വെറും ആറ് മാസം പ്രായമുള്ളപ്പോഴാണത്രെ നീഹാറിന് അലോപേഷ്യയാണ് എന്ന് തിരിച്ചറിയുന്നത്. ഇപ്പോൾ കുറച്ചേറെ കാലമായി മുടിയൊട്ടും ഇല്ലാതെ തന്നെയാണ് അവൾ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്.

യുഎസ്സിൽ നിന്നുള്ള ഫാഷൻ ഇൻഫ്ലുവൻസറാണ് നീഹാർ സച്ച്ദേവ. എന്നാൽ, എല്ലാ സൗന്ദര്യസങ്കല്പങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് അവർ മിക്കവാറും തന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറ്. അതിന് കാരണവുമുണ്ട്, അലോപേഷ്യ ബാധിതയാണ് നീഹാർ. വട്ടത്തിൽ മുടി കൊഴിയുന്ന അവസ്ഥയാണ് അലോപേഷ്യ. 

ഇപ്പോഴിതാ തന്റെ വിവാഹത്തിന്റെ ലുക്ക് തികച്ചും വ്യത്യസ്തമാക്കിക്കൊണ്ട് ആളുകളെ അമ്പരപ്പിക്കുകയാണ് നീഹാർ. അടുത്തിടെയാണ് ദീർഘകാലമായി തന്റെ കാമുകനായിരുന്ന യുവാവിനെ നീ​ഗാർ വിവാഹം ചെയ്തത്. എന്നാൽ, വിവാഹ​ത്തിന് വി​ഗ് വച്ച് പ്രത്യക്ഷപ്പെടുന്നതിന് പകരം മുടിയില്ലാതെ പ്രത്യക്ഷപ്പെടാനാണ് അവൾ തീരുമാനിച്ചത്. 

ഇന്ത്യയിലെ സൗന്ദര്യസങ്കല്പത്തിൽ മുടിക്ക് വലിയ പ്രാധാന്യമാണ് അല്ലേ? മുടിയില്ലാത്തവരെ അം​ഗീകരിക്കാൻ പലപ്പോഴും ഇവിടെ ഉള്ളവർക്ക് കഴിയാറില്ല. അതിനി എന്തെങ്കിലും അസുഖത്തിന്റെ ഭാ​ഗമായി മുടി നഷ്ടപ്പെട്ടവരാണെങ്കിലും മുടി വേണ്ടെന്ന് കരുതി കളഞ്ഞവരാണെങ്കിലും സമൂഹം വളരെ പരിഹാസത്തോടെയാണ് അവരെ കാണാറുള്ളത്. അവിടെയാണ് മുടിയില്ലാതെ, വിവാഹത്തിന് വധുവായി നീഹാർ അണിഞ്ഞൊരുങ്ങിയത്. 

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒട്ടും മുടിയില്ലാതെ അതിമനോഹരമായ വിവാഹവേഷത്തിൽ ഒരുങ്ങിയിരിക്കുന്ന നീഹാറിനെ കാണാം. വരനൊപ്പം നിൽക്കുന്ന അനേകം ചിത്രങ്ങളും നീഹാർ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

അതേസമയം, വെറും ആറ് മാസം പ്രായമുള്ളപ്പോഴാണത്രെ നീഹാറിന് അലോപേഷ്യയാണ് എന്ന് തിരിച്ചറിയുന്നത്. ഇപ്പോൾ കുറച്ചേറെ കാലമായി മുടിയൊട്ടും ഇല്ലാതെ തന്നെയാണ് അവൾ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. അലോപേഷ്യ ബാധിതരെ സമൂഹം അവരായി തന്നെ അം​ഗീകരിക്കേണ്ടുന്നതിന്റെ ആവശ്യകത കൂടിയാണ് നീഹാറിന്റെ ഈ ലുക്ക് ഉയർത്തിക്കാണിക്കുന്നത്. 

View post on Instagram

അതേസമയം, നിരവധിപ്പേരാണ് അവളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കമന്റുകൾ നൽകിയിരിക്കുന്നത്. 'ബോൾഡ് ആൻ‌ഡ് ബ്യൂട്ടിഫുൾ' എന്ന് കമന്റ് നൽകിയവരുണ്ട്. ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്, 'താനും അലോപേഷ്യ ബാധിതയാണ്. ഇങ്ങനെ വിവാഹത്തിന് ഒരുങ്ങാൻ ആലോചിക്കുന്നു. ഇത് സ്വാഭാവികമാണ് എന്ന് നിങ്ങളുടെ പ്രണയകഥയിലൂടെ കാണിച്ചുതന്നതിന് നന്ദി' എന്നാണ്. 

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, വിവാഹാഭ്യർത്ഥന നടത്തുമ്പോൾ ഇങ്ങനെ ചെയ്യരുത്, വൈറലായി യുവതിയുടെ അനുഭവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം