ഇപ്പോൾ ഒറിഗോണിലെ പോർട്ട്‌ലാൻഡിലാണ് അദ്ദേഹം താമസിക്കുന്നത്. 2024 -ലെ പവർബോൾ ജാക്ക്‌പോട്ടിന്റെ മൂന്ന് വിജയികളിൽ ഒരാളായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും ഒരു സുഹൃത്തിനും ഒപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.

ഒറ്റരാത്രി കൊണ്ട് കോടീശ്വരനായിരുന്നെങ്കിൽ എന്ന് പലരും ആ​ഗ്രഹിച്ചിട്ടുണ്ടാവും. എന്നാൽ, അങ്ങനെയാവണമെങ്കിൽ വല്ല ലോട്ടറിയും അടിക്കണം അല്ലേ? ലോട്ടറി അടിച്ച് ജീവിതം മാറിയ എത്രയോ ആളുകളുണ്ട്. ഇപ്പോഴിതാ യുഎസ്സിൽ 1.8 ബില്യൺ ഡോളറിന്റെ പവർബോൾ നറുക്കെടുപ്പ് നടക്കാൻ പോവുകയാണ്. ജാക്ക്‌പോട്ട് വിജയിച്ചാൽ, അത് യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ലോട്ടറി ജാക്ക്‌പോട്ട് ആയി മാറും. ആരാണ് ആ ഭാ​ഗ്യശാലി എന്നറിയാൻ പലരും കാത്തിരിക്കുകയാണ്.

കഴിഞ്ഞ വർഷം 1.3 ബില്യൺ ഡോളറിന്റെ പവർബോൾ ജാക്ക്‌പോട്ട് നേടിയവരിൽ ഒരാളായിരുന്നു ചെങ് ചാർലി സെയ്ഫാൻ. ലാവോസിൽ ജനിച്ച് ഒരു അഭയാർത്ഥി ക്യാമ്പിൽ വളർന്ന അദ്ദേഹം 1994 -ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ഇപ്പോൾ ഒറിഗോണിലെ പോർട്ട്‌ലാൻഡിലാണ് അദ്ദേഹം താമസിക്കുന്നത്. 2024 -ലെ പവർബോൾ ജാക്ക്‌പോട്ടിന്റെ മൂന്ന് വിജയികളിൽ ഒരാളായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും ഒരു സുഹൃത്തിനും ഒപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.

അതേസമയം, വേദനാജനകമായ കാര്യം ലോട്ടറി വിജയിക്കുന്ന സമയത്ത് അദ്ദേഹം കാൻസർ ബാധിതനായിരുന്നു എന്നതാണ്. അദ്ദേഹത്തിന് ഇനി എത്രമമാസം കൂടി ജീവിച്ചിരിക്കും എന്ന് പറയുക സാധ്യമല്ല. തന്റെ കുടുംബത്തെ നോക്കാനും ആരോ​ഗ്യം നോക്കാനും ഈ തുക കൊണ്ട് കഴിയും എന്നായിരുന്നു ലോട്ടറി വിജയിച്ചപ്പോൾ അദ്ദേഹം പറ‍ഞ്ഞത്. എന്നാൽ, ഡോക്ടർമാർ പറഞ്ഞത് അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ് എന്നാണ്.

തനിക്ക് എന്ത് സംഭവിച്ചാലും തന്റെ കുടുംബത്തിന് കഴിയാനുള്ള പണമുണ്ടല്ലോ, അവർ സുരക്ഷിതരായിരിക്കുമല്ലോ, പണത്തെ കുറിച്ച് ആശങ്കപ്പെടാതിരിക്കുമല്ലോ എന്നാണ് ഇതേക്കുറിച്ച് ചെങ് ചാർലി പറഞ്ഞത്.