Asianet News MalayalamAsianet News Malayalam

ജാതി വിവേചനത്തിനെതിരെ നിയമ നിര്‍മ്മാണത്തിന് കാലിഫോര്‍ണിയ

ഇന്ത്യയില്‍ നിന്നും ലോകത്തിന്‍റെ നാനാഭാഗത്തേക്കും കുടിയേറിയവര്‍ കൂടെ അവരുടെ ജാതിയും കൊണ്ടുപോയി.  ഇന്ന് അമേരിക്കയില്‍ ഈ ജാതി വിവേചനം ഒരു സാമൂഹിക പ്രശ്നമായി ഉയര്‍ന്നിരിക്കുന്നു.  

California considers to ban on caste discrimination bkg
Author
First Published Mar 23, 2023, 1:53 PM IST


നുഷ്യനെ തൊഴിലിന്‍റെ അടിസ്ഥാനത്തില്‍ ജാതീയമായി വേര്‍തിരിച്ചത് പുരാതന ഇന്ത്യന്‍ ബ്രാഹ്മണിക്കല്‍ സമൂഹമായിരുന്നു. ലോകം ആ പൗരാണിക കാലത്ത് നിന്നും ഏറെ മുന്നോട്ട് പോയിട്ടും ഇന്ത്യയിലെ ഹിന്ദു സമൂഹം ഇന്നും ജാതിയെ അടിസ്ഥാന സാമൂഹിക മാനദണ്ഡമായി കരുതുന്നു. ഇതിനിടെ ഇന്ത്യയില്‍ നിന്നും ലോകത്തിന്‍റെ നാനാഭാഗത്തേക്കും ആളുകള്‍ കുടിയേറി. കുടിയേറ്റത്തോടൊപ്പം അവര്‍ അവരുടെ ജാതിയും കൊണ്ടുപോയി. എന്നാല്‍, അമേരിക്കയില്‍ ഇന്ന് ഈ ജാതി വിവേചനം ഒരു സാമൂഹിക പ്രശ്നമായി ഉയര്‍ന്ന് വന്നിരിക്കുന്നു. സാമൂഹികമായി മനുഷ്യരെ വേര്‍തിരിക്കുന്ന ജാതിയെ നിരോധിക്കാനാണ് യുഎസ്എ സംസ്ഥാനമായ കാലിഫോര്‍ണിയയുടെ നീക്കം. 

ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ഐഷ വഹാബാണ് ബിൽ അവതരിപ്പിച്ചത്. ബില്‍ പാസായാല്‍ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളുടെ ആസ്ഥാനമായ കാലിഫോർണിയ സംസ്ഥാനം ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിരുദ്ധമാക്കുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി മാറും. നിലവില്‍ ലിംഗഭേദം, വംശം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെല്ലാം കാലിഫോര്‍ണിയയില്‍ നിയമവിരുദ്ധമാണ്. 

ലോകം തങ്ങള്‍ക്കെതിരാണെന്ന് വിശ്വസിച്ചു; ഒരു കുടുംബത്തിന്‍റെ കൂട്ടമരണത്തിന്‍റെ കാരണം കണ്ടെത്തി പോലീസ്

സാങ്കേതിക കമ്പനികളുടെ ആസ്ഥാനമായ കാലിഫോര്‍ണിയ, ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള യുഎസ് സംസ്ഥാനമാണ്. അതിനാല്‍ ഇവിടെ ജാതി വിവേചനം പ്രത്യക്ഷത്തില്‍ തന്നെയുണ്ട്. ഇവരില്‍ പലരും കാലിഫോര്‍ണിയയിലെ സാങ്കേതിക സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നതും. കാലിഫോര്‍ണിയയില്‍ നിന്നാണ് ജാതിവിവേചനത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്. ഇന്ത്യയിലെ ജാതി വിവേചനത്തിനെതിരെ നിയമങ്ങളുണ്ടെങ്കിലും ജാതി വിവേചനം ഇന്നും ഇന്ത്യയില്‍ ശക്തമാണെന്ന് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ തെളിവ് നല്‍കുന്നു. 

2020-ൽ, ഒരു ദളിത് ഇന്ത്യൻ എഞ്ചിനീയർ താന്‍ യുഎസിലെ സിലിക്കൺ വാലി ആസ്ഥാനത്ത് ജാതി വിവേചനം നേരിട്ടുവെന്ന് പരാതിപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങള്‍ക്ക് ജാതിയുടെ പേരില്‍ വിവേചനം നേരിടേണ്ടിവന്നുവെന്ന വെളിപ്പെടുത്തലുമായെത്തിയത്. ഇതോടെയാണ് ജാതി വിവേചനത്തിനെതിരെയുള്ള നിയമ നിര്‍മ്മാണത്തിന് കാലിഫോര്‍ണിയ സംസ്ഥാനത്ത് ആവശ്യമുയര്‍ന്നതും. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന ആദ്യത്തെ യുഎസ് നഗരം സിയാറ്റിനാണ്. ഒരു മാസം മുമ്പാണ് ഇത് സംബന്ധിച്ച് നിയമം സിയാറ്റിന്‍ പാസാക്കിയത്. 

കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !
 

Follow Us:
Download App:
  • android
  • ios