Asianet News MalayalamAsianet News Malayalam

Bobcats : ഈ ഫോട്ടോയില്‍ രണ്ട് കാട്ടുപൂച്ചകളെ കണ്ടെത്താമോ?

ഇതിലെവിടെയെങ്കിലും രണ്ട് കാട്ടുപൂച്ചകളെ കാണുന്നുണ്ടോ? 

can you find two bobcats in this image
Author
Wisconsin Dells, First Published Dec 7, 2021, 7:29 PM IST

മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഒരു വനം. നട്ടുച്ചയ്ക്കും ഇരുട്ടു നിറയുന്ന അതിന്റെ ഉള്ളറയിലെ ചെറിയൊരു നദീതടം. അതില്‍ ചെറിയ പാറക്കല്ലുകള്‍. അതിനു ചുറ്റും ചെറു മരങ്ങള്‍. കുറുകെ വലിയൊരു മരം. മഞ്ഞ് നിറഞ്ഞ ഇരുണ്ട കാടകം. 

ഇതായിരുന്നു ആ ഫോട്ടോ. എന്നിട്ട് ഒരു അടിക്കുറിപ്പും. ഇതിലെവിടെയെങ്കിലും രണ്ട് കാട്ടുപൂച്ചകളെ കാണുന്നുണ്ടോ? 

അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ നാച്വറല്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ഫോട്ടോയും അടിക്കുറിപ്പും പ്രത്യക്ഷപ്പെട്ടത്. ഈ ഫോട്ടോയില്‍ രണ്ട് കാട്ടുപൂച്ചകളെ കാണാമോ എന്ന ചോദ്യമാണ് ആ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിയത്. ലിങ്കണ്‍ കൗണ്ടിയിലെ ഒരു വനത്തില്‍നിന്നുള്ളതാണ് ആ ഫോട്ടോയെന്നും പോസ്റ്റില്‍ പറയുന്നു. 

 

can you find two bobcats in this image

 

പെട്ടെന്നു തന്നെ ആ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. ഇരുണ്ട ആ കാടിനുള്ളിലെ ചെറുനദിയോരത്ത് ഒരു കാട്ടുപൂച്ചയെ അനേകം കണ്ണുകള്‍ തിരഞ്ഞുചെന്നു. ഏറെ പണിപ്പെട്ട് അവരില്‍ ചിലര്‍ ഒരു കാട്ടുപൂച്ചയെ കണ്ടെത്തി. എന്നാല്‍ മറ്റേ കാട്ടുപൂച്ചയോ? 

അതായി പിന്നെ ചോദ്യം. ഇളം നിറത്തിലുള്ള ആ കാട്ടുപൂച്ചയെ അതുപോലാരു പ്രകൃതിയില്‍നിന്നും കണ്ടെത്തുക ഒട്ടും എളുപ്പമല്ല. ചോദ്യവും അന്വേഷണവും ഉയര്‍ന്നതോടെ ചിലരൊക്കെ ആ പൂച്ചയെ കണ്ടെത്തി. അവരതിന്റെ സ്‌ക്രീന്‍ ഷോട്ട് ആ പോസ്റ്റിനു താഴെയിട്ടു. അതോടെ എളുപ്പമായി. ആ പൂച്ചകള്‍ ഇതാ ഇപ്പോള്‍ കണ്‍മുന്നില്‍. 

 

can you find two bobcats in this image

 

സൂക്ഷിച്ചു നോക്കിയിട്ടും കാണാത്ത ആ പൂച്ചയെ ഇനി നിങ്ങള്‍ക്ക് കാണാം. ഇതാ ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട് അവയെ. 

 

 

കാട്ടിലെ കിടിലന്‍ ഇരപിടുത്തക്കാരാണ് ബോബ്കാറ്റുകള്‍ എന്നറിയപ്പെടുന്ന ഈ പൂച്ചകള്‍. മറഞ്ഞിരുന്ന് അപ്രതീക്ഷിതമായി ഇരയുടെ മേല്‍ ചാടിവീഴലാണ് അവയുടെ രീതി. ഈ ഫോട്ടോയിലും അതാണ് കാണുന്നത്. മഞ്ഞില്‍ തിരിച്ചറിയാനാവാത്ത രോമക്കുപ്പായവുമായി മറഞ്ഞിരിക്കുന്ന  പൂച്ചകള്‍ ഒരു ഇരയെ കാത്തിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios