Asianet News MalayalamAsianet News Malayalam

കുംഭകുടിയില്‍ 10 -ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ശിവ ക്ഷേത്രം കണ്ടെത്തി !

ചോളരാജാവായ വിക്രമചോളന്‍റെ ഭരണകാലത്തെ ഒരു ലിഖിതവും ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. എന്നാല്‍ നഷ്ടപ്പെട്ട ക്ഷേത്രത്തിന്‍റെ പേര് എന്താണെന്ന് മാത്രം വ്യക്തമായിട്ടില്ല. 
 

Chola era Shiva temple discovered in 10 th century at Kumbhakudi in Tamil Nadu
Author
First Published Mar 8, 2024, 3:01 PM IST


കാവേരി നദീ തീരത്തെ കീഴാതി അടക്കമുള്ള തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഉത്ഖനനങ്ങള്‍ നടക്കുകയാണ്. സിന്ധുനദീതട സംസ്കാരവുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സമൂഹം കാവേരി തീരത്ത് ജീവിച്ചിരുന്നുവെന്ന് ഈ ഉത്ഖനനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഒപ്പം 3000 വര്‍ഷം പഴക്കമുള്ള നെല്ല് വിത്തുകളും ഇത്തരം ഉത്ഖനനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശവാസികള്‍,  തകര്‍ന്ന് കിടന്ന ഒരു ക്ഷേത്രം വൃത്തിയാക്കുന്നതിനിടെ 10 നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു ശിവലിംഗം കണ്ടെത്തിയത്.  തമിഴ്നാട്ടിലെ ട്രിച്ചി നഗരത്തിനടുത്തുള്ള കുംഭകുടി ഗ്രാമത്തിൽ നിന്നുമാണ് ചോള ഭരണകാലമായ 10 -ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതെന്ന് കരുതുന്ന ശിവ ലിംഗം കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തുന്നു. തിരുവെരുമ്പൂരിനടുത്താണ് കുംഭകുടി ഗ്രാമം. 

800 വര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമത്തിന് താഴെ 1000 ത്തില്‍ അധികം പേരെ അടക്കിയ ശ്മശാനം കണ്ടെത്തി !

ശിവരാത്രി ആഘോഷങ്ങള്‍ക്കായി പ്രദേശവാസികള്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം കഴിഞ്ഞ വെള്ളിയാഴ്ച വൃത്തിയാക്കിയിരുന്നു. ഇതിനിടെയാണ് ശിവലിംഗം കണ്ടെത്തിയത്. ട്രിച്ചി ആസ്ഥാനമായുള്ള ആത്രുപടൈ ഹെറിറ്റേജ് ഗ്രൂപ്പായ കെ ധനശേഖര്‍ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും പരിശോധിച്ചു. ശിവരാത്രി ആഘോഷങ്ങള്‍ക്കായി നാട്ടുകാര്‍ ക്ഷേത്ര പരിസരം വൃത്തിയാക്കവെ ഇവിടെ നിന്നും  തമിഴ് ലിഖിതങ്ങളടങ്ങിയ മൂന്ന് കല്ലുകള്‍ കണ്ടെത്തി. ഇതില്‍ ഒരെണ്ണം വായിക്കാന്‍ പറ്റുന്നതാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രാവശിഷ്ടങ്ങളുടെ വാസ്തുവിദ്യാ ശൈലിയുടെ അടിസ്ഥാനത്തിൽ, ക്ഷേത്രം പത്താം നൂറ്റാണ്ടിലേതാണെന്ന് വിദഗ്ദ സംഘം അവകാശപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോളരാജാവായ വിക്രമചോളന്‍റെ ഭരണകാലത്തെ ഒരു ലിഖിതവും ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തി. 

'ഇരുണ്ട യുഗം വെറുമൊരു മിത്ത്'; 3,000 വര്‍ഷം പഴക്കമുള്ള പുരാതന ഇന്ത്യന്‍ നഗരം കണ്ടെത്തി !

കാവേരി നദിയുടെ തെക്കൻ തീരത്തുള്ള പാണ്ഡ്യ കുലശാനി വളനാട്ടിൽ (ചോളയുടെ ഭരണവിഭാഗം) ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതായി ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രാമത്തിന്‍റെ പേര് കുംഭകുടി എന്നാണെന്നും ശിലാലിഖിതത്തില്‍ പറയുന്നു. ഇന്നും ഈ ഗ്രാമം കുംഭകുടി എന്നാണ് അറിയപ്പെടുന്നത്. കുംഭകുടി നട്ടാൽവൻ എന്ന പ്രാദേശിക ഉദ്യോഗസ്ഥനാണ് ക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമി ദാനത്തിന് നേതൃത്വം നൽകിയതെന്നും ശിലാരേഖയില്‍ പറയുന്നു. എന്നാല്‍ ക്ഷേത്രത്തിന്‍റെ പേര് ലിഖിതത്തിൽ വായിക്കാൻ കഴിയുന്നില്ലെന്നും അതേസമയം അൻബിലൂരുടയ്യാർ, തിരുവെങ്കാടുടയ്യാർ എന്നീ പേരുകള്‍ ലിഖിതത്തിലുണ്ടെന്നും പഠനസംഘം അവകാശപ്പെട്ടു. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 2.5 അടി ഉയരമുള്ള ശിവലിംഗവും കണ്ടെത്തി. മണ്‍മറഞ്ഞ ക്ഷേത്രത്തെ കുറിച്ചും അതിലെ പ്രതിഷ്ഠയെ കുറിച്ചും മറ്റ് ലിഖിതങ്ങളില്‍ പരാമര്‍ശമുണ്ടാകാമെന്നും പഠന സംഘം കരുതുന്നു. 

ന്യൂയോര്‍ക്ക് നഗരം പോലെ; 2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !
 

Follow Us:
Download App:
  • android
  • ios