Asianet News MalayalamAsianet News Malayalam

ഔറി, കോടികളുടെ ആസ്തിക്ക് ഉടമയായത് മറ്റുള്ളവരുടെ വീട് അടിച്ച് വാരി വൃത്തിയാക്കി !

ഔറി തന്‍റെ സേവനം പ്രധാനമായും വാഗ്ദാനം ചെയ്യുന്നത് ശാരീരിക ബുദ്ധിമുട്ടുള്ളവർ, മാനസിക പ്രയാസമുള്ളവർ, വൃദ്ധര്‍‌ എന്നിവർക്കൊക്കെയാണ്. ശുചീകരണം വളരെ രസകരമായ ഒരു ജോലിയാണെന്നാണ് ഇവർ പറയുന്നത്. 

Auri who is a millionaire after cleaning others houses bkg
Author
First Published Dec 20, 2023, 4:36 PM IST


കോടീശ്വരനായി മാറുകയെന്നത് പലരുടെയും സ്വപ്നമാണ്. അതിനായി പല വഴികൾ തേടുന്നവരുണ്ട്, ലോട്ടറിയും മറ്റുമെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരുണ്ട്, ഉയർന്ന ശമ്പളമുള്ള ഒരു ജോലിക്കായി ഓരോ ദിവസവും ശ്രമിച്ചു കൊണ്ടിരിക്കുന്നവരുമുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാര്യം ചെയ്തുകൊണ്ട് കോടീശ്വരിയായി മാറിയ ഒരു യുവതിയുടെ കഥ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മറ്റുള്ളവരുടെ വീടുകൾ വൃത്തിയാക്കിയും അവിടുത്തെ മാലിന്യങ്ങൾ ശേഖരിച്ച് കൃത്യമായി സംസ്കരണം നടത്തിയുമാണ് ഈ യുവതി ഇന്ന് കോടികളുടെ ആസ്തിയുള്ളവളായി മാറിയത്. ഔറി കാനനെൻ എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു വേറിട്ട കോടീശ്വരിയായി മാറിയതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. 

മൂന്ന് വർഷങ്ങൾക്ക് മുൻപ് കോവിഡ് കാലത്താണ് ഇത്തരത്തിൽ ഒരു ജോലിയിലേക്ക് ഔറി ശ്രദ്ധ തിരിച്ചത്. പൊതുവിൽ തന്‍റെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഔറി എന്തുകൊണ്ട് തന്‍റെ ഈ ഇഷ്ടത്തെ ഒരു ജോലിയാക്കി മാറ്റിക്കൂടെയെന്ന് ചിന്തിച്ചു. അങ്ങനെ അവൾ തന്‍റെ സഹായം ആവശ്യമുള്ളവർക്ക് അത് നൽകാൻ തീരുമാനിച്ചു. സ്വന്തമായി വീടും പരിസരവും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരുടെ വീട്ടിലെത്തി അവർ ആഗ്രഹിക്കുന്നതിലും ഭംഗിയായി വീട് വൃത്തിയാക്കിക്കൊടുക്കുക എന്നതാണ് ഔറിയുടെ പ്രത്യേകത. വീട് വൃത്തിയാക്കലെന്ന് പറഞ്ഞാൽ ചുമ്മാതങ്ങ് ചെന്ന് അടിച്ചുവാരി പൊടി തുടയ്ക്കുകയായിരുന്നില്ല ഔറി ചെയ്തത്. മൊത്തത്തിൽ 'വീട് നല്ല കുട്ടപ്പ'നാക്കി കൊടുക്കും. അതായത് പൊടി തുടച്ചു വൃത്തിയാക്കുന്നതിനൊപ്പം വീടിന്‍റെ പഴയ ഇൻറീരിയർ ഡിസൈനിംഗ് മാറ്റി പുതുപുത്തനാക്കി കൊടുക്കുമെന്ന് സാരം.

'പട്ടിക്കോളര്‍' ധരിച്ച് അഞ്ച് വയസുകാരി; കാരണം കേട്ട് രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ !

സ്വര്‍ണ്ണവും വെള്ളിയും മാറി നില്‍ക്കും ലോകത്തിലെ ഏറ്റവും ചെലവേറിയ ലോഹത്തിന് മുന്നില്‍ !

ഔറി തന്‍റെ സേവനം പ്രധാനമായും വാഗ്ദാനം ചെയ്യുന്നത് ശാരീരിക ബുദ്ധിമുട്ടുള്ളവർ, മാനസിക പ്രയാസമുള്ളവർ, വൃദ്ധര്‍‌ എന്നിവർക്കൊക്കെയാണ്. ശുചീകരണം വളരെ രസകരമായ ഒരു ജോലിയാണെന്നാണ് ഇവർ പറയുന്നത്. താനിത് ഏറെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും ഔറി കൂട്ടിച്ചേർക്കുന്നു. ടിക് ടോക്കിൽ, 10 മില്യൺ ഫോളോവേഴ്‌സുള്ള ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് ഇവർ.  @aurikatariina എന്ന പേരിലാണ് ടിക് ടോക്കിൽ ഔറി അറിയപ്പെടുന്നത്. തങ്ങളുടെ വീട് വൃത്തിയാക്കി ഒരു മേക്കോവർ നടത്താൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ഔറിയുടെ ഒരു ഡേറ്റ് കിട്ടാനായി കാത്തിരിക്കുകയാണെന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ഗുഡ് മോര്‍ണിംഗ് അമേരിക്ക ഔറിയുടെ ക്ലിനിംഗ് ടിപ്പുകള്‍ തങ്ങളുടെ യൂറ്റ്യൂബില്‍ പങ്കുവച്ചു. 

മനുഷ്യ പാദസ്പര്‍ശം ഏല്‍ക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇതാണ് !

Latest Videos
Follow Us:
Download App:
  • android
  • ios