ചൈന തങ്ങളുടെ ഷിൻജാങ് പ്രവിശ്യയിലെ ആയിരക്കണക്കിന് ഏക്കർ വരുന്ന പരുത്തിപ്പാടങ്ങളിൽ നിർബന്ധിത ജോലിക്കായി നിയോഗിക്കുന്നത്, റീ എജുക്കേഷൻ ക്യാമ്പുകളിൽ നിന്ന് കൊണ്ടുവരുന്ന ഉയ്‌ഗർ മുസ്ലീങ്ങളെ എന്ന് റിപ്പോർട്ട്. ഓൺലൈൻ പഠനങ്ങളെ ആധാരമാക്കി കഴിഞ്ഞ ദിവസം ബിബിസി പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിലാണ്, 'എത്തിക്കൽ സോഴ്‌സിംഗ്' അഥവാ അസംസ്കൃത വസ്തുക്കളും, നിർമാണ സാമഗ്രികളുമൊക്കെ, നിലവിൽ വാങ്ങുന്നതിൽ ലോകത്തിലെ പല ടെക്സ്റ്റൈൽ, ഫാഷൻ സ്ഥാപനങ്ങളും പിന്തുടരുന്ന ഒരു ധാർമിക മാനദണ്ഡത്തിന്റെ പേരിൽ വിപണിയിൽ ഏറെ ചാഞ്ചാട്ടങ്ങൾക്ക് കാരണമായേക്കാവുന്ന ഈ അതിനിർണായകമായ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഇനി ചൈനയിൽ നിന്ന് കോട്ടൺ വാങ്ങുന്ന ഏതൊരു സ്ഥാപനവും ഈ വെളിപ്പെടുത്തലിനു ശേഷം അതിനു ഒന്ന് മടുക്കും.

ലോകത്തിലെ ഫാഷൻ വിപണിക്ക് ആവശ്യമുള്ള കോട്ടണിന്റെ അഞ്ചിലൊന്നും നൽകുന്നത് ചൈനയാണ്. ചൈനയിൽ നിന്ന് കയറ്റി അയക്കുന്ന പരുത്തിയുടെ 85 ശതമാനവും കൃഷി ചെയ്യപ്പെട്ട്‌നത്തോ, ഷിൻജാങ് പ്രവിശ്യയിലും. ഉയ്‌ഗർമുസ്ലീങ്ങളിൽ നല്ലൊരു ഭാഗം കഴിയുന്നത് ചൈനീസ് ഗവണ്മെന്റിന്റെ പുനർ വിദ്യാഭ്യാസ ക്യാമ്പുകളിൽ ആണ്.  2018 -ൽ ലേബർ ട്രാൻസ്ഫർ പദ്ധതിയുടെ ഭാഗമായി ഈ പരുത്തിപ്പാടങ്ങളിലേക്ക് നിർബന്ധിച്ച് പറഞ്ഞയക്കപ്പെട്ടത് 2,10,000 ഉയ്‌ഗർ മുസ്ലീങ്ങളാണ്.  

2013 -ൽ ബീജിങിലും, 2014 ൽ കുൻമിംഗിലും,ഉയ്‌ഗർ ഭീകരവാദികളിൽ നിന്നുണ്ടായ ആക്രമണമാണ്, ഉയ്‌ഗർമുസ്ലീങ്ങളുടെ മനസ്സിലെ വർഗസ്വത്വത്തെ അവരുടെ മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ, അവരെ ഭൂരിപക്ഷ ഹാങ്ങ് വംശത്തിന്റെ സംസ്കാരത്തിലേക്ക് പറിച്ചു നാടാണ് ചൈന ശ്രമിക്കുന്നത്. വീടുകളിലെ യുവാക്കളെ തട്ടിക്കൊണ്ടു പോയി റീ എജുക്കേഷൻ ക്യാമ്പിൽ അടക്കുന്നതും, അവരുടെ വീടുകളിൽ ചാരന്മാരെ പ്രതിഷ്ഠിക്കുന്നത് ഒക്കെ ഈ ഉയ്‌ഗർ മുസ്‌ലീങ്ങളുടെ ആത്മാഭിമാനം തകർക്കുന്ന പരിപാടികളാണ്.