താങ്കളുടെ എഴുത്ത് ഞങ്ങളില്‍ ഒരു വലിയ പുഞ്ചിരി വിടര്‍ത്തുന്നു എന്നായിരുന്നു ഈ കുറിപ്പിന് സ്വഗ്ഗി കെയര്‍ മറുപടി കുറിച്ചത്
ഇന്ന് ഭക്ഷണം വിതരണ സംവിധാനങ്ങള്‍ കുറഞ്ഞ പക്ഷം നഗരങ്ങളിലെങ്കിലും നിത്യജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. എവിടെയാണോ നിങ്ങള്‍ നില്‍ക്കുന്നത് അവിടെയത്തി ഭക്ഷണം വിതരണം ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു തൊഴിലാളി സമൂഹവും ഇന്ന് സജ്ജമാണ്. പലപ്പോഴും ഭക്ഷണ വിതാരണ സംവിധാനത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കുറിപ്പെങ്കിലും എതാണ്ട് എല്ലാ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച ഡെലിവറി ബോയ്, തന്‍റെ ഷൂ മോഷ്ടിച്ച് കൊണ്ട് പോയെന്നും പിന്നീട് പാതി രാത്രിയില്‍ അതുമായി തിരിച്ച് വന്ന് ഡോര്‍ ബെല്ല് അമര്‍ത്തിയത് തന്നെ ഭയപ്പെടുത്തിയെന്നുമുള്ള ഒരു യുവതിയുടെ കുറിപ്പ് കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
എല്ലാവരും ഒരേ തരക്കാരല്ലെന്ന തെളിയിക്കുന്ന ഒരു കുറിപ്പ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഇത്തവണ മാധ്യമ പ്രവര്‍ത്തകനായ തമാൽ സാഹ, തനിക്ക് അഡ്രസ് തെറ്റിയിട്ടും ഡെലിവറി ഏജന്‍റ് ഏങ്ങനെയാണ് തന്നെ തേടി എത്തിയതെന്ന് എഴുതി. ഈ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേര്‍ പങ്കുവച്ചു. തമാല്‍ സാഹ, ഹൈദരാബാദ് നഗരത്തില്‍ ആദ്യമായിട്ടെത്തിയതായിരുന്നു. അതിനാല്‍ അപരിചിതമായ ആ നഗരത്തില്‍ വച്ച് ഭക്ഷണം സ്വിഗ്ഗിയില്‍ ഓഡര്‍ ചെയ്തെങ്കിലും അദ്ദേഹത്തിന് വിലാസം തെറ്റിപ്പോയി. തുടര്‍ന്ന് ഡെലിവറി ഏജന്‍റായ മുഹമ്മദ് അസം രാത്രി മൂന്ന് മണിക്ക് തനിക്ക് ഭക്ഷണം എത്തിച്ച് തന്നതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.
യുവതിയുടെ ഷൂവുമായി പോകുന്ന ഡെലിവറി ബോയ്; തലസ്ഥാനത്തെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്ത കുറിപ്പ് വൈറല്‍
'തുരങ്കത്തിലെത്തിയപ്പോള്‍ സ്വന്തം കുടുംബാംഗത്തെ പോലെ അവര്‍ കെട്ടിപ്പിടിച്ചു; റാറ്റ് മൈനേഴ്സ്
"ഹൈദരാബാദിനെക്കുറിച്ച് എനിക്ക് കൂടുതൽ അറിയാത്തതിനാൽ, ലൊക്കേഷൻ തെറ്റി. എന്നാൽ ഡെലിവറി ഏജന്‍റ് ബുദ്ധിമുട്ടുകള്‍ സഹിച്ച് എന്നെ കണ്ടെത്തി ഭക്ഷണം എത്തിക്കാൻ 12 കിലോമീറ്റർ ഓടിച്ചു, ഇപ്പോൾ പുലർച്ചെ 3 മണിക്ക്. "സഹോദരാ ഞാൻ രാവിലെ മുതൽ ഭക്ഷണം കഴിച്ചിട്ടില്ല" എന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ വന്ന് എന്നോട് പറഞ്ഞു "എന്താ ഭക്ഷണം കഴിക്കാത്തത്.. ഇവിടെ ഒരാളെ പട്ടിണി കിടത്താന്‍ ഭ്രാന്തില്ല." ഡെലിവറി ഏജന്‍റിന് മുന്നില്‍ ഒരു വലിയ വെല്ലുവിളി. അവന്‍റെ പേര് മുഹമ്മദ് അസം. നല്ല മനുഷ്യർ ജീവിച്ചിരിപ്പുണ്ടെന്നുള്ള മനുഷ്യത്വത്തിലുള്ള എന്‍റെ വിശ്വാസം അദ്ദേഹം പുനഃസ്ഥാപിച്ചു. അവന് ഫോട്ടോ എടുക്കുന്നതിന് മടിയാണ്. എങ്കിലും അവൻ എന്‍റെ ഹൃദയം കീഴടക്കി. അത് എന്‍റെ തെലങ്കാന ഡയറിയുടെ ഏറ്റവും നല്ല ഓർമ്മയായി നിലനിൽക്കും. പോകുമ്പോൾ ആസാം പുഞ്ചിരിച്ചുകൊണ്ട് 'ശുഭ രാത്രി' പറഞ്ഞു. ഞാൻ അവനോട് രാത്രി എപ്പോൾ വിളിക്കാമെന്ന് ചോദിച്ചു, അവൻ പറഞ്ഞു "ഇപ്പോൾ ഞാൻ വീണ്ടും വീട്ടിലേക്ക് പോകും". അവന്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ ഞാൻ ക്ഷണിച്ചു. പക്ഷേ അദ്ദേഹം വിസമ്മതിക്കുകയും "നിങ്ങൾ എന്നെ മനസ്സിൽ സൂക്ഷിക്കുന്നു" എന്ന് മറുപടി പറഞ്ഞു. ഞാൻ അവന് വേണ്ടി പ്രാർത്ഥിക്കുന്നു, അവൻ എന്നേക്കും അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു." അദ്ദേഹം തന്‍റെ വൈകാരികമായ കുറിപ്പ് അവസാനിപ്പിച്ചു. വൈകാരികമായ കുറിപ്പ് ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ വായിച്ചു. നിരവധി പേര്‍ ലൈക്ക് ചെയ്തു. 'ചില അപരിചിതര്‍ നമ്മളില്‍ മനുഷ്യത്വം ഉയര്‍ത്തുന്നു.' എന്ന് ഒരു കാഴ്ചക്കാരനെഴുതി. താങ്കളുടെ എഴുത്ത് ഞങ്ങളില്‍ ഒരു വലിയ പുഞ്ചിരി വിടര്‍ത്തുന്നു എന്നായിരുന്നു ഈ കുറിപ്പിന് സ്വഗ്ഗി കെയര്‍ മറുപടി കുറിച്ചത്. ആ സ്വിഗ്ഗി തൊഴിലാളിയുമായി ഈ സന്തോഷം പങ്കിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനും സ്വിഗ്ഗി കെയര്‍ നിര്‍ദ്ദേശിച്ചു.
