ചാർളിയുടെ പെർമിറ്റ് ലഭ്യമായിട്ടില്ലെന്ന് ചൂണ്ടികാട്ടി ജെസ്സിനൊപ്പം വിട്ടയക്കാൻ കസ്റ്റംസ് തയ്യാറായില്ല. അതോടെ ചാർളി കസ്റ്റംസിന്‍റെ തടവിലായി.


റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ ജെസ് അഡ്‌ലാർഡും ചാർളിയും വീണ്ടും ഒന്നിച്ചു. സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടി ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെ കസ്റ്റംസ് തടഞ്ഞുവെച്ച ചാർലി എന്ന വളർത്തു പക്ഷിയെ ഒടുവിൽ കസ്റ്റംസ് വിട്ടയക്കാൻ തീരുമാനിച്ചതോടെയാണ് ചാർളിയുടെയും ഉടമ ജെസ് അഡ്‌ലാർഡയും മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച്. 

തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !

പക്ഷിയുടെ ഉടമ ജെസ് അഡ്‌ലാർഡ് 2022 നവംബറിൽ പെൻസിൽവാനിയയിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് താമസം മാറി. പക്ഷേ, അന്ന് അവൾക്ക് തന്‍റെ പ്രിയപ്പെട്ട ചാർളിയെ ഒപ്പം കൂട്ടാൻ സാധിച്ചില്ല. പേപ്പർ വർക്കുകൾ ശരിയാകുന്ന മുറയ്ക്ക് ചാർളി ഒമ്പത് മാസത്തിന് ശേഷം യുകെയിൽ എത്തേണ്ടതായിരുന്നു. എന്നാൽ, 2023 സെപ്റ്റംബറിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെത്തിയ ചാർളിയുടെ പെർമിറ്റ് ലഭ്യമായിട്ടില്ലെന്ന് ചൂണ്ടികാട്ടി ജെസ്സിനൊപ്പം വിട്ടയക്കാൻ കസ്റ്റംസ് തയ്യാറായില്ല. അതോടെ ചാർളി കസ്റ്റംസിന്‍റെ തടവിലായി.

നിങ്ങളുടെ പാസ്‍വേര്‍ഡ് എന്താണ്? ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള 10 പാസ്‌വേഡുകൾ വെളിപ്പെടുത്തി സൈബർ വിദഗ്ധർ !

തുടർന്ന് 33 കാരിയായ ജെസ്സും ഭർത്താവ്‌ ജോയും ചാർളിയെ വിട്ടു കിട്ടുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബ്രിട്ടീഷ് വാർത്താ ഏജൻസിയായ എസ്‌ഡബ്ല്യുഎൻഎസിനോട് അവർ തങ്ങളുടെ അവസ്ഥ വിവരിക്കുകയും കയറ്റുമതി പെർമിറ്റ് നഷ്ടമായത് തങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ലെന്നും അറിയിച്ചു. തുടർന്ന് വാർത്താ ഏജൻസി ഇവരുടെ വിഷയത്തിൽ ഇടപെടുകയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്തും. ഒടുവിൽ 3 മാസത്തെ കസ്റ്റംസ് തടവിന് ശേഷം ചാർളി കഴിഞ്ഞ ദിവസം തന്‍റെ ഉടമയ്ക്കൊപ്പം ചേർന്നു. 2019 ഡിസംബറിൽ ആയിരുന്നു ജെസ് അഡ്‌ലാർഡ് ചാർളിയെ സ്വന്തമാക്കിയത്. അന്ന് മുതൽ ഇരുവരും തമ്മിൽ അഭേദ്യമായ ആന്മബന്ധമാണ് ഉള്ളതെന്ന് ജെസ്സിന്‍റെ ഭർത്താവ് ജോ പറഞ്ഞു. അതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ചാർളിയുടെ മടങ്ങി വരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ കൈവശമുള്ളത് 'നല്ല രഹസ്യ'മാണോ? എങ്കില്‍ ജീവിതത്തില്‍ 'പോസറ്റീ'വെന്ന് പഠനം !