നടുറോഡില്‍ കാളകളുടെ ഏറ്റുമുട്ടല്‍, ഇടയില്‍ പശുക്കിടാവും; ലാത്തിയെടുത്ത് പൊലീസ്, വീഡിയോ
മാര്‍ക്കറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലഖ്നൗ: ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ ജില്ലയിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ പരസ്പരം ഏറ്റുമുട്ടുന്ന കാളകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. രണ്ട് കാളകള്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നതിന്റെ ദൃശ്യങ്ങളില്‍ ഒരു പശുക്കിടാവിനെയും കാണം. സംഭവത്തില്‍ മാര്‍ക്കറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കാളകളുടെ മുന്നില്‍പ്പെട്ട ചിലര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. കാളകളുടെ ഏറ്റുമുട്ടലിനെ നിയന്ത്രിക്കാന്‍ രണ്ടു പൊലീസുകാര്‍ ലാത്തിയുമായും നാട്ടുകാരില്‍ ചിലര്‍ വടികളുമായി ദൃശ്യങ്ങളില്‍ കാണാം. മുസാഫര്‍നഗറിലെ തെരുവുകളിലെ കാളകളുടെ ആക്രമണം മുന്‍പും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു കാള ഒരു വൃദ്ധന്റെ ശരീരത്തിലേക്ക് ചാടി വീഴുന്ന വീഡിയോ പ്രചരിച്ചിരുന്നു.
മാനവീയം വീഥിയില്‍ പരിശോധന കടുപ്പിക്കാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പരിശോധന കടുപ്പിക്കാനൊരുങ്ങി പൊലീസ്. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തും. സംശയമുളളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടത്തുകയെന്നും എല്ലാവരെയും പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചു. രാത്രി 11 മണിക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും ആരും പരാതി നല്‍കിയിട്ടില്ല. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വെക്കുന്നതും വീഡിയോയിലുണ്ട്. സംഘര്‍ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. ഇന്നലെ ഈ സംഘര്‍ഷം ശ്രദ്ധയില്‍പെട്ടയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പൂന്തുറ സ്വദേശിയായ ഒരാള്‍ ചികിത്സ തേടിയെന്ന് വിവരം കിട്ടിയത്. ഇയാളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്രയ്ക്ക് ഒരുങ്ങുകയാണോ? '15 ദിവസം പൂർണ ഗതാഗത നിയന്ത്രണം'