സ്വയംഭോ​ഗത്തെ കുറിച്ചും ആനന്ദം കണ്ടെത്തുന്നതിനെ കുറിച്ചും പറയുന്ന 'ട്രീറ്റ് യുവര്‍സെല്‍ഫ്: മാസ്റ്റര്‍ബേഷന്‍ ആന്‍ഡ് സെല്‍ഫ് എക്സ്പ്ലൊറേഷന്‍' അതുപോലെ വിദ്യാര്‍ത്ഥികള്‍ സെക്സ് വീക്കിനോടനുബന്ധിച്ച് നടത്തിയ പരിപാടിയാണ്. 

ഫെബ്രുവരി പതിനാലിന് വാലന്റൈൻസ് ഡേയാണ്. പ്രണയം കൈമാറാനാ​ഗ്രഹിക്കുന്നവരും പ്രണയിക്കുന്നവരും എല്ലാം കാത്തിരിക്കുന്ന ദിനം. എന്നാൽ, അമേരിക്കയിലുടനീളമുള്ള കോളേജുകളിലും സർവകലാശാലകളിലും വാലന്റൈൻസ് ഡേയോടനുബന്ധിച്ച് 'സെക്സ് വീക്ക്'(Sex week) സംഘടിപ്പിക്കുകയാണ്. 'സെക്‌സ്ട്രാവാഗൻസ', 'ഫ്രീക്കി ഫ്രൈഡേ: എ ബിഗിനേഴ്‌സ് ഗൈഡ് ടു പ്ലഷർ', 'കോണ്ടം ബിങ്കോ' (SEXtravaganza, Freaky Friday: A Beginner's Guide to Pleasure, Condom Bingo) തുടങ്ങി നിരവധി വൈവിധ്യങ്ങളായ പരിപാടികളാണ് സെക്സ് വീക്കിനോടനുബന്ധിച്ച് നടക്കുന്നത്. 

ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, എൽ പാസോയിലെ ടെക്സസ് യൂണിവേഴ്സിറ്റി, ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി, മേരിലാൻഡിലെ ഫ്രെഡറിക്കിലെ ഹൂഡ് കോളേജ്, റിവർസൈഡിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവയെല്ലാം ഫെബ്രുവരിയിൽ 'സെക്സ് വീക്ക്' പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. 

ഉദാഹരണത്തിന്, ഹൂഡ് കോളേജ്, ക്വീർ സ്റ്റുഡന്‍റ് യൂണിയനുമായി ചേർന്ന് 'കോണ്ടം ബിങ്കോ' എന്ന പരിപാടി സംഘടിപ്പിക്കുന്നു. അതുപോലെ, 'ലഞ്ച് ആന്‍ഡ് ലേണ്‍ റീപ്രൊഡക്ടീവ് ജേര്‍ണി ഓഫ് ട്രാന്‍സ് ആന്‍ഡ് നോണ്‍ ബൈനറി പീപ്പിള്‍' എന്ന പരിപാടിയും ഹൂഡ് കോളേജ് സംഘടിപ്പിച്ചതാണ്. 

ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ, 'സ്റ്റുഡന്റ് അഡ്വക്കേറ്റ്സ് ഫോർ സെക്ഷ്വൽ ഹെൽത്ത് അവയർനസ്' എന്ന പേരിലുള്ള പരിപാടിയാണ് സെക്സ് വീക്കിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. സ്വയംഭോ​ഗത്തെ കുറിച്ചും ആനന്ദം കണ്ടെത്തുന്നതിനെ കുറിച്ചും പറയുന്ന 'ട്രീറ്റ് യുവര്‍സെല്‍ഫ്: മാസ്റ്റര്‍ബേഷന്‍ ആന്‍ഡ് സെല്‍ഫ് എക്സ്പ്ലൊറേഷന്‍' അതുപോലെ വിദ്യാര്‍ത്ഥികള്‍ സെക്സ് വീക്കിനോടനുബന്ധിച്ച് നടത്തിയ പരിപാടിയാണ്. 

'ഗ്രേറ്റ് മൈൻഡ്സ് കിങ്ക് എലൈക്ക് വിത്ത് ലയൺസ് ഡെൻ' എന്ന തലക്കെട്ടിലാണ് മറ്റൊരു ഇവന്റ്. 'കിങ്ക്' എന്ന് വിളിക്കപ്പെടുന്ന ലൈംഗികതയുടെ അപകടകരവും എന്നാൽ രസകരവുമായ വശം മനസിലാക്കാന്‍ വിദ്യാർത്ഥികളെ സഹായിക്കാനാണത്രെ ഇത്. 'ഈ തുടക്കക്കാര്‍ക്കുള്ള വർക്ക്‌ഷോപ്പ് നിങ്ങൾക്ക് അടിമത്തം, ആധിപത്യം, സമർപ്പണം, സാഡിസം, മാസോക്കിസം, ഫെറ്റിഷ് എന്നിവയെ കുറിച്ചും അതിലേറെ കാര്യങ്ങളെ കുറിച്ചും അറിവ് നല്‍കും. അതേസമയം നിങ്ങൾക്ക് വൈവിധ്യമാർന്ന സെക്സ് ടോയ്സും ലഭിക്കും' ഇവന്റ് വിവരിക്കുന്നു. ലയണ്‍സ് ഡെന്‍ ഒരു സെക്സ് ടോയ് സ്റ്റോറാണ്. 

ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ 'സെക്സ് വീക്കി'ലെ ഒരു ഇവന്റിനെ 'ഫ്രീക്കി ഫ്രൈഡേ: എ ബി​ഗിനേഴ്സ് ഗൈഡ് ടു പ്ലെഷർ' എന്ന് വിളിക്കുന്നു. കൂടാതെ ഇവന്റ് 'ഫോർപ്ലേ, സ്വയംഭോഗം, ആഫ്റ്റർ കെയർ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുമെന്നാണ് പറയുന്നത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു 'സെക്‌സ് വീക്ക്' ഇവന്റ് വിവിധതരം ജനനേന്ദ്രിയങ്ങളെ കാണിക്കുന്നതാണ്. അതില്‍ സ്ത്രീ, പുരുഷന്‍, ട്രാന്‍സ് എല്ലാവരും പെടുന്നു. വിവിധതരം ശരീരങ്ങളെ ആഘോഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 

'സെക്‌സി ബിങ്കോ' എന്ന മറ്റൊരു ഇവന്റ് പറയുന്നത് 'ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും സുരക്ഷിതമായ ലൈംഗികത, ലൈംഗിക ശരീരഘടന, ലൈംഗിക സ്വഭാവം, മുൻഗണന, ആനന്ദം എന്നിവയെക്കുറിച്ച് പഠിക്കാനും' വിദ്യാർത്ഥികളെ സഹായിക്കുമെന്നാണ്. ബിങ്കോ വിജയികൾക്ക് സെക്‌സ് ടോയ്‌സും മറ്റ് സമ്മാനങ്ങളും നൽകുമെന്ന് ഇവന്റ് പറയുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ഇർവിനിന്റെ സെക്‌സ് വീക്കിൽ വിദ്യാർത്ഥികൾക്ക് ലൈംഗിക ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് പഠിക്കാൻ കഴിയുന്ന 'സെക്‌സ്‌ട്രാവാഗൻസ' എന്ന പരിപാടിയാണ് സംഘടിപ്പിച്ചത്.