Asianet News MalayalamAsianet News Malayalam

Viral Video: വെടിയുണ്ട പോലെ പായുന്ന മൃഗങ്ങള്‍; സാതന്ത്ര്യം എന്താണെന്നറിയാന്‍ ഈ വീഡിയോ കാണൂ !

ഓരോ തടവറകളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ജീവികളുടെ, വന്യമൃഗങ്ങളുടെ വെമ്പലിലുണ്ട് എന്താണ് സ്വാതന്ത്ര്യം എന്ന്. ആ വെമ്പലിന്‍റെ കൂട് തുറന്ന് കാട്ടുന്ന വീഡിയോയാണിത്. 

Watch the viral video to know what is feel of freedom bkg
Author
First Published Mar 7, 2023, 9:37 AM IST

സ്വാതന്ത്ര്യം എന്താണെന്ന് അനുഭിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും? അതിന് നമ്മള്‍ സ്വതന്ത്ര്യരല്ലേ എന്നാകും മറുചോദ്യം. മനുഷ്യന്‍റെത് ഓരോ സമൂഹത്തിനും ഉള്ളിലുള്ള നിയന്ത്രിത സ്വാതന്ത്ര്യമാണ്. നിയന്ത്രണത്തിനുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ കുറിച്ചല്ല. പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. അത്തരമൊരു സ്വാതന്ത്ര്യം അനുഭവിക്കണമെങ്കില്‍ ഒരിക്കല്ലെങ്കിലും തടവിലാക്കപ്പെടണം. ഓരോ തടവറകളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ജീവികളുടെ, വന്യമൃഗങ്ങളുടെ വെമ്പലിലുണ്ട് എന്താണ് സ്വാതന്ത്ര്യം എന്ന്. ആ വെമ്പലിന്‍റെ കൂട് തുറന്ന് കാട്ടുകയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ്. സ്വാതന്ത്ര്യം എങ്ങനെയുണ്ടെന്ന് ഇത് കാണൂ എന്ന കുറിപ്പോടെ അദ്ദേഹം തന്‍റെ ട്വിറ്റര്‍ ഹാന്‍റിലിലൂടെ പങ്കുവച്ച വീഡിയോ 10 ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്. 

വന്യമൃഗങ്ങളും പക്ഷികളും അടങ്ങിയ നിരവധി മൃഗങ്ങളെ കൂട്ടില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് തുറന്ന് വിടുമ്പോള്‍ അവയുടെ പ്രതികരണം കാണിക്കുന്ന  2.7 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് അദ്ദേഹം തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിവിധ വന്യമൃഗ സങ്കേതങ്ങളിലേക്ക് തുറന്നുവിടുന്ന മൃഗങ്ങളുടെതാണ് വീഡിയോ. ആദ്യത്തെ ഷോട്ടില്‍ രണ്ട് ചെറിയ കൂടികളിലായി ഒതുക്കപ്പെട്ട രണ്ട് ചീറ്റകളെ തുറന്ന് വിടുന്നത് കാണിക്കുന്നു. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതിരുന്ന ചീറ്റകള്‍ തൊട്ടടുത്ത നിമിഷം ഒരു വെടിയുണ്ട പോലെ പുറത്തേക്ക് പായുന്നു. വീഡിയോയില്‍ ഇരിടത്ത് തന്നെ കാട്ടിലേക്ക് തുറന്ന് വിട്ട മനുഷ്യരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ഗറില്ലയെയും കാണാം. കടലിലേക്ക് നീങ്ങുന്ന സീലുകള്‍ സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തിലേക്ക് പറന്നുയരുന്ന പക്ഷികള്‍, കടുവകള്‍ പുലികള്‍ അങ്ങനെ അനേകം മൃഗങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് പാഞ്ഞ് പോകുന്നു. 

 


കൂടുതല്‍ വായനയ്ക്ക്: ബാള്‍ട്ടിക്ക് കടലില്‍ 525 വര്‍ഷം മുമ്പ് നടന്ന കപ്പല്‍ ഛേദത്തില്‍ നഷ്ടമായ കുരുമുളകും ഇഞ്ചിയും കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ 

വീഡിയോ ട്വിറ്ററില്‍ വൈറലായതോടെ നിരവധി കമന്‍റുകളാണ് ലഭിച്ചത്. ഇന്ന് ഞാന്‍ കണ്ട ഏറ്റവും മനോഹരമായ വീഡിയോ എന്ന് ഒരാളെഴുതി. മറ്റൊരാള്‍ ഹൃദയത്തെ സ്പര്‍ശിച്ചെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ആര്‍ക്കെങ്കിലും ഇതിന് തത്സമയം സാക്ഷ്യം വഹിക്കണമെന്നുണ്ടെങ്കില്‍ അടുത്തുള്ള സിവില്‍ കോടതിയില്‍ വിവാഹ മോചന വിധി പറയുമ്പോള്‍ പോയിയാല്‍ മതിയെന്നും നിങ്ങള്‍ക്ക് സമാനമായ വൈകാരിക രംഗം കാണാമെന്നും ഒരു വിരുതന്‍ എഴുതി. പ്രകൃതി, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നെന്നും പ്രകൃതിയില്ലാതെ സ്വാതന്ത്ര്യം പൂര്‍ണ്ണമാവില്ലെന്നുമായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയില്‍ വച്ച് പച്ച കല്ല് പതിച്ച മോതിരം നഷ്ടപ്പെട്ടു, ഒരു വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചു; വൈറലായ കുറിപ്പ്

കൂടുതല്‍ വായനയക്ക്:  'പെണ്‍കുട്ടികള്‍ ക്ഷമിക്കണം'; ഓട്ടോയുടെ പുറികിലെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

 

Follow Us:
Download App:
  • android
  • ios