രാജ്യം സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ ഉയര്‍ന്നു കേട്ട ജാതി ഉപേക്ഷിക്കാനുള്ള ആഹ്വാനങ്ങള്‍ എങ്ങുമെത്തിയില്ലെന്നതിനുള്ള തെളിവായി ഈ ചര്‍ച്ചകള്‍. ഇന്നും കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജാതിക്കൊലകളും ദുരഭിമാനക്കൊലകളും വാര്‍ത്തകളായി പുറത്ത് വരുന്നു. ഇതിനിടെയിലായിരുന്നു പുതിയ കുറിപ്പ്. 

ന്ത്യയിലെ ജാതിയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായി. @dishambles എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും പങ്കുവച്ച ഒരു കുറിപ്പാണ് ചര്‍ച്ചകള്‍ വീണ്ടും തുടക്കം കുറിക്കാന്‍ കാരണം. നേരത്തെയും ഇത്തരം ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അത് വീണ്ടും ആരംഭിച്ചു. "വിദ്യാഭ്യാസമുള്ളവർക്കിടയിൽ ജാതി വിവേചനമില്ല," എന്ന കുറിപ്പോടെയാണ് ദിഷ, ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്പില്‍ വന്ന ഒരു വ്യക്തിയുടെ പ്രോഫൈല്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ജാതി ചര്‍ച്ച സജീവമായത്. 

പുതിയ തലമുറ തങ്ങളുടെ പങ്കാളികളെ തെരഞ്ഞെടുക്കുന്നതിന് പരമ്പരാഗതമായ മാര്‍ഗ്ഗങ്ങളല്ല ഉപയോഗിക്കുന്നത്. അതിനായി മാട്രിമോണിയല്‍ സൈറ്റുകളിലും ഡേറ്റിംഗ് ആപ്പുകളിലുമാണ് അവര്‍ തിരയുന്നത്. കുടുംബത്തിന്‍റെ അടിസ്ഥാന ഘടകമായ വിവാഹത്തിനായി പുതിയ തലമുറ ഡേറ്റിംഗ് ആപ്പുകളില്‍ സ്വിപ്പ് ചെയ്ത് നീങ്ങുമ്പോഴാണ്. അത്തരമൊരു ഡേറ്റിംഗ് ആപ്പില്‍ വന്ന പ്രോഫൈലിലെ ആവശ്യങ്ങള്‍ ചര്‍ച്ചയായി മാറിയത്. "പ്രണയം എന്ന ആശയത്തോട് പ്രണയമാണ്. പ്രതീക്ഷയില്ലാതെ എന്‍റെ മാക്കിനെ (Mac book) വിവാഹം കഴിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്യുന്നത് കാഴ്ചകള്‍ ആസ്വദിക്കുന്നതു പോലെ. നമുക്ക് ഒരുമിച്ച് ഈ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാം. എന്നാല്‍ ചിലത് വിലമതിക്കാനാവാത്തവയാണ്. 1.ബ്രഹ്മിണ്‍ പെണ്‍കുട്ടി. 2. പുകവലിക്കാത്തയാള്‍" എന്നായിരുന്നു ദിഷ പങ്കുവച്ച ട്വിറ്ററിലുണ്ടായിരുന്ന കുറിപ്പ്. 2012 ല്‍ ഐഐടിആറില്‍ നിന്നും പഠിച്ചിറങ്ങിയ ആളാണെന്ന് കുറിപ്പില്‍ സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് "വിദ്യാഭ്യാസമുള്ളവർക്കിടയിൽ ജാതി വിവേചനമില്ല," എന്ന കുറിപ്പെഴുതി ദിഷ, അത് ട്വിറ്ററില്‍ പങ്കുവച്ചത്. 

Scroll to load tweet…

പ്രായവും നിറവും പ്രശ്നം; വിവാഹത്തിന് തൊട്ട് മുമ്പ് യുവതി വിവാഹത്തില്‍ നിന്നും പിന്മാറി

ട്വിറ്റ് വൈറലായതിന് പിന്നാലെ അയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്‍റുമായെത്തി. മിക്കവരും അത് അയാളുടെ ഇഷ്ടമാണെന്നും മാതാപിതാക്കളെ വേദനിപ്പിക്കേണ്ടെന്ന് കരുതിയതാവാമെന്നും കുറിച്ചു. എന്നാല്‍ മറ്റ് ചിലര്‍ അയാളോട് പുതിയ കാലത്തേക്ക് ഉണരാന്‍ അവശ്യപ്പെട്ടു. ഒരാള്‍ എഴുതിയത്, 'വിദ്യാഭ്യാസവും കോര്‍പ്പറേറ്റ് ഓഫീസിലെ സ്ഥാനവും അദ്ദേഹം ജാതി അവിശ്വാസിയല്ലെന്ന് കാണിക്കുന്നതായി' എഴുതി. രാജ്യം സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ ഉയര്‍ന്നു കേട്ട ജാതി ഉപേക്ഷിക്കാനുള്ള ആഹ്വാനങ്ങള്‍ എങ്ങുമെത്തിയില്ലെന്നതിനുള്ള തെളിവായി ഈ ചര്‍ച്ചകള്‍. ഇന്നും കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജാതിക്കൊലകളും ദുരഭിമാനക്കൊലകളും വാര്‍ത്തകളായി പുറത്ത് വരുന്നു. ഒരു ട്വിറ്റര്‍ ഉപഭോക്താവ് എഴുതിയത് പോലെ 'ഇക്കാര്യത്തില്‍ രാജ്യം മുന്നോട്ടല്ല, പതിറ്റാണ്ടുകള്‍ പിന്നിലേക്കാണ് സഞ്ചരിക്കുന്നത്,' എന്ന് പറയേണ്ടിവരും. 

റിട്ടയര്‍മെന്‍റ് ഹോമില്‍ വച്ച് 77 വയസുള്ള അമ്മ 'സ്വയം വിവാഹം' കഴിച്ചു; മകളുടെ മറുപടി ഇങ്ങനെ !