പുലർച്ചെ 12.30 ന് വെള്ള ഷർട്ടിട്ട ഒരാൾ കടയുടെ പിൻഭാഗത്ത് കൂടി കടയ്ക്കകത്ത് പ്രവേശിച്ചതായി കണ്ടെത്തി. പിന്നീട് അയാൾ കാഷ് ഡ്രോയർ തുറന്നു. അതിൽ ദൈവങ്ങളുടെ ചിത്രം ഉണ്ടായിരുന്നു. അയാൾ ആ ദൈവങ്ങളെ പ്രാർത്ഥിച്ചു.
മോഷണം തെറ്റാണോ? പിന്നല്ലേ? അന്യന്റെ മുതൽ മോഷ്ടിക്കുന്നത് തെറ്റാണ് എന്നാണ് നമ്മളെല്ലാവരും പഠിച്ചിരിക്കുന്നത് അല്ലേ? എന്നാൽ, ആ തെറ്റ് ചെയ്യുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്ന എത്ര പേരുണ്ടാവും? ചിലപ്പോൾ ഒരുപാട് പേര് കാണും. എന്തായാലും അതുപോലെ ഉള്ള ഒരു കള്ളന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നു. സംഭവം നടന്നത് തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ്. ഒരു കടയിൽ കയറി ഒരു ലക്ഷം രൂപ മോഷ്ടിക്കുന്നതിന് മുമ്പായി ഇയാൾ പ്രാർത്ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.
കടയ്‍ക്കുള്ളിൽ വച്ചിരിക്കുന്ന വിവിധ ദൈവങ്ങളുടെ ചിത്രത്തിന് മുന്നിലാണ് ഇയാൾ പ്രാർത്ഥിച്ചത്. വാലാജാബാദ് റോഡിലെ സുങ്കുവർചത്രത്തിൽ രാജ്കുമാറെന്ന 32 -കാരന്റെ ഹാർഡ്‌വെയർ കടയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് മോഷ്ടാവ് കട തുറന്ന് 1.08 ലക്ഷം രൂപയുമായി മുങ്ങിയത്. വെള്ളിയാഴ്ച രാവിലെ തന്നെ കടയിലെത്തിയ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ്, കാഷ് ഡ്രോയറിൽ നിന്നും പണമെടുക്കാൻ പോകുന്നതിന് മുമ്പായി മോഷ്ടാവ് ദേവന്മാരുടെ ചിത്രങ്ങളിൽ നോക്കി പ്രാർത്ഥിക്കുന്നതായി കണ്ടത്.
ആറ് പതിറ്റാണ്ടിന് ശേഷം ആദ്യമായി ആ സഹോദരങ്ങൾ കണ്ടുമുട്ടി, ഒരു അപൂർവ കൂടിച്ചേരൽ
പുലർച്ചെ 12.30 ന് വെള്ള ഷർട്ടിട്ട ഒരാൾ കടയുടെ പിൻഭാഗത്ത് കൂടി കടയ്ക്കകത്ത് പ്രവേശിച്ചതായി കണ്ടെത്തി. പിന്നീട് അയാൾ കാഷ് ഡ്രോയർ തുറന്നു. അതിൽ ദൈവങ്ങളുടെ ചിത്രം ഉണ്ടായിരുന്നു. അയാൾ ആ ദൈവങ്ങളെ പ്രാർത്ഥിച്ചു. പിന്നീട്, അയാൾ ചുമരിൽ കൂടുതൽ ചിത്രങ്ങൾ കണ്ടു. ആ ദൈവങ്ങളെ എല്ലാം പ്രാർത്ഥിച്ചു. പിന്നീട് അയാൾ പണം എടുത്ത ശേഷം അവിടെ നിന്നും പോവുകയായിരുന്നു. ഈ നേരമത്രയും അയാൾ ഫോണിൽ കൂടി ആരോടോ സംസാരിച്ചു കൊണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. ഏതായാലും ഇത്രയധികം ഭക്തിയുള്ള ആ കള്ളനെ പൊലീസ് തെരഞ്ഞു കൊണ്ടിരിക്കയാണ്.
