സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ബെഞ്ചമിന്‍ ഗൈ ഹോണിമാന്‍ എന്ന വിഖ്യാത പത്രാധിപര്‍

ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടീഷ് സൈനികാധികാരികള്‍ നടത്തിയ കൂട്ടക്കൊലയുടെ ഭീകരത ലോകത്തെ അറിയിച്ചത് ഹോണിമാനും അദ്ദേഹത്തിന്റെ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഗോവര്‍ദ്ധന്‍ ദാസുമായിരുന്നു. സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് ഹോണിമാന്‍ ജാലിയന്‍വാലയിലെ കൂട്ടക്കുരുതിയുടെ ചിത്രങ്ങളും വാര്‍ത്തകളും ബ്രിട്ടനിലേക്ക് കടത്തി. അത് ബ്രിട്ടീഷ് ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ചു.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യ നടത്തിയ സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യക്കൊപ്പം നിന്ന ബ്രിട്ടീഷുകാരടക്കമുള്ള ചില വെള്ളക്കാരുണ്ട്. യഥാര്‍ത്ഥ ദേശീയത എന്നാല്‍ രാജ്യത്തിന്റെയോ മതത്തിന്റെയോ അതിരുകള്‍ക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്നതല്ലെന്ന് തെളിയിച്ചവരാണിവര്‍. ഇവരില്‍ പ്രമുഖനാണ് ബെഞ്ചമിന്‍ ഗൈ ഹോണിമാന്‍ എന്ന വിഖ്യാത പത്രാധിപര്‍. 

1873 -ല്‍ ബ്രിട്ടനിലെ സസക്‌സില്‍ ജനിച്ച ഹോണിമാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് കല്‍ക്കത്തയിലെ സ്റ്റേറ്റ്സ്മാന്‍ പാത്രത്തില്‍ ചേരാനായി ഇന്ത്യയില്‍ എത്തുന്നത്. 1913 -ല്‍ ബോംബെയില്‍ എത്തി ബോംബെ ക്രോണിക്കിള്‍ എന്ന പത്രത്തിന്റെ തലവനായി ചുമതല ഏല്‍ക്കുന്നതോടെയാണ് ഹോണിമാന്റെ ഐതിഹാസികമായ അധ്യായത്തിന്റെ ആരംഭം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായിരുന്ന ഫിറോസ് ഷാ മേത്തയുടെ ഉടമസ്ഥതയിലായിരുന്ന ഈ പത്രത്തെ ദേശീയപ്രസ്ഥാനത്തിന്റെ നാവായി മാറ്റി ഹോണിമാന്‍. 

Scroll to load tweet…

ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടീഷ് സൈനികാധികാരികള്‍ നടത്തിയ കൂട്ടക്കൊലയുടെ ഭീകരത ലോകത്തെ അറിയിച്ചത് ഹോണിമാനും അദ്ദേഹത്തിന്റെ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഗോവര്‍ദ്ധന്‍ ദാസുമായിരുന്നു. സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് ഹോണിമാന്‍ ജാലിയന്‍വാലയിലെ കൂട്ടക്കുരുതിയുടെ ചിത്രങ്ങളും വാര്‍ത്തകളും ബ്രിട്ടനിലേക്ക് കടത്തി. അത് ബ്രിട്ടീഷ് ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ചു. റിപ്പോര്‍ട്ടര്‍ ഗോവര്‍ദ്ധന്‍ ദാസിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഹോണിമാനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തി, പത്രം പൂട്ടി. ഗാന്ധി അടക്കം ഇന്ത്യന്‍ ദേശീയവാദികള്‍ ഹോണിമാനെ നാടുകടത്തിയതില്‍ നാടാകെ പ്രതിഷേധമുയര്‍ത്തി. ബ്രിട്ടനിലെത്തിയ ഹോണിമാന്‍ അവിടെയും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ പിന്തുണച്ചു. ജാലിയന്‍വാല ബാഗ് അതിക്രമം അന്വേഷിച്ച ഹണ്ടര്‍ കമിഷന്‍ അതിന്റെ ഉത്തരവാദിയായ കേണല്‍ റെജിനാള്‍ഡ് ഡയറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം നയിച്ചു. 

1926 -ല്‍ ഹോണിമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി ക്രോണിക്കിളിന്റെ പത്രാധിപത്യം ഏറ്റെടുത്ത്. 1929 -ല്‍ ഇന്ത്യന്‍ നാഷണല്‍ ഹെറാള്‍ഡ്, സെന്റിനല്‍ എന്നിങ്ങനെ സ്വന്തമായി പത്രങ്ങള്‍ ആരംഭിച്ച് ദേശീയപ്രസ്ഥാനത്തെ കലവറയില്ലാതെ പിന്തുണച്ചു. 1941 -ല്‍ റൂസി കറാഞ്ചിയയുമായി ചേര്‍ന്ന് ബ്ലിറ്റ്‌സ് വാരിക ആരംഭിച്ചു. ഹോം റൂള്‍ ലീഗിന്റെ ഉപാധ്യക്ഷനായ അദ്ദേഹത്തെ ഗാന്ധിജി റൗലറ്റ് നിയമവിരുദ്ധ സത്യാഗ്രഹസഭയുടെയും വൈസ് പ്രസിഡന്റ് ആയി നിയോഗിച്ചു. 

ഇന്ത്യയില്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റുകളുടെ ആദ്യ സംഘടനാ സ്ഥാപിച്ചതും ഹോണിമാന്‍ ആണ്. ഇന്ത്യന്‍ പ്രസ് അസോസിയേഷന്‍. പത്രസ്വാതന്ത്ര്യത്തിനു വേണ്ടിയും അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. വിഖ്യാത മലയാളി പത്രാധിപര്‍ പോത്തന്‍ ജോസഫിനെപ്പോലെയുള്ളവരുടെ ഗുരു ആയിരുന്നു അദ്ദേഹം. 1948 -ല്‍ ഹോണിമാന്‍ നിത്യാതനായി