പല രാജ്യങ്ങളിലും ബീജദാനവുമായി ബന്ധപ്പെട്ട പല നിയമങ്ങളാണ് ഇപ്പോഴുള്ളത്. യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ബീജദാനത്തിന് സംഭാവന സ്വീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
ഓസ്ട്രേലിയയില്‍ നടന്ന ഒരു എല്‍ഡിബിടിക്യൂ+ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ മാതാപിതാക്കളില്‍ ചിലര്‍ തങ്ങളുടെ കുട്ടികള്‍ക്ക് പരസ്പര സാമ്യം വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സംശയം തോന്നിയ മാതാപിതാക്കള്‍ തങ്ങളുടെ പ്രാദേശിക ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ബിജദാതാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ സ്വന്തം പേര് പലതവണ മാറ്റി പറഞ്ഞ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ ബീജദാനം ചെയ്തിരുന്നുവെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. ബീജ സ്വകര്‍ത്താക്കളില്‍ ചിലര്‍ ഔദ്ധ്യോഗികമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ തങ്ങളുടെ ദാതാവിനെ കണ്ടെത്തിയിരുന്നു. ഇത് സാമ്യതയുള്ള കുട്ടികളുടെ ജനനത്തിന് മറ്റൊരു കാരണമായി പറയുന്നു. ഇതിനകം ഏതാണ്ട് അറുപതോളം കുട്ടികളുടെ പിതാവായി കഴിഞ്ഞിരുന്നു ആ ബീജദാതാവ്.
സിഡ്‌നിയിലെ ഫെർട്ടിലിറ്റി ഫസ്റ്റിലെ ഡോ. ആൻ ക്ലാർക്ക് തന്‍റെ ക്ലിനിക്കില്‍ ഒരു ദാതാവിനെ ഒരു തവണ മാത്രമേ ഉപയോഗിക്കൂവെന്ന് അവകാശപ്പെട്ടു. എന്നാല്‍, പലരും ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ വഴി തങ്ങളുടെ ബീജ ദാതാവിനെ കണ്ടെത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. സ്പേം ഡോണേഷന്‍ ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയൻ ബാക്ക്‌പാക്കേഴ്‌സ് സീക്കിംഗ് സ്പേം ഡൊണേഷൻ എന്നീ രണ്ട് ഫെയ്‌സ്ബുക്ക് പേജുകളിൽ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ എത്തുന്ന ബീജ ദാതാക്കള്‍ നിങ്ങളില്‍ നിന്ന് പണമോ മറ്റ് സമ്മാനങ്ങളോ സ്വീകരിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഓസ്ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായിക്കാന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെവരാന്‍ ആവശ്യപ്പെട്ടു; 32 വയസുകാരന് ഒരു വര്‍ഷം തടവ്
ഓസ്‌ട്രേലിയൻ ബാക്ക്‌പാക്കേഴ്‌സിന്‍റെ പേജില്‍, ഏതാനും ആഴ്ചകള്‍ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായെത്തിയ ചിലര്‍ ബീജദാനം വാഗ്ദാനം ചെയ്തിരുന്നു. ആളുകള്‍ ഇപ്പോള്‍ ഒരു കാര്‍ പാര്‍ക്കിങ്ങ് എരിയയിലോ ഹോട്ടല്‍മുറിയിലോ വച്ച് കണ്ടുമുട്ടി പുതിയ സാമ്പിള്‍ കൈമാറുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത് ശരിയായ നിലപാടല്ല. ജീവിതം തുടങ്ങേണ്ടത് ഇത്തരത്തില്‍ ഒളിച്ചും പാത്തുമല്ല, ഇത് വളരെ മാന്യതയോടെ ചെയ്യേണ്ടതാണ്. അല്ലാതെ അജ്ഞാതമായ ഇടപാടിലൂടെയല്ലെന്ന് ഡോണർ കൺസീവ്ഡ് ഓസ്‌ട്രേലിയയിലെ ചാരിറ്റിയിൽ നിന്നുള്ള എയ്‌മി ഷാക്കിൾട്ടണ്‍ പറയുന്നു.
പല രാജ്യങ്ങളിലും ബീജദാനവുമായി ബന്ധപ്പെട്ട പല നിയമങ്ങളാണ് ഇപ്പോഴുള്ളത്. യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ബീജദാനത്തിന് സംഭാവന സ്വീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍, ചൈനയില്‍ പണം അങ്ങോട്ട് നല്‍കി ബീജം സ്വീകരിക്കുന്ന സ്പേം ഡോണേറ്റിങ്ങ് ക്ലിനിക്കുകളുണ്ട്. യുകെയില്‍ ബീജദാനം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയാണ്. ഓരോ ക്ലിനിക്ക് സന്ദര്‍ശനത്തിനും ദാതാവിന് 35 യൂറോ സ്വീകരിക്കാന്‍ അനുവദിക്കുന്നു. കൂടാതെ ബീജദാതാവിന് യാത്രയ്ക്കും താമസത്തിനും സംരക്ഷണത്തിനും ഇതില്‍ കൂടുതല്‍ ചെലവ് വരുമെങ്കില്‍ അത് ആവശ്യപ്പെടാം. എന്നാല്‍ ഒരാളുടെ ബീജം പത്ത് കുടുംബങ്ങള്‍ക്ക് മാത്രമേ സ്വീകരിക്കാന്‍ കഴിയൂവെന്നും നിഷ്ക്കര്‍ഷിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: ക്ഷീണിതനായി ഓട്ടോയില്‍ ഉറങ്ങിയ തൊഴിലാളിയെ പ്രശംസിച്ച് കമ്പനി സിഇഒ; വിമര്‍ശിച്ചും അനുകൂലിച്ചും നെറ്റിസണ്‍സ്
