കുന്നത് തികച്ചും ശരിയാണ്.'

വന്ദേ ഭാരതില്‍ 'ഓസി' അടിച്ച് യുപി പോലീസുകാരന്‍; ചോദ്യം ചെയ്ത ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറ്റവും!

ഹീലിയം ബലൂൺ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം !

SpuddyKat ന്‍റെ റീട്വീറ്റ് ഇതിനകം ഒന്നര ലക്ഷത്തോളം പേര്‍ വായിച്ച് കഴിഞ്ഞു. മാത്രമല്ല, നിരവധി പേര്‍ അവരടെ റീട്വീറ്റ് വീണ്ടും തങ്ങളുടെ അക്കൗണ്ടുകളില്‍ ട്വീറ്റ് ചെയ്തു. ഇതോടെ നെറ്റിസണ്‍സിനിടെ ഒരു ചര്‍ച്ച രൂപപ്പെട്ടു. 'ഡൊമിനോകളോ പ്രാദേശിക റെസ്റ്റോറന്‍റുകളോ ഡെലിവർ ചെയ്തിരുന്നപ്പോൾ ഇതെല്ലാം എങ്ങനെ സുഗമമായി പ്രവർത്തിച്ചുവെന്ന് ഞാൻ ശരിക്കും അത്ഭുതപ്പെടുന്നു. അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള വാണിജ്യ ആപ്പുകളിൽ പോലും, ഡെലിവറിക്ക് എത്ര തവണ നിങ്ങൾ അധിക പണം നൽകുന്നുണ്ട്?' ഒരു ഉപയോക്താവ് ചോദിച്ചു. SpuddyKat ന് ഇതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. അവര്‍ ഇങ്ങനെ കുറിച്ചു,' ഡൊമിനോസ് പരിമിതമായ ഉയർന്ന മാർജിൻ ഇനങ്ങൾ വിൽക്കുന്നു. അവയുടെ ശരാശരി കാർട്ട് മൂല്യം 300 രൂപയിൽ കൂടുതലായിരിക്കണം. അവർക്ക് ഇടയ്ക്കിടെയുള്ള ചെറിയ സംഗതികള്‍ കൂടി എടുക്കാന്‍ കഴിയും  E-comm-ന് ഡെലിവറി സമയങ്ങൾ ഉപയോഗിച്ച് കളിക്കാൻ കഴിയും, നിങ്ങൾ 50 രൂപയ്ക്ക് എന്തെങ്കിലും ഓർഡർ ചെയ്താൽ 15 മിനിറ്റല്ല 5 ദിവസത്തിനുള്ളിലാണ് നിങ്ങൾക്ക് അത് ലഭിക്കും. അവർക്ക് ഓർഡറുകൾ ക്ലബ് ചെയ്യാനും ചെലവ് കുറയ്ക്കാനും കഴിയും.' മറ്റൊരാള്‍ എഴുതിയത്, 'എനിക്ക് കൂടുതൽ യോജിക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും ചെറിയ സാധനങ്ങൾ എത്തിക്കാൻ നിങ്ങൾ 79 രൂപ നൽകുകയാണെങ്കിൽ, അത് ഒരു വിലപേശൽ പോലെ തോന്നുന്നു,' എന്നായിരുന്നു. എന്നാല്‍ മൂന്നാമത്തെയാളുടെ അഭിപ്രായം 'ഇത് ഒട്ടും ജനപ്രിയമല്ല. ഈ പെരുമാറ്റം തികച്ചും സെൻസിറ്റീവും യൂബർ പ്രത്യേകാവകാശവും, അത്യധികം ചൂഷണം ചെയ്യുന്നതുമാണ്' എന്നായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios