ജൂലൈ 30 -ന് റഷ്യന്‍ മൃഗസംരക്ഷണ സംഘം കണ്ടെത്തുമ്പോള്‍ ഇത് പൂച്ച പിടിച്ച് മുറിവേറ്റ നിലയിലായിരുന്നു. അധികം വൈകാതെ അത് മരണത്തിന് കീഴടങ്ങി. 

ലണ്ടനിൽ നിന്ന് റഷ്യയിലേക്ക് 1200 മൈലിലധികം പറന്ന് ഒരു വവ്വാല്‍ ബ്രിട്ടീഷ് റെക്കോർഡുകൾ തകർത്തു. എന്നാല്‍, പിന്നീട് സംഭവിച്ചത് അതിദാരുണമായ ഒരു കാര്യമാണ്, അതിനെ ഒരു പൂച്ച പിടിച്ചു. ലണ്ടനിൽ നിന്ന് പടിഞ്ഞാറൻ റഷ്യയിലേക്ക് 1,254 മൈൽ ദൂരം സഞ്ചരിച്ച സമയത്ത് അതിന്‍റെ വലിപ്പം ഒരു മനുഷ്യന്‍റെ തള്ളവിരലിന്‍റെ അത്രയുമായിരുന്നു. 

ചെറിയൊരു റഷ്യൻ ഗ്രാമമായ മോൾജിനോയിൽ നിന്ന് കണ്ടെത്തിയ വവ്വാലിന് 2016 -ൽ ഹീത്രോയ്ക്ക് സമീപമുള്ള ബെഡ്ഫോണ്ട് ലേക്സ് കൺട്രി പാർക്കിൽ നിന്നും ഇതിനെ തിരിച്ചറിയാനുള്ള ഒരു വളയമിട്ടിരുന്നു. അവളുടെ യാത്ര യുകെയിൽ നിന്ന് രേഖപ്പെടുത്തിയ ഏറ്റവും ദൈർഘ്യമേറിയ ദേശാടനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം നീണ്ട വവ്വാല്‍ ദേശാടനങ്ങളിലൊന്നാണ്. 

ജൂലൈ 30 -ന് റഷ്യന്‍ മൃഗസംരക്ഷണ സംഘം കണ്ടെത്തുമ്പോള്‍ ഇത് പൂച്ച പിടിച്ച് മുറിവേറ്റ നിലയിലായിരുന്നു. അധികം വൈകാതെ അത് മരണത്തിന് കീഴടങ്ങി. അതിനുശേഷം മാത്രമാണ് അതിന്‍റെ ശരീരത്തില്‍ ഉള്ള വളയത്തില്‍ ലണ്ടന്‍ സൂവെന്ന അടയാളം വച്ചതായി കാണുന്നത്. 

ബാറ്റ് കൺസർവേഷൻ ട്രസ്റ്റിലെ കൺസർവേഷൻ സർവീസസ് മേധാവി ലിസ വേൾഡ്ജ് പറഞ്ഞത് ഇത് അവര്‍ക്ക് അറിയാവുന്നതില്‍ വച്ച് ബ്രിട്ടനിൽ നിന്നുമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനമായിരുന്നു എന്നാണ്. പ്രാദേശിക ശാസ്ത്രജ്ഞര്‍ ഇത്തരം അറിവുകള്‍ നേടാന്‍ ഒരുപാട് വെളിച്ചം വീശിയെന്നും അവര്‍ പറയുന്നു. 

നേരത്തെയും ഒരു വവ്വാല്‍ ലാത്വിയയില്‍ നിന്നും സ്പെയിനിലേക്ക് 1382 മൈല്‍ സഞ്ചരിച്ചിരുന്നു.