എന്നാല്‍, പിന്നീട് ദമ്പതികള്‍ വിരമിച്ചപ്പോള്‍ കാര്‍ അവിടെനിന്നും കൊണ്ടുപോകുന്നതിന് പകരം അവിടെ തന്നെ ഇട്ടു. പിന്നീടത് നഗരത്തിന്‍റെ ഒരു ഭാഗമായി തീര്‍ന്നു. 

47 വർഷമായി ഇറ്റാലിയൻ തെരുവിൽ(Italian Street) ഒരേ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാർ(car) ഒരു സ്മാരകമാക്കി(Monument) മാറ്റുന്നു. 94 -കാരനായ ആഞ്ചലോ ഫ്രിഗോലെന്റ്, 1974 -ൽ കൊനെഗ്ലിയാനോയിൽ ഭാര്യ ബെർട്ടില്ല മൊഡോളോയ്‌ക്കൊപ്പം നടത്തുകയായിരുന്ന ന്യൂസ്ഏജന്‍റിന് പുറത്താണ് ഈ ലാൻസിയ ഫുൾവിയ 1962 ആദ്യമായി പാർക്ക് ചെയ്‌തത്.

"എന്നേക്കാൾ പത്ത് വയസ്സിന് ഇളയ ഭാര്യ ബെർട്ടില്ലയോടൊപ്പം 40 വർഷമായി ഞാൻ വീടിന്റെ താഴെയുള്ള ന്യൂസ്‌സ്റ്റാൻഡ് നടത്തുന്നു. ഞാൻ ബിസിനസ്സ് ആരംഭിച്ചപ്പോൾ, ലാൻസിയ ഫുൾവിയ അതിന്റെ മുന്നിൽ പാർക്ക് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. അതില്‍ നിന്നും ഞാന്‍ പത്രം ഇറക്കുകയും അകത്തേക്ക് കൊണ്ടുവയ്ക്കുകയും ചെയ്‍തു" ആഞ്ചലോ ഇൽ ഗാസെറ്റിനോയോട് പറഞ്ഞു.

എന്നാല്‍, പിന്നീട് ദമ്പതികള്‍ വിരമിച്ചപ്പോള്‍ കാര്‍ അവിടെനിന്നും കൊണ്ടുപോകുന്നതിന് പകരം അവിടെ തന്നെ ഇട്ടു. പിന്നീടത് നഗരത്തിന്‍റെ ഒരു ഭാഗമായി തീര്‍ന്നു. ടൂറിസ്റ്റുകളും പ്രദേശവാസികളുമെല്ലാം അതിനൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുകയും പങ്കുവയ്ക്കുകയും ചെയ്തു. പലതും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ഇപ്പോള്‍, അ‍ഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം നഗരാധികൃതര്‍ കാര്‍ അവിടെ നിന്നും മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒക്‌ടോബർ 20 -ന് ഇത് നീക്കം ചെയ്‌ത് പാദുവയിലെ Auto e Moto d'Epoca മോട്ടോർഷോയിലേക്ക് മാറ്റി, അവിടെ ഡസൻ കണക്കിന് കാലാതീതമായ ക്ലാസിക് കാറുകൾക്കൊപ്പം ഇത് പ്രദർശിപ്പിച്ചിരുന്നു. വാഹനം നന്നാക്കുന്നതിനും കഴിഞ്ഞ 47 വർഷമായി ഉണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനുമായി ഒരു വർക്ക് ഷോപ്പിലേക്ക് അയച്ചു. 

പൂർണ്ണമായി പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ, ഫുൾവിയ ഒരു പ്രാദേശിക സ്കൂളിന് പുറത്ത് ആഞ്ചലോയുടെയും ബെർട്ടില്ലയുടെയും വീടിന് തൊട്ടടുത്തായി സ്ഥാപിക്കും, അതിനർത്ഥം വിനോദസഞ്ചാരികൾ ചിത്രങ്ങൾ പകർത്താൻ കടന്നുപോകുമ്പോൾ അവര്‍ക്കും അതെല്ലാം കാണാം എന്നത് തന്നെയാണ്.