സാമ്പത്തിക ലാഭം നേടുന്നതിനുള്ള ഒരു മാർഗമായി മാത്രമാണ് ക്യു ക്യു ബന്ധങ്ങളെയും വിവാഹത്തെയും കണ്ടിരുന്നത്. അത്തരത്തിലുള്ള ഉപദേശങ്ങളാണ് പലപ്പോഴും ഇവര്‍ തന്‍റെ ക്ലൈന്‍റുകള്‍ക്കായി നല്‍കിയിട്ടുള്ളത്. 

പ്രണയിനികള്‍ക്ക് ഉപദേശം നല്‍കുന്ന ചൈനയിലെ വിവാദ പ്രണയ ഗുരു പ്രതിവർഷം 142 ദശലക്ഷം യുവാൻ (ഏകദേശം 163 കോടി രൂപ) സമ്പാദിക്കുന്നതായി റിപ്പോർട്ട്. സമ്പന്നരായ പുരുഷന്മാരെ എങ്ങനെ വിവാഹം കഴിക്കാമെന്ന് യുവതികള്‍ക്ക് ഉപദേശം നല്‍കുന്നതിലൂടെ വിവാദമായ പ്രണയ ഗുരു 'ക്യൂ ക്യൂ' എന്ന ചുവാങ്കാണ് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ 'ലവ് ഗുരു' എന്ന നിലയില്‍ ഇവര്‍ ഏറെ പ്രശസ്തയാണ്. 

'ക്യൂ ക്യൂ' എന്ന് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഇവരുടെ പല ഉപദേശങ്ങളും വിവാദമായിരുന്നു. സമൂഹികമായ യാതൊരു ധാര്‍മ്മികതയും ഇവരുടെ പ്രണയ ഉപദേശങ്ങള്‍ക്ക് ഇല്ലെന്നുള്ള ആരോപണം 'ക്യൂ ക്യൂ' നേരിടുന്നു. സാമ്പത്തിക ലാഭം നേടുന്നതിനുള്ള ഒരു മാർഗമായി മാത്രമാണ് ക്യു ക്യു ബന്ധങ്ങളെയും വിവാഹത്തെയും കണ്ടിരുന്നത്. അത്തരത്തിലുള്ള ഉപദേശങ്ങളാണ് പലപ്പോഴും ഇവര്‍ തന്‍റെ ക്ലൈന്‍റുകള്‍ക്കായി നല്‍കിയിട്ടുള്ളത്. ക്യൂ ക്യൂവിനെ സംബന്ധിച്ച് വിവാഹം ഒരു കോട്ടയ്ക്കുള്ളില്‍ കയറുന്നത് പോലെയാണ്. പണം എന്നത് അരി പോലെയും. ഗര്‍ഭധാരണം സ്ത്രീ ഒരു പന്ത് സ്വയം വഹിക്കുന്നതിന് തുല്യമാണെന്നും ഇവര്‍ പറയുന്നു. 

മെസീന കടലിടുക്കിന് മൂകളിലൂടെ 3.6 കിലോമീറ്റര്‍ നടത്തം; എന്നിട്ടും റെക്കോർഡ് നഷ്ടം, വീഡിയോ കാണാം

''എല്ലാ ബന്ധങ്ങളും അടിസ്ഥാനപരമായി ആനുകൂല്യങ്ങളുടെ കൈമാറ്റത്തെ കുറിച്ചാണ്. സ്വന്തം നേട്ടം വർധിപ്പിക്കാനും സ്വയം ശാക്തീകരിക്കാനും ബന്ധങ്ങള്‍ ഉപയോഗിക്കണം.'' എന്നതാണ് ക്യു ക്യുവിന്‍റെ മോട്ടോ. ക്യു ക്യുവുമായുള്ള തത്സമയ കൂടിക്കാഴ്ചയ്ക്ക് ഒരാള്‍ക്ക് $155 (12,945 രൂപ) യാണ് ഫീസ്. 'വിലയേറിയ ബന്ധങ്ങൾ' എന്ന ഏറ്റവും ജനപ്രിയ കോഴ്സിന് ചേരാന്‍ $517 (43,179 രൂപ) ചെലവഴിക്കണം. അതേസമയം സ്വകാര്യ കൌണ്‍സിലിംഗാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പ്രതിമാസം 1,400 ഡോളറിലധികം (1,16,927 രൂപ) ചെലവഴിക്കേണ്ടിവരും. ഇതിനെല്ലാം പുറമേ ക്യു ക്യു സമൂഹ മാധ്യമങ്ങളില്‍ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പുകളും സെമിനാറുകളും നടത്തുന്നുണ്ടെന്നും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച് ഒരു യുകെക്കാരി

പണത്തിനായി ബന്ധങ്ങളെ ഉപയോഗിക്കാന്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് തെറ്റായ മൂല്യങ്ങളെ പ്രോത്സാഹിപ്പിച്ചതിന് വെയ്‌ബോയിൽ നിന്ന് ഇവരെ വിലക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ക്യു ക്യുവിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ശക്തമാണ്. പണം, സ്ത്രീകളെ ശക്തീകരിക്കുമെന്ന് വാദിക്കുന്നവര്‍ ക്യു ക്യുവിനൊപ്പം നില്‍ക്കുമ്പോള്‍ സമൂഹിക മാധ്യമ മൂലങ്ങളെ എതിര്‍ക്കുന്നത് സമൂഹത്തിന്‍റെ തന്നെ നിലനില്പിനെ ബാധിക്കുമെന്ന് ഇവരെ എതിര്‍ക്കുന്നവരും വാദിക്കുന്നു.

ഹിപ്പോയുടെ വായിലേക്ക് പ്ലാസ്റ്റിക് ബാഗ് എറിഞ്ഞ് സന്ദർശകൻ; തെമ്മാടിത്തരം കാണിക്കരുതെന്ന് സോഷ്യൽ മീഡിയ