വീട്ടിലെത്തിയപ്പോൾ ഓട്ടോ നിർത്തി. താൻ ഓട്ടോക്കൂലി കൊടുക്കുന്നതിനായി ക്യുആർ കോഡ് സ്കാൻ ചെയ്യാൻ തുടങ്ങി. എന്നാൽ, ഓട്ടോക്കാരൻ നേരത്തെ തന്നെ പണം അടച്ചിരുന്നു എന്ന് തന്നെ ഓർമ്മപ്പെടുത്തി എന്നാണ് യുവാവ് പറയുന്നത്.
അറിയാത്ത നഗരത്തിലെത്തിയാൽ ടാക്സി വിളിക്കാൻ എല്ലാവർക്കും പേടിയാണ്. കാരണം, ഡ്രൈവർമാർ ഈടാക്കുന്ന അമിതമായ ചാർജ്ജ് തന്നെ. മിക്കവാറും ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന അനുഭവങ്ങളിൽ പറയാറുള്ളതും ഇത് തന്നെയാണ്. തങ്ങൾ എങ്ങനെ പറ്റിക്കപ്പെട്ടു എന്നതിനെ കുറിച്ചാണ് മിക്കവാറും ആളുകൾ പറയാറുള്ളത്. എന്നാൽ, അതിന് വിപരീതമായി എങ്ങനെയാണ് ബെംഗളൂരുവിലുള്ള ഒരു ഓട്ടോ ഡ്രൈവർ തന്നെ പറ്റിക്കാതിരുന്നത് എന്ന അനുഭവമാണ് ഈ യുവാവ് പങ്കുവയ്ക്കുന്നത്.
റെഡ്ഡിറ്റിലാണ് ഒരാൾ ബെംഗളൂരുവിൽ നിന്നുള്ള തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. താൻ നേരത്തെ ഓട്ടോ ചാർജ്ജ് നൽകിയിരുന്നു. എന്നാൽ അതോർക്കാതെ വീണ്ടും നൽകാൻ പോയപ്പോൾ ഓട്ടോ ഡ്രൈവർ തന്നെ തടഞ്ഞുകൊണ്ട് നേരത്തെ അടച്ചതാണ് എന്ന് ഓർമ്മിപ്പിച്ചു എന്നാണ് ഇയാൾ പറയുന്നത്.
യാത്രയ്ക്കിടയിൽ ഓട്ടോ ഡ്രൈവർ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഒരു സിഎൻജി പമ്പിൽ ഓട്ടോ നിർത്തി. അതിനുള്ള പണം നൽകാൻ തന്നോടാണ് ആവശ്യപ്പെട്ടത്. ആ പണം താൻ അടച്ചു. വീട്ടിലെത്തിയപ്പോൾ ഓട്ടോ നിർത്തി. താൻ ഓട്ടോക്കൂലി കൊടുക്കുന്നതിനായി ക്യുആർ കോഡ് സ്കാൻ ചെയ്യാൻ തുടങ്ങി. എന്നാൽ, ഓട്ടോക്കാരൻ നേരത്തെ തന്നെ പണം അടച്ചിരുന്നു എന്ന് തന്നെ ഓർമ്മപ്പെടുത്തി എന്നാണ് യുവാവ് പറയുന്നത്.
ഇതത്ര വലിയ കാര്യമൊന്നുമല്ല എന്ന് തനിക്കറിയാം. എന്നാൽ, ഒരുപാട് കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ കാര്യം എന്ന രീതിയിലാണ് ഈ അനുഭവം പങ്കിടുന്നത് എന്നും യുവാവ് എഴുതുന്നു.
വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയതും. ഒരാൾ കമന്റ് ചെയ്തത്, ഒരുപാട് നല്ല ഓട്ടോ ഡ്രൈവർമാർ ബെംഗളൂരുവിലുണ്ട് എന്ന് മറന്നു പോകരുത് എന്നായിരുന്നു. ചിലർ അധികക്കൂലി വാങ്ങുന്നു എന്നതിന്റെ നിഴലിൽ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. തങ്ങൾക്കുണ്ടായ സമാനമായ നല്ല അനുഭവങ്ങൾ പങ്കുവച്ചവരും കുറവായിരുന്നില്ല.
അമ്പോ, പനീറിന് 2900 രൂപയോ, സംരംഭകൻ പങ്കുവച്ച ബില്ല് കണ്ട് തലയിൽ കൈവച്ച് നെറ്റിസൺസ്
