2019 -ൽ കാലിഫോർണിയ ഫിഷ് ആൻഡ് ഗെയിം കമ്മീഷൻ നാല് ഇനം ബംബിൾബീകളെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ പെടുത്താനാവശ്യപ്പെട്ടു. അതിനുശേഷം, കാർഷിക ഗ്രൂപ്പുകൾ അടുത്ത വർഷം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥർക്കെതിരെ വിജയകരമായി കേസ് നടത്തുകയും ചെയ്തു.
തേനീച്ച (Bees) ഒരു പ്രാണിയാണ് അല്ലേ? എന്നാൽ, കാലിഫോർണിയയിലെ ഒരു കോടതി (California Court) തേനീച്ചയെ മത്സ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നിയമപരമായ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് അവയെ മത്സ്യങ്ങളായി തരംതിരിച്ചിരിക്കുന്നത്. വംശനാശഭീക്ഷണി നേരിടുന്ന ബംബിൾബീ(bumblebees) യെ ആണ് മത്സ്യയിനത്തിൽ പെടുത്തിയിരിക്കുന്നത്.
ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ 2018 -ൽ തന്നെ ആരംഭിച്ചതാണ്. 'സെർസെസ് സൊസൈറ്റി ഫോർ ഇൻവെർട്ടെബ്രേറ്റ് കൺസർവേഷൻ, സെന്റർ ഫോർ ഫുഡ് സേഫ്റ്റി, ഡിഫൻഡേഴ്‌സ് ഓഫ് വൈൽഡ് ലൈഫ്' എന്നിവ കാലിഫോർണിയ സംസ്ഥാനത്തിന് നിവേദനം നൽകിയതോടെയാണ് ചർച്ചകളുടെ തുടക്കം. ബംബിൾബീ യുടെ നാല് ഇനങ്ങളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുൾപ്പെടുത്തി പ്രത്യേകസംരക്ഷണം നൽകണം എന്ന് കാണിച്ചായിരുന്നു നിവേദനം.
2019 -ൽ കാലിഫോർണിയ ഫിഷ് ആൻഡ് ഗെയിം കമ്മീഷൻ നാല് ഇനം ബംബിൾബീകളെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ പെടുത്താനാവശ്യപ്പെട്ടു. അതിനുശേഷം, കാർഷിക ഗ്രൂപ്പുകൾ അടുത്ത വർഷം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥർക്കെതിരെ വിജയകരമായി കേസ് നടത്തുകയും ചെയ്തു. എന്നാൽ, ഏഴ് സംഘടനകൾ വാദിച്ചത് കാലിഫോർണിയ എൻഡാൻജേർഡ് സ്പീഷീസ് ആക്ട് പ്രകാരം പക്ഷികൾ, സസ്തനികൾ, മത്സ്യം, ഉഭയജീവികൾ, ഉരഗങ്ങൾ, സസ്യങ്ങൾ എന്നിവയ്ക്ക് മാത്രമേ ഈ നിയമം ബാധകമാകൂ എന്നാണ്.
ഇപ്പോൾ, കാലിഫോർണിയ അപ്പീൽ കോടതി കീഴ്‌ക്കോടതിയുടെ തീരുമാനം മാറ്റുകയും നാല് തദ്ദേശീയ ബംബിൾബീസ്
ഇനങ്ങളെ വംശനാശഭീഷണി നേരിടുന്ന അകശേരുക്കളെ CESA-യുടെ കീഴിൽ പട്ടികപ്പെടുത്താമെന്ന് വിധിക്കുകയും ചെയ്തു. മത്സ്യം എന്നുള്ളതിൽ കാലിഫോർണിയ ഫിഷ് ആൻഡ് ഗെയിം കോഡ് പ്രകാരം ഏതെങ്കിലും മൊളസ്ക, കവചജന്തുവർഗങ്ങൾ, നട്ടെല്ലില്ലാത്ത ജീവിവർഗങ്ങൾ ഇവയെല്ലാം പെടുത്തിയിരിക്കുന്നു. അങ്ങനെയാണ് നാല് ബംബിൾബീ ഇനം തേനീച്ചകൾ മത്സ്യം എന്ന വിഭാഗത്തിലും വംശനാശ ഭീഷണി നേരിടുന്നവയുടെ ഇനത്തിലും
ഇപ്പോൾ പെട്ടിരിക്കുന്നത്.
