മരണശേഷവും അവർ തങ്ങളുടെ കുഞ്ഞിനെ വെറുതെ വിട്ടില്ലെന്നാണ് അച്ഛന്‍ ആരോപിക്കുന്നത്. കുട്ടിയുടെ മൃതദേഹം  മരിച്ച മറ്റൊരു യുവാവിന്‍റെ മൃതദേഹത്തിന് വിവാഹം കഴിക്കുന്നതിനായി 7.75 ലക്ഷത്തോളം രൂപയ്ക്ക് ഇവർ വില്പന നടത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു. 


ത്മഹത്യ ചെയ്ത 16 കാരിയായ മകളുടെ മൃതദേഹം മാതാപിതാക്കൾ വിൽപ്പന നടത്തിയതായി ആരോപണം. പ്രേതത്തിന്‍റെ വധുവാക്കാൻ ആണ് പെൺകുട്ടിയുടെ മൃതദേഹം 7.75 ലക്ഷം രൂപയ്ക്ക് മാതാപിതാക്കള്‍ വില്പന നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ നിന്നുള്ള സൺ എന്ന വ്യക്തിയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്ത സിയാവോദൻ എന്ന പെൺകുട്ടിയുടെ ജീവശാസ്ത്രപരമായ അച്ഛനാണ് (biological father) സൺ. 2006 ലാണ് സണ്ണും ഭാര്യയും ചേർന്ന് സിയാവോദനെ മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകിയത്. ഇരട്ടക്കുട്ടികളായ മറ്റ് രണ്ട് കുട്ടികളോടൊപ്പം മൂന്നാമതൊരു കുട്ടിയുടെ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് മകള്‍ സിയാവോദനെ ദത്ത് നൽകാൻ തീരുമാനിച്ചത്. എന്നാല്‍, ദത്തെടുത്ത ദമ്പതികളുടെ ബന്ധുക്കൾ എന്ന വ്യാജേന സണ്ണും ഭാര്യയും സിയാവോദനെ കൂടെക്കൂടെ അന്വേഷിക്കുകയും അവളുടെ സുഖവിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു.

വിമാനയാത്രയില്‍ കിട്ടിയത് 'കുഷ്യനില്ലാത്ത സീറ്റ്'; ഇന്‍ഡിഗോ വലിയ ലാഭം ഉണ്ടാക്കുമെന്ന് കുറിപ്പ് !

ഇതിനിടയിലാണ് കഴിഞ്ഞ ഡിസംബറിൽ ഫ്ലാറ്റിന്‍റെ ഒമ്പതാം നിലയിൽ നിന്നും ചാടി സിയാവോദ ആത്മഹത്യ ചെയ്തത്. ദത്തെടുത്ത കുടുംബം മകള്‍ക്ക് നേരെ നടത്തിയ ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് സണ്‍ ആരോപിക്കുന്നു. എന്നാൽ മരണശേഷവും അവർ തങ്ങളുടെ കുഞ്ഞിനെ വെറുതെ വിട്ടില്ലെന്നാണ് സൺ ഇപ്പോള്‍ ആരോപിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഏതാനും ദിവസങ്ങൾ മുൻപ് മരിച്ച മറ്റൊരു യുവാവിന്‍റെ മൃതദേഹത്തിന് വിവാഹം കഴിക്കുന്നതിനായി 7.75 ലക്ഷത്തോളം രൂപയ്ക്ക് ഇവർ വില്പന നടത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്, ചൈനയിലെ ചില ഗ്രാമങ്ങളിൽ ഇപ്പോഴും നടന്നുവരുന്ന പ്രേതവിവാഹങ്ങൾക്ക് ഏകദേശം 3,000 വർഷത്തെ ചരിത്രമുണ്ട്. അവിവാഹിതനായി മരിക്കുന്ന ഒരാൾ മരണാനന്തര ജീവിതത്തിൽ അനുഗ്രഹിക്കപ്പെടില്ലെന്ന ഒരു പുരാതന വിശ്വാസമാണ് ഈ ആചാരത്തിന് പിന്നിലെ കാരണം. പരമ്പരാഗത ചൈനീസ് വിവാഹങ്ങൾ പോലെ, നവദമ്പതികളായ "പ്രേത ദമ്പതികളുടെ" കുടുംബങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും സ്ത്രീധനം നൽകുകയും പിന്നീട് ബന്ധുക്കളായി കഴിയുകയും ചെയ്യുന്നതും സാധാരണമാണ്.

വിലാസം തെറ്റിയിട്ടും രാത്രി മൂന്ന് മണിക്ക് 12 കി.മീ. സഞ്ചരിച്ച് ഭക്ഷണമെത്തിച്ച ഡെലിവറി ഏജന്‍റിന് അഭിനന്ദനം !

ചൈനയില്‍ വധുവിന്‍റെ വീട്ടുകാര്‍ക്കാണ് വരന്‍റെ വീട്ടുകാര്‍ സ്ത്രീധനം നല്‍കുന്നത്. ഇത് പ്രകാരം ഇവര്‍ക്ക് 7.75 ലക്ഷം രൂപ കിട്ടിയെന്നും സണ്‍ ആരോപിക്കുന്നു. പ്രേത വിവാഹത്തിനായി തന്‍റെ മകളുടെ ശരീരം വില്പന നടത്തിയ അവളുടെ ദത്ത് മാതാപിതാക്കളെ ശിക്ഷിക്കണമെന്നാണ് സൺ ആവശ്യപ്പെടുന്നത്. ഇതിനായി ഇയാൾ പോലീസിൽ പരാതി നൽകി. എന്നാൽ ഇവരെ ശിക്ഷിക്കുന്നതിന് ആവശ്യമായ യാതൊരുവിധ തെളിവുകളും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. അതേസമയം പ്രേതവിവാഹങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുന്നതിന് നിയമപരമായ കാരണമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചൈനീസ് നിയമപ്രകാരം പ്രേതവിവാഹം നടത്തുന്നത് കുറ്റകരമല്ലെന്നും മൃതദേഹങ്ങൾ കേടുവരുത്തുക, മോഷണം പോലുള്ള മറ്റ് നിയമങ്ങൾ ലംഘിച്ചതിനാൽ മാത്രമാണ് മുൻകാല കേസുകൾ ശിക്ഷയിലേക്ക് പോയിട്ടുള്ളതെന്നും ഷാങ്ഹായ് അക്കാദമി ഓഫ് സോഷ്യൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയുടെ ഡയറക്ടർ യാവോ ജിയാൻലോങ് ചൈന വിമൻസ് ന്യൂസിനോട് പറഞ്ഞു, 

'തുരങ്കത്തിലെത്തിയപ്പോള്‍ സ്വന്തം കുടുംബാംഗത്തെ പോലെ അവര്‍ കെട്ടിപ്പിടിച്ചു; റാറ്റ് മൈനേഴ്സ്