18,300 രൂപയാണ് വാടക. റീഫണ്ടബിൾ ഡെപ്പോസിറ്റ് ആയി നൽകേണ്ടത് 38,000 രൂപയാണ്. അതുപോലെ വൺടൈം സെറ്റപ്പ് കോസ്റ്റ് എന്നു പറഞ്ഞ് 22,000 രൂപയും നൽകണമെന്ന് പറയുന്നുണ്ട്.

പലതരത്തിലുള്ള വാടകവീടുകളുടെ പരസ്യങ്ങളും നാം കണ്ടിട്ടുണ്ടാവും. ബാച്ചിലേഴ്സ് പറ്റില്ല, വളർത്തുമൃ​ഗങ്ങൾ അനുവദനീയമല്ല തുടങ്ങി പല ഡിമാൻഡുകളും അതിൽ കാണാം. എന്നാൽ, ബെം​ഗളൂരുവിൽ നിന്നും വാടകക്കാരെ തേടിയുള്ള തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

വീട്ടിലേക്ക് വാടകക്കാരെ അന്വേഷിച്ചു കൊണ്ടുള്ള ഈ പോസ്റ്റിൽ പറയുന്നത്, സ്ത്രീകൾക്ക് മാത്രമേ വീട് നൽകൂ എന്നാണ്. അത് പുക വലിക്കുന്നവരായിരിക്കാം, നോൺ വേജിറ്റേറിയനായിരിക്കാം, സാത്താനെ പൂജിക്കുന്നവരായിരിക്കാം, ഇതെല്ലാം അനുവദനീയമാണ്. പക്ഷേ, ദയയോടെയുള്ള പെരുമാറ്റമായിരിക്കണം എന്നും പോസ്റ്റിൽ പറയുന്നു. മര്യാദയ്ക്ക് പെരുമാറാത്തവർക്ക് വീട് നൽകില്ല എന്ന് അർത്ഥം.

എക്‌സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ യുവതി പറയുന്നത്, താൻ തന്റെ തികച്ചും പ്രിയപ്പെട്ട സ്ഥലം വിട്ടുപോവുകയാണ് എന്നാണ്. എംബസി ഗോൾഫ് ലിങ്ക്സിന് (EGL) സമീപമുള്ള തന്റെ 3BHK ഫ്ലാറ്റിലെ മാസ്റ്റർ ബെഡ്‌റൂമിലേക്കാണ് അവർ ഒരു വാടകക്കാരിയെ അന്വേഷിക്കുന്നത്. ഡോംലൂർ, ഇന്ദിരാനഗർ, HAL എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കോ വിൻഡ് ടണൽ റോഡ് വഴി ബെല്ലന്ദൂരിലേക്ക് യാത്ര ചെയ്യുന്നവർക്കോ ഒക്കെ ഈ സ്ഥലം സൗകര്യപ്രദമാണ് എന്നും പോസ്റ്റിൽ കാണാം.

Scroll to load tweet…

18,300 രൂപയാണ് വാടക. റീഫണ്ടബിൾ ഡെപ്പോസിറ്റ് ആയി നൽകേണ്ടത് 38,000 രൂപയാണ്. അതുപോലെ വൺടൈം സെറ്റപ്പ് കോസ്റ്റ് എന്നു പറഞ്ഞ് 22,000 രൂപയും നൽകണമെന്ന് പറയുന്നുണ്ട്. വീട് മുഴുവനായും ഫർണിഷ് ചെയ്തിരിക്കുന്നതാണ്. ധാരാളം സ്റ്റോറേജ് സൗകര്യമുണ്ട്, നല്ല വെന്റിലേഷനുണ്ട് എന്നെല്ലാം പോസ്റ്റിൽ പറയുന്നു. എന്തായാലും അതിമനോഹരമാണ് വീട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

എന്നാൽ, ഇതിൽ പറഞ്ഞ പല കാര്യങ്ങളും ആളുകളെ ചിരിപ്പിക്കുകയായിരുന്നു. പ്രത്യേകിച്ചും തമാശയായി പറഞ്ഞ സാത്താൻ പൂജ ചെയ്യുന്നവരുടെ കാര്യം. എന്തായാലും യുവതി പറ‍ഞ്ഞത് പോലെ കരുണയോടെ പെരുമാറുക എന്നത് തന്നെയാണ് പ്രധാനം എന്ന് പലരും സമ്മതിച്ചു.