എന്നാൽ, ഇപ്പോൾ കുഞ്ഞിന്റെ മരണം ഉൾക്കൊള്ളാൻ അമ്മ ചിമ്പാൻസിക്ക് കഴിഞ്ഞിട്ടില്ല. അമ്മ ചിമ്പാൻസിയായ മഹാലെ തന്റെ മരിച്ച കുഞ്ഞിനെ തന്നിൽ വേർപെടുത്താൻ തയ്യാറായതേ ഇല്ല.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഒരു അമ്മ ചിമ്പാൻസിയും കുഞ്ഞ് ചിമ്പാൻസിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ, ഇന്ന് ആ അമ്മ ചിമ്പാൻസി തന്റെ കുഞ്ഞിന്റെ വിയോഗം താങ്ങാൻ കഴിയാതെ കരയുകയാണ്. വ്യാഴാഴ്ചയാണ് വിചിറ്റയിലെ സെഡ്‌വിക്ക് കൗണ്ടി മൃഗശാലയിലെ മൃഗസംരക്ഷണ സംഘം മൃഗശാലയിൽ അമ്മയുടെ കൈകളിൽ ചിമ്പാൻസി കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നവംബർ 15 -ന് മൃഗശാലയിലാണ് കുഞ്ഞ് ചിമ്പാൻസി ജനിച്ചത്. സി-സെക്ഷൻ വഴിയായിരുന്നു ജനനം. കുച്ചേസ എന്ന് അവന് പിന്നാലെ പേരും നൽകി. നവജാതശിശുവിനെ തിരികെ അമ്മയുടെ കൈകളിലേൽപ്പിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ അധികം വൈകാതെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അനേകം പേരാണ് അന്ന് ആ വീഡിയോ കണ്ടതും അമ്മയേയും കുഞ്ഞിനേയും മാതൃസ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി വാഴ്ത്തിയതും. ഏതൊരു ജീവിക്കും തന്റെ കുഞ്ഞ് എത്ര പ്രിയപ്പെട്ടതാണ് എന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ.
എന്നാൽ, ഇപ്പോൾ കുഞ്ഞിന്റെ മരണം ഉൾക്കൊള്ളാൻ അമ്മ ചിമ്പാൻസിക്ക് കഴിഞ്ഞിട്ടില്ല. അമ്മ ചിമ്പാൻസിയായ മഹാലെ തന്റെ മരിച്ച കുഞ്ഞിനെ തന്നിൽ വേർപെടുത്താൻ തയ്യാറായതേ ഇല്ല. എന്നാൽ, കുഞ്ഞിന്റെ മരണകാരണം എന്താണ് എന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്കായി പൂർണ്ണസജ്ജമായിരിക്കുകയാണ് മെഡിക്കൽ സംഘം.
'ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളിൽ മഹാലെയ്ക്ക് കുചേസയോടുള്ള സ്നേഹം അന്നും ഇന്നും ഓർക്കും. ജീവിതത്തിന്റെ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ, കുചേസ അനേകർക്ക് സന്തോഷവും വെളിച്ചവും നൽകി. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ചിമ്പാൻസികൾ കാട്ടിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും എന്തുകൊണ്ട് നാം നമ്മുടെ കരുതൽ അവയക്ക് നൽകണം എന്നതിനെ കുറിച്ചും ലോകത്തിന് അവബോധമുണ്ടാക്കാൻ സഹായിക്കാൻ അവന് കഴിഞ്ഞു.' മൃഗശാല അഭിപ്രായപ്പെട്ടു.
