അടുത്തിടെ വീടിൻറെ ചുറ്റുവട്ടം വൃത്തിയാക്കുന്നതിനിടയിലാണ് ​ഗോവണിപ്പടിക്ക് പിന്നിലായി മറഞ്ഞിരിക്കുന്ന ഒരു രഹസ്യവാതിൽ ലീയുടെ ശ്രദ്ധയിൽപ്പെട്ടത്.

വിൽപ്പന നടത്തിയ വീടിന്റെ ബേസ്മെന്റിനുള്ളിൽ ആരും അറിയാതെ മുൻ വീട്ടുടമ താമസിച്ചത് ഏഴുവർഷം. ചൈനയിലാണ് സംഭവം. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഭവം സത്യമാണ്.

കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ലി എന്ന വ്യക്തിയാണ് കഴിഞ്ഞ ഏഴുവർഷമായി തൻ്റെ വീടിന്റെ ബേസ്മെന്റിനുള്ളിൽ മുൻ ഉടമ രഹസ്യമായി താമസിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. 

2018 -ലാണ് ലീ ഏകദേശം 2 ദശലക്ഷം യുവാൻ (US$270,000) നൽകി വീട് വാങ്ങിയത്. അതിനുശേഷം ഏഴുവർഷമായി ഈ വീട്ടിലാണ് ലീയും കുടുംബവും താമസിച്ചു വന്നിരുന്നത്. എന്നാൽ, തങ്ങൾ അറിയാതെ മറ്റൊരാൾ കൂടി ആ വീട്ടിൽ താമസം ഉണ്ടെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല.

എന്നാൽ, അടുത്തിടെ വീടിൻറെ ചുറ്റുവട്ടം വൃത്തിയാക്കുന്നതിനിടയിലാണ് ​ഗോവണിപ്പടിക്ക് പിന്നിലായി മറഞ്ഞിരിക്കുന്ന ഒരു രഹസ്യവാതിൽ ലീയുടെ ശ്രദ്ധയിൽപ്പെട്ടത്. അതുവരെ അങ്ങനെ ഒരു വാതിൽ അവിടെയുണ്ടായിരുന്നു എന്ന കാര്യം ലീക്ക് അറിയില്ലായിരുന്നു. വാതിൽ തുറന്ന ലീയെ അത് നയിച്ചത് ഒരു നിലവറയിലേക്ക് ആയിരുന്നു. വളരെ വിശാലമായ ഒരു ഭൂഗർഭ നിലവറ ആയിരുന്നു അത്. വെന്റിലേഷൻ സംവിധാനവും ലൈറ്റിംഗും ചെറിയ ബാർപോലും അതിനുള്ളിൽ ഉണ്ടായിരുന്നു. 

ആരോ ഒരാൾ അവിടെ താമസിക്കുന്നതിന്റെ വ്യക്തമായ തെളിവുകൾ ലീ നിലവറയ്ക്കുള്ളിൽ കണ്ടെത്തി. ഉടൻതന്നെ അദ്ദേഹം തന്റെ വീടിൻറെ മുൻ ഉടമയായിരുന്ന ഷാങ്ങിനെ ബന്ധപ്പെട്ടു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ബേസ്‌മെന്റ് ഏരിയ വീടിനുള്ളിൽ ഉണ്ട് എന്ന കാര്യം തന്നോട് മറച്ചുവെച്ചത് എന്ന് ചോദിച്ചു. 

എന്നാൽ, ഷാങ്ങിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. താൻ വിറ്റത് വീട് മാത്രമാണെന്നും ബേസ്മെന്‍റ് ഏരിയ വിൽക്കുന്നുണ്ടെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല എന്നും ആയിരുന്നു അയാൾ പറഞ്ഞത്. അതുകൊണ്ടുതന്നെ ബേസ്‌മെന്റ് ഇപ്പോഴും തന്റെ ഉടമസ്ഥതയിൽ ആണെന്നും ഷാങ്ങ് വെളിപ്പെടുത്തി.

എന്നാൽ, ഇതിനെതിരെ കോടതിയെ സമീപിച്ച ലീയ്ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയും ഷാങ്ങിനോട് ഏഴുവർഷം കബളിപ്പിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് തവണ മോഷണത്തിന് പിടിയിൽ, മുത്തശ്ശി എന്തിനിത് ചെയ്തെന്നറിഞ്ഞാൽ കണ്ണ് നിറഞ്ഞുപോകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം