വീടിന്റെ വാതില്‍ തുറന്നിട്ട് അടയ്ക്കാന്‍ മറന്നു പോയപ്പോഴാണ് പാമ്പ് പുറത്തു ചാടിയത്. വീട്ടിലും വീടിന്റെ സമീപപ്രദേശങ്ങളിലും നിരവധി അന്വേഷിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. 

ബോവ കണ്‍സ്ട്രക്റ്റര്‍ ഒരു ഭീമന്‍ പാമ്പാണ്. വലിപ്പമാണ് അതിന്റെ പ്രത്യേകത. പക്ഷേ, കാര്യമായ വിഷമില്ല. എങ്കിലും അള മുട്ടിയാല്‍ അതും കടിക്കും. റെഡ്-ടെയില്‍ഡ് ബോവ അല്ലെങ്കില്‍ കോമണ്‍ ബോവ എന്നും അറിയപ്പെടുന്നു. കനത്ത ശരീരമുള്ള ഈ പാമ്പിനെ ആളുകള്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. കൃത്യസമയത്ത് ഭക്ഷണം നല്‍കിയാല്‍ വേറെ ഉപദ്രവങ്ങള്‍ ഒന്നും സാധാരണ രീതിയില്‍ ഇത് വരുത്താറില്ല. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പെന്‍സില്‍വാനിയ പൊലീസ് ഇപ്പോള്‍ ഇതിന്റെ പുറകിലാണ്. ഇവിടെയുള്ള ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആറടി വലിപ്പമുള്ള ഒരു ബോവ കണ്‍സ്ട്രക്റ്റര്‍ രക്ഷപ്പെട്ടിരിക്കുകയാണ്. അതിനാല്‍, പൊതുജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. 

ഭക്ഷണം കഴിച്ചതാണെങ്കിലും ഇര പിടിക്കാനുള്ള അവസരം കിട്ടിയാല്‍ ഇത് ആക്രമിക്കുമെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ ജനങ്ങള്‍ സൂക്ഷിക്കണമെന്നും പോലീസ് പറഞ്ഞു. വീടിന്റെ വാതില്‍ തുറന്നിട്ട് അടയ്ക്കാന്‍ മറന്നു പോയപ്പോഴാണ് പാമ്പ് പുറത്തു ചാടിയത്. വീട്ടിലും വീടിന്റെ സമീപപ്രദേശങ്ങളിലും നിരവധി അന്വേഷിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. 

പോള്‍ ടോവ് എന്നയാള്‍ വളര്‍ത്തിയിരുന്ന സ്റ്റീവ് ഇര്‍വിന്‍ എന്നു പേരുള്ള പാമ്പാണ് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തു ചാടിയത്. പാമ്പിന് അടുത്ത ദിവസങ്ങളില്‍ ഭക്ഷണം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് അത് വേട്ടയാടാന്‍ ഉള്ള സാധ്യത കുറവാണെന്നും ടോവിന്‍ പറഞ്ഞു. എന്നാല്‍ അവസരം ലഭിച്ചാല്‍ ഇത് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് എല്ലാവരും സൂക്ഷിക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്റ്റീവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 200 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.


ബോവ കണ്‍സ്ട്രക്റ്റര്‍റിന്റെറ ഇരകളില്‍ ചെറുതും ഇടത്തരവുമായ സസ്തനികളും പക്ഷികളും ഉള്‍പ്പെടുന്നു. ഇവയുടെ ഭക്ഷണത്തില്‍ ഭൂരിഭാഗവും എലികളാണ്, എന്നാല്‍ വലിയ പല്ലികളും കുരങ്ങുകളോളം വലിപ്പമുള്ള സസ്തനികളും കാട്ടുപന്നികളും ഓക്ലോട്ടുകളും കഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രായമാകുന്തോറും ഇവ ഇരയുടെ ഇനത്തിന്റെ വലുപ്പം വര്‍ദ്ധിക്കുന്നു.

ഇരയുടെ വലിപ്പവും പ്രാദേശിക താപനിലയും അനുസരിച്ച് ഭക്ഷണം പൂര്‍ണ്ണമായും ദഹിപ്പിക്കാന്‍ പാമ്പിന് ഏകദേശം 4-6 ദിവസമെടുക്കും. ഇതിനുശേഷം, പാമ്പ് ഒരാഴ്ച മുതല്‍ മാസങ്ങള്‍ വരെ ഭക്ഷണം കഴിക്കില്ല.