'തന്റെ മകൻ പഠിക്കാനും സന്തോഷത്തിനും വേണ്ടിയാണ് സ്കൂളിൽ പോകുന്നത്. എന്നാൽ, അവിടെ എന്നും ആരെങ്കിലും ഒക്കെ അവനെ വേദനിപ്പിക്കുന്നു. അത് തങ്ങളുടെ കുടുംബത്തെ ആകെ തന്നെ വേദനയിലാഴ്ത്തുന്നു' എന്നുമായിരുന്നു ക്വാഡന്റെ അമ്മ പറഞ്ഞിരുന്നത്.

ആ ബാലനെ നമ്മളാരും മറന്നു കാണില്ല. ഉയരം കുറവായതിന്റെ പേരിൽ സഹപാഠികളുടെ പരിഹാസവും അവ​ഗണനയും താങ്ങാനാവാതെ പൊട്ടിക്കരയുന്ന അവന്റെ ചിത്രവും വാർത്തയും ലോകത്തിലെ പല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സഹപാഠികളുടെ ക്രൂരമായ പരിഹാസവും അവ​ഗണനയും താങ്ങാനാവാതെ അന്നവൻ അമ്മയോട് ചോദിച്ചത് 'എന്നെയൊന്ന് കൊന്ന് തരുമോ...' എന്നായിരുന്നു. 11 വയസുകാരനായ ക്വാഡൻ ബെയിൽസ് ഓസ്ട്രേലിയയിൽ നിന്നുള്ളതാണ്. വേദന സഹിക്ക വയ്യാതെ പൊട്ടിക്കരയുന്ന ക്വാഡന്റെ വീഡിയോ അന്ന് ലോകത്തിന് മുന്നിൽ തുറന്ന് വച്ചത് അവന്റെ അമ്മ യാരാക്ക തന്നെയായിരുന്നു. 

ഇപ്പോഴിതാ ക്വാഡൻ ബെയിൽസ് ഹോളിവുഡിൽ‌ തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന 'മാഡ് മാക്സ്: ഫ്യൂരിയോസ'യിലാണ് ക്വാഡന് അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ജോർജ് മില്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ് ഹോംവെർത്ത്, അന്യ ടെയ്‍ലർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇതിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ, ഇദ്രീസ് എൽബ, ടിൽഡ സ്വിൻടൺ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. 

ഇന്നലെ നൊമ്പരം; ഇന്ന് സൂപ്പര്‍താരങ്ങളെ മുന്നില്‍ നിന്നും നയിച്ച് ഹീറോയായി ക്വാഡന്‍.!

ശനിയാഴ്ച പ്രസിദ്ധീകരിച്ച സിഡ്‌നി മോണിംഗ് ഹെറാൾഡിന്റെ ഗുഡ് വീക്കെൻഡ് മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് മില്ലർ ഇക്കാര്യം വെളിപ്പെടുത്തിയത്. '2020 ഫെബ്രുവരിയിൽ ക്വാഡന്റെ അമ്മ പങ്കിട്ട വീഡിയോ താൻ കണ്ടിരുന്നു. അത് തന്നെ വേദനിപ്പിച്ചു. അതിനെ തുടർന്നാണ് അവന് സിനിമയിൽ അവസരം നൽകാൻ തീരുമാനിച്ചത്' എന്നും മില്ലർ അഭിമുഖത്തിൽ വ്യക്തമാക്കി. 

'എനിക്കും നിങ്ങളെ പോലെ ഒരു നടനാവണം'; ഗിന്നസ് പക്രുവിന് നന്ദിയുമായി ക്വാഡന്‍ ബെയില്‍സ്

'തന്റെ മകൻ പഠിക്കാനും സന്തോഷത്തിനും വേണ്ടിയാണ് സ്കൂളിൽ പോകുന്നത്. എന്നാൽ, അവിടെ എന്നും ആരെങ്കിലും ഒക്കെ അവനെ വേദനിപ്പിക്കുന്നു. അത് തങ്ങളുടെ കുടുംബത്തെ ആകെ തന്നെ വേദനയിലാഴ്ത്തുന്നു' എന്നുമായിരുന്നു ക്വാഡന്റെ അമ്മ പറഞ്ഞിരുന്നത്. ക്വാഡന്റെ വീഡിയോ അന്ന് ലോകമെമ്പാടും വൈറലായിരുന്നു. അന്ന് ഒരുപാട് പേർ ക്വാഡന് പിന്തുണ അറിയിച്ചിരുന്നു. അതിൽ നടൻ ​ഗിന്നസ് പക്രുവും ഉണ്ടായിരുന്നു. അതിന് ക്വാഡൻ ​ഗിന്നസ് പക്രുവിനോട് നന്ദി അറിയിച്ചിരുന്നു. കൂടാതെ പക്രുവിനെ പോലെ തനിക്കും ഒരു നടനാവണം എന്നും ക്വാഡൻ പറഞ്ഞിരുന്നു. 

ഏതായാലും ക്വാഡന്റെ ആ ആ​ഗ്രഹം ഇപ്പോഴിതാ പൂർത്തീകരിക്കപ്പെടുകയാണ്.