Asianet News MalayalamAsianet News Malayalam

സ്ത്രീകളെ അടിമകളാക്കി വയ്ക്കുന്നു, രാജ്യത്ത് ലൈംഗികത്തൊഴില്‍ നിരോധിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി

"ലൈംഗികത്തൊഴില്‍ നിർത്തലാക്കലിനും ക്രിമിനൽവൽക്കരണത്തിനുമുള്ള ഈ ആഹ്വാനം ലൈംഗികത്തൊഴിലാളികളെ, അക്രമത്തിനും ചൂഷണത്തിനും ഇരയാക്കുകയേ ഉള്ളൂ."

ban sex work says spanish pm
Author
Spain, First Published Oct 19, 2021, 12:32 PM IST

ലൈംഗിക തൊഴില്‍(sex work) നിര്‍ത്തലാക്കാന്‍ സ്‌പെയിന്‍. സ്ത്രീകളെ അടിമകളാക്കുന്നതിനാലാണ് ലൈംഗിക തൊഴില്‍ നിർത്തലാക്കുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി(spanish prime minister) പെഡ്രോ സാഞ്ചസ്(Pedro Sánchez) പറഞ്ഞു. എന്നാൽ, ഈ നിരോധനം സ്ത്രീകളെ കൂടുതൽ അപകടത്തിലാക്കുമെന്ന് ഭയപ്പെടുന്നു. ഞായറാഴ്ച നടന്ന സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ (PSOE) കോൺഫറൻസിൽ സാഞ്ചസ് പറഞ്ഞത് സ്ത്രീകളെ അടിമകളാക്കുന്ന വേശ്യാവൃത്തി നിർത്തലാക്കി ഞങ്ങൾ മുന്നേറും എന്നാണ്. 

ban sex work says spanish pm

പാർട്ടിയുടെ 2019 -ലെ പ്രകടനപത്രികയിലെ ഉറപ്പ് അനുസരിച്ചാണ് പ്രഖ്യാപനം. ഇത് വനിതാ വോട്ടർമാരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വനിതാ ഗ്രൂപ്പുകളിൽ നിന്നുള്ള ലോബിയിംഗിന് ശേഷം ഉൾപ്പെടുത്തിയ പ്രകടന പത്രികയിൽ, വേശ്യാവൃത്തി ദാരിദ്ര്യത്തെ സ്ത്രീവൽക്കരിക്കുന്നതിന്റെ ഏറ്റവും ക്രൂരമായ വശങ്ങളിലൊന്നാണ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഏറ്റവും മോശമായ രൂപങ്ങളിലൊന്നാണ് എന്നും പറയുന്നു. എന്നാല്‍, ഈ നിരോധനം ലൈംഗികത്തൊഴില്‍ കൂടുതൽ അപകടകരമാക്കുമെന്ന് സ്പെയിനിലെ സെക്സ് വർക്ക് അഡ്വക്കസി ഗ്രൂപ്പുകൾ പറയുന്നു. 

ലൈംഗികത്തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കുന്ന നൂറിലധികം സംഘടനകളെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ സെക്സ് വര്‍ക്കേഴ്സ് റൈറ്റ്സ് അലയന്‍സ് വക്താവ് വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞത് ലൈംഗികത്തൊഴിലാളികളെയും അവരെ സമീപിക്കുന്നവരെയും ക്രിമിനല്‍ വല്‍ക്കരിക്കുന്ന ഈ നയം ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക എന്നാണ്. ഇത് നടപ്പിലാക്കിയ രാജ്യങ്ങളിലെല്ലാം അവ ലൈംഗികത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിട്ടുണ്ട്. അതുപ്രകാരം അതിക്രമവും രോഗങ്ങളും വര്‍ധിച്ചുവെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. 

ban sex work says spanish pm

"കൊവിഡ് -19 ലോകമെമ്പാടുമുള്ള ലൈംഗികത്തൊഴിലാളികളെ ബാധിച്ചിട്ടുണ്ട്, സ്പെയിനിൽ ഉൾപ്പെടെ നിരവധി ലൈംഗികത്തൊഴിലാളികൾ ഭവനരഹിതരാണ്. പെഡ്രോ സാഞ്ചസ് ഈ ലൈംഗികത്തൊഴിലാളി സമൂഹങ്ങളുടെ പ്രതിനിധികളെ കാണുകയും അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുകയും അവരെ സംരക്ഷിക്കുന്ന സംയുക്ത പരിപാടികളും നയങ്ങളും വികസിപ്പിക്കുകയും വേണം” വക്താവ് പറഞ്ഞു. "ലൈംഗികത്തൊഴില്‍ നിർത്തലാക്കലിനും ക്രിമിനൽവൽക്കരണത്തിനുമുള്ള ഈ ആഹ്വാനം ലൈംഗികത്തൊഴിലാളികളെ, അക്രമത്തിനും ചൂഷണത്തിനും ഇരയാക്കുകയേ ഉള്ളൂ."

സ്പെയിനിൽ, ലൈംഗിക തൊഴില്‍ 1995 -ലാണ് ഡീക്രിമിനലൈസ് ചെയ്തത്. എന്നിരുന്നാലും, ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് മൂന്നാമതൊരാള്‍ ഇടപെടുന്നതും മറ്റും കുറ്റകരമാണ്. ലൈംഗിക തൊഴില്‍ ജോലിയായി അംഗീകരിക്കപ്പെട്ടിട്ടുമില്ല, കൂടാതെ നിയമപരമായി സാധുതയുമില്ല. 

Follow Us:
Download App:
  • android
  • ios