Asianet News MalayalamAsianet News Malayalam

ഈ ചിത്രത്തില്‍ ഒരു പുലിയെ കാണുന്നുണ്ടോ, ആ ഫോട്ടോഗ്രാഫര്‍ പോലും അവനെ കണ്ടില്ല!

 'ഈ ചിത്രത്തില്‍ ഒരു പുലിയെ കാണാന്‍ കഴിയുന്നുണ്ടോ' എന്ന് ചോദിച്ചാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ബെല്‍ ലാക് ഇത് ഷെയര്‍ ചെയ്തത്. 

Can you spot a leopard in this photograph
Author
First Published Sep 29, 2022, 7:11 PM IST

മൂന്ന് വര്‍ഷം മുമ്പ് പകര്‍ത്തിയ ഒരു പുലിപ്പടമാണ് ഇപ്പോള്‍ ട്വിറ്ററിലെ മിന്നും താരം. സംഗതി ഒരു പുലിയുടെ ചിത്രമാണ്. പക്ഷേ, ആ ചിത്രത്തില്‍ പുലിയെ കണ്ടെത്തുക എളുപ്പമല്ല. പുലിയുടെ നിറവും അവിടെയുള്ള മണ്ണിന്റെയും മരങ്ങളുടെയും നിറവും ഏതാണ്ട് ഒരു പോലെയായതാണ് കാരണം. 2019-ല്‍ ഹേമന്ദ് ദാബി എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം ഇക്കഴിഞ്ഞ ആഴ്ച ഒരാള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചയായത്. 'ഈ ചിത്രത്തില്‍ ഒരു പുലിയെ കാണാന്‍ കഴിയുന്നുണ്ടോ' എന്ന് ചോദിച്ചാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ബെല്‍ ലാക് ഇത് ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ഇത് റീ ട്വീറ്റ് ചെയ്തു. ഇതിലെവിടെ പുലി എന്ന ചോദ്യവുമായി ആളുകള്‍ തുരുതുരാ ചര്‍ച്ച തുടങ്ങി. 

 

 

ഇതാണ് ബെല്‍ ലാക് ഷെയര്‍ ചെയ്ത പുലിയുടെ ചിത്രം. ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്കും പുലിയെ കണ്ടെത്താനാവില്ല. കാരണം, അ്രതയ്ക്ക്  ചുറ്റുപാടുമുള്ള പ്രകൃതിയുമായി ചേര്‍ന്നാണ് ഈ പുലി ഇരിക്കുന്നത്. എന്നാലും ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ, പുലിയെ കാണുന്നുണ്ടോ എന്ന്...? 

 

Can you spot a leopard in this photograph

 

ഇനി ഈ ചിത്രമൊന്നു കൂടി നോക്കൂ, കാണുന്നുണ്ടോ? 

 

Can you spot a leopard in this photograph

 

ഇല്ലെങ്കില്‍, ഇത് നോക്കൂ, ഇതില്‍ ആ പുലിയെ കാണാനാവും. 

ചിത്രം വീണ്ടും ചര്‍ച്ചയായതിനിടെ പുലിയുടെ പടം പകര്‍ത്തിയ, ഹേമന്ദ് ദാബി ആ ഫോട്ടോയുടെ കഥ ലാഡ്‌ബൈബിള്‍ എന്ന പോര്‍ട്ടലിനോട് പങ്കുവെച്ചു. ''അവനെ കാണുക എളുപ്പമായിരുന്നില്ല. ഞാനും അതിനെ കണ്ടില്ല. ആ പൊടിക്കൂമ്പാരത്തില്‍നിന്നും പൊടിയില്‍ കുളിച്ച പുലിയെ കണ്ടെത്തുക എനിക്കും എളുപ്പമായിരുന്നില്ല. അതിനാല്‍ തന്നെ, ഞാനതിന്റെ ഏഴടി അടുത്താണുണ്ടായിരുന്നത്. പെട്ടെന്നവന്‍ വാല്‍ അനക്കിയപ്പോഴാണ് ഞാനവനെ കണ്ടതും പടം എടുത്തതും.'

പുലിയുടെ ചിത്രം വൈറലായതോടെ നിരവധി പേരാണ് അവ റീ ട്വീറ്റ് ചെയ്യുന്നത്. തങ്ങള്‍ക്ക് ഈ പുലിയെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണ് അതു ഷെയര്‍ ചെയ്ത പലരും പറയുന്നത്. 
 

Follow Us:
Download App:
  • android
  • ios