നിയോണ്‍ സ്ട്രീറ്റ് ലൈറ്റുകൾക്ക് താഴെ വിശ്രമിക്കുന്ന വിന്‍റേജ് കാറുകളും സൈക്കിൾ റിക്ഷകളും ചിത്രത്തിൽ കാണാം. റോഡിന് മറുവശത്ത് പഴയ ചില കെട്ടിടങ്ങളും വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നു.
ബെംഗളൂരു നഗരത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം തന്നെ മനസിലേക്ക് എത്തുന്നത് 'പീക്ക് ബെംഗളൂരു' എന്ന ഹാഷ് ടാഗാണ്. ഒരു സാധാരണ നഗരത്തില്‍ നിന്നും ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി നഗരത്തിലേക്കുള്ള വളര്‍ച്ചയില്‍ ബെംഗളൂരു നഗരത്തിന് പലതും നഷ്ടമായി. നഗരത്തിന്‍റെ ശാന്തതയും പ്രകൃതി ഭംഗിയും എല്ലാം ആ അഭൂതപൂർവ്വമായ വളര്‍ച്ചയില്‍ നഷ്ടപ്പെട്ടു. ഇന്ന് ബെംഗളൂരു നഗരം തിരക്കേറിയ നഗരമായിക്കഴിഞ്ഞു. ഗ്രാഫിക് ബ്ലോക്കുകൾ മണിക്കൂറുകളോളും നീണ്ട് കിടക്കുന്നു. അഞ്ച് കിലോമീറ്റര്‍ പോകാനായി മണിക്കൂറുകൾ ഓട്ടോയില്‍ കിടക്കേണ്ടിവരുന്ന സാഹചര്യമാണ് നഗരത്തിലുള്ളതെന്ന് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന കുറിപ്പുകൾ പരിതപിക്കുന്നു.
ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പഴയ ബെംഗളൂരു നഗരത്തിലെ എംജി റോഡിന്‍റെ ഒരു ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ചിത്രം കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു. പലര്‍ക്കും ചിത്രം ബെംഗളൂരു നഗരത്തിന്‍റെതാണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഇന്ത്യന്‍ ഹിസ്റ്ററി പിക് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. 1950: ബെംഗളൂരു എംജി റോഡിലെ ഒരു കാര്‍പാര്‍ക്കിംഗ് എന്ന കുറിപ്പോടൊണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ചിത്രത്തില്‍ നിയോണ്‍ സ്ട്രീറ്റ് ലൈറ്റുകൾക്ക് താഴെ വിശ്രമിക്കുന്ന വിന്‍റേജ് കാറുകളും സൈക്കിൾ റിക്ഷകളും കാണാം. റോഡിന് മറുവശത്ത് പഴയ ചില കെട്ടിടങ്ങളും വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നു. ഡെക്കാന്‍ ഹെറാല്‍ഡിന്‍റെ ശേഖരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം.
Watch Video:അമ്മായിയമ്മയെ കുത്തിന് പിടിച്ച് വലിച്ചിഴച്ച് സർക്കാർ ആശുപത്രിയിലെ ഡോക്ടർ; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ
Watch Video: സങ്കടക്കടൽ; 25 വർഷം തന്നോടൊപ്പം സർക്കസിലുണ്ടായിരുന്ന ആന മരിച്ചപ്പോൾ കണ്ണീർ വാർക്കുന്ന കൂട്ടുകാരി, വീഡിയോ വൈറൽ
വെളിച്ചം സൃഷ്ടിച്ച മായികതയില്‍ ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഒരു കാലത്ത് അവിടെ മഞ്ഞ് വീഴ്ചയുണ്ടായിരുന്നുവെന്നാണ്. സന്തോഷം നല്‍കുന്ന ചിത്രം 1980 -ലും അത് മനോഹരമായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഗ്രാമീണ പശ്ചാത്തലം എന്നായിരുന്നു ആ വിന്‍റേജ് ചിത്രത്തിന് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതിയത്. തെക്കിന്‍റെ പറുദീസ എന്ന് അറിയപ്പെട്ടുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരു വശത്ത് ഗാര്‍ഡനും മറുവശത്ത് കെട്ടിടങ്ങളുമുള്ള ഇന്ത്യയിലെ ഏക റോഡായിരുന്നു നമ്മ ബെംഗളൂരുവിലെ മഹാത്മാഗാന്ധി റോഡ് എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 50 -കളിലെയും 60 -കളിലെയും അമേരിക്ക പോലുണ്ടെന്നായിരുന്നു മറ്റൊരു കുറിപ്പ്.
Watch Video: ഭയം അരിച്ചിറങ്ങും; വീട്ടിലെ എസിക്കുള്ളിൽ നിന്നും പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി, വീഡിയോ വൈറൽ
