രണ്ട് റോളക്സ് വാച്ചിന് വേണ്ടി സെക്സ്, കൊലപാതകം; പരിശോധിച്ചപ്പോള്‍ വാച്ചുകള്‍ വ്യാജം, പിന്നാലെ അറസ്റ്റ്

സൗൾ മുറെയുടെ (33) എന്നയാളുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പോലീസിനെ ഹണിട്രാപ്പിലേക്കും അതിലൂടെ സൗളിന്‍റെ കൊലപാതകത്തിലേക്കും നയിച്ച കാരണത്തിലേക്കും എത്തിച്ചത്. 

Arrest after sex and murder for two Rolex watches bkg


ത്യാഗ്രഹം മനുഷ്യന്‍റെ ഏറ്റവും മോശമായ സ്വഭാവങ്ങളിലൊന്നാണ്. അത് പലപ്പോഴും വ്യക്തികളെ തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്നു. മനുഷ്യനെ തെറ്റായ പെരുമാറ്റത്തിലേക്ക് കൊണ്ടുപോകുന്നു. അത്യാഗ്രഹം മൂലം മറ്റുള്ളവരില്‍ നിന്ന് പണം തട്ടിയെടുക്കാനായി എന്ത് വഴിയും മനുഷ്യന്‍ തെരഞ്ഞെടുക്കുന്നു.  അത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി ഒരു യുവാവിനെ രണ്ട് സ്ത്രീകളും അവരുടെ കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയതിനെ കുറിച്ചാണ്. സൗൾ മുറെയുടെ (33) എന്നയാളുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പോലീസിനെ ഹണിട്രാപ്പിലേക്കും അതിലൂടെ സൗളിന്‍റെ കൊലപാതകത്തിലേക്കും നയിച്ച കാരണം കണ്ടെത്തിയത്. 

ബെഡ്‌ഫോർഡ്‌ഷെയറിലെ ലൂട്ടൺ നിവാസിയായ സൗളിനെ അദ്ദേഹത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന്‍റെ പ്രവേശന കവാടത്തിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗളിന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഫെബ്രുവരി 27 ന് പുലർച്ചെ സുർപ്രീതും ടെമിഡയോയും അപ്പാർട്ട്മെന്‍റ് പരിസരത്ത് നിന്ന് പുറത്തുപോകുന്ന വീഡിയോ ലഭിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അത്യാഗ്രഹത്തിന്‍റെയും ഹണി ട്രാപ്പിംഗിന്‍റെ കഥ പുറം ലോകമറിഞ്ഞത്. 

കൊലപാതത്തെ തുടര്‍ന്ന് സുർപ്രീത് ധില്ലന്‍ (36), ടെമിഡയോ ആവെ (21) എന്നീ രണ്ട് സ്ത്രീകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സോളിന്‍റെ കൈയിലുണ്ടായിരുന്ന രണ്ട് റോളക്സ് വാച്ചുകൾ മോഷ്ടിക്കാനായിരുന്നു കൊല നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്. എന്നാല്‍ ഈ രണ്ട് റോളക്സ് വാച്ചുകളും പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. സാമൂഹിക മാധ്യമം വഴിയാണ് സുർപ്രീത്, ടെമിഡയോ എന്നീ സ്ത്രീകളെ സൌള്‍  പരിയചപ്പെടുന്നത്. സൌഹൃദം കൂടുതല്‍ അടുപ്പത്തിലേക്ക് വളരാന്‍ അധിക കാലമെടുത്തില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. തുടര്‍ന്ന് ഇരുവരും ലണ്ടനിൽ നിന്ന് ലൂട്ടണിലേക്ക് വരികയും സൌളിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് മൂന്ന് പേരും തമ്മില്‍ കണ്ടുമുട്ടുകയും ചെയ്തു. 

കൂടുതല്‍ വായനയ്ക്ക്: Viral Vide: വെടിയുണ്ട പോലെ പായുന്ന മൃഗങ്ങള്‍; സാതന്ത്ര്യം എന്താണെന്നറിയാന്‍ വീഡിയോ കാണൂ !

സുർപ്രീതും ടെമിഡയോയും സൌളിന്‍റെ അപ്പാര്‍ട്ട്മെന്‍റിലെത്തിയപ്പോള്‍ അവരുടെ രണ്ട് കൂട്ടാളികള്‍ ക്ലിയോൺ ബ്രൗണ്‍ (  29  )ഇക്രം അഫിയ ( 31)  എന്നിവര്‍ താഴെ കാര്‍പ്പോര്‍ച്ചില്‍ കാത്ത് നിന്നു. പോലീസ് ചോദ്യം ചെയ്യലില്‍ മൂന്ന് പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സൌളിന് ബ്രാണ്ടിയില്‍ ജിഎച്ച്ബി അഥവാ യെമ്മ ഹൈഡ്രോക്‌സിബ്യൂട്ടൈറേറ്റ് എന്ന ഡേറ്റ് റേപ്പ് മയക്കുമരുന്ന് നല്‍കിയെന്ന് സുര്‍പ്രീത് കുറ്റസമ്മതം നടത്തി. പ്രതികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് സുർപ്രീതും ടെമിഡയോയും സൌളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. 

കൂടുതല്‍ വായനയ്ക്ക്: ആള്‍ത്തിരക്കിനിടയില്‍ ഭാര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്; വൈറലായി ഒരു വീഡിയോ 

എന്നാല്‍, മയക്ക് മരുന്നിന് സൌളിനെ പൂര്‍ണ്ണമായും മയക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് താഴെ കാത്ത് നിന്നിരുന്ന തങ്ങളുടെ കൂട്ടാളികളെ വിളിച്ച് വരുത്തി. ഇതില്‍ ഇക്രം അഫ്രിയ സൌളിനെ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കുന്നതിനിടെ സ്ത്രീകള്‍ സൌളിന്‍റെ അപ്പാര്‍ട്ട്മെന്‍റ് പരിശോധിക്കുകയും റോളക്സ് വാച്ചുകളുമായി കടക്കുകയുമായിരുന്നു. അവര്‍ എടുത്ത റോളക്സ് വാച്ചുകള്‍ വ്യാജമായിരുന്നു. മാത്രമല്ല അയാളുടെ അപ്പാര്‍ട്ട്മെന്‍റില്‍ വില പിടിപ്പുള്ളതൊന്നും ഇല്ലായിരുന്നു. ഈ സ്ത്രീകള്‍ക്ക് നേരെ നേരത്തെയും ഹണി ട്രപ്പ് കുറ്റം ആരോപിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിയോൺ ബ്രൗണിനെയും ഇക്രം അഫിയയെയും കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. 

കൂടുതല്‍ വായനയ്ക്ക്: ബാള്‍ട്ടിക്ക് കടലില്‍ 525 വര്‍ഷം മുമ്പ് നടന്ന കപ്പല്‍ ഛേദത്തില്‍ നഷ്ടമായ കുരുമുളകും ഇഞ്ചിയും കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ 

 

Latest Videos
Follow Us:
Download App:
  • android
  • ios