പലതവണ യുവാവ് കയ്യിലിരുന്ന വടി കൊണ്ട് പാമ്പിനെ തട്ടുന്നത് കാണാം. ഒടുവിൽ‌ പാമ്പ് ഉയർന്ന് യുവാവിന്റെ വായിലിരുന്ന ബലൂൺ കൊത്തിപ്പൊട്ടിക്കുന്നതാണ് കാണുന്നത്.

പാശ്ചാത്യരാജ്യങ്ങളിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്ന ജെൻഡർ റിവീൽ പാർട്ടികൾ മിക്കവാറും ഒഴിച്ചു കൂടാനാവാത്തവയാണ്. വളരെ അപൂർവമായതും രസകരമായതുമായ ജെൻഡർ റിവീലിം​ഗ് പാർട്ടി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാവും. ഇന്ന് എത്രത്തോളം വ്യത്യസ്തമാക്കാമോ ഇത്തരം പാർട്ടികൾ അത്രത്തോളം വ്യത്യസ്തമാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ, ഇങ്ങനെ ഒരു ജെൻഡർ റിവീൽ പാർട്ടി ആരും കണ്ടിട്ടുണ്ടാവില്ല. അതേ, അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ജെൻഡർ റിവീൽ പാർട്ടിയിൽ നിന്നുള്ളതാണ് എന്ന് പറയുന്നുണ്ടെങ്കിലും വീഡിയോയിൽ ഒരു യുവാവിനെയും യുവതിയേയും മാത്രമാണ് കാണുന്നത്. എന്നാൽ ആളുകളെ അമ്പരപ്പിക്കുന്നത് ഇതൊന്നുമല്ല. അവരുടെ മുന്നിലെ ടേബിളിൽ ഒരു പാമ്പിനെയും കാണാം. സാധാരണ ബലൂണുകൾ പൊട്ടിച്ചാണല്ലോ ജെൻഡർ റിവീൽ നടത്തുന്നത്. ഇവിടെ ബലൂൺ ഇരിക്കുന്നത് യുവാവിന്റെ വായിലാണ്.

ആ ബലൂൺ പൊട്ടിക്കുന്നതിനായി പാമ്പിനെ പ്രകോപിപ്പിക്കുകയാണ് യുവാവ് എന്ന് വീഡിയോയിൽ കാണാം. യുവാവിന്റെ അടുത്തായി ഗർഭിണിയായ യുവതി നിൽക്കുന്നുണ്ട്. പലതവണ യുവാവ് കയ്യിലിരുന്ന വടി കൊണ്ട് പാമ്പിനെ തട്ടുന്നത് കാണാം. ഒടുവിൽ‌ പാമ്പ് ഉയർന്ന് യുവാവിന്റെ വായിലിരുന്ന ബലൂൺ കൊത്തിപ്പൊട്ടിക്കുന്നതാണ് കാണുന്നത്. പിങ്ക് നിറമാണ് ബലൂണിന്റെ അകത്തുള്ളത്. കുഞ്ഞ് പെണ്ണാണ് എന്ന് അർത്ഥം.

View post on Instagram

എന്തായാലും, യുവാവ് ഒരു സ്നേക് പ്രൊഫഷണലാണ് എന്നാണ് കരുതുന്നത്. എന്നാൽ, ഭയത്തോടും ആശങ്കയോടും കൂടിയേ പലർക്കും ഈ വീഡിയോ കാണാൻ സാധിക്കൂ എന്നതാണ് വാസ്തവം. പലരും എന്തിനാണ് ഇങ്ങനെ ഒരു ജെൻഡർ റിവീൽ എന്നും സംശയിക്കുന്നുണ്ട്.

അനേകം പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. എന്തിനാണ് പാമ്പിനെ കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നും എന്തിനാണ് ആ പാവം പാമ്പിനെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്നും ചോദിച്ചവരുണ്ട്.