'ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് ഒരു കൂട്ടാളിയുമായി എത്തി. ഇത് ആമസോണിന്‍റെ തെറ്റാണോ അതോ കാരിയറിന്‍റെ തെറ്റാണോ എന്ന് എനിക്കറിയില്ല.' സോഫിയ എക്സില്‍ എഴുതി


ന്ന് വിപണി പോലും വിരല്‍ത്തുമ്പിലാണ്. ഒരു വിരലനക്കം കൊണ്ട് എന്തും ഓർഡർ ചെയ്ത് വീട്ടിലെത്തിക്കാനുള്ള സൌകര്യം ഇന്ന് ലഭ്യമാണ്. എന്നാല്‍, പലപ്പോഴും ഇത്തരം ഓർഡറുകളില്‍ തെറ്റുകളും സംഭവിക്കുന്നു. ഓർഡർ ചെയ്തതുമായി ഒരു ബന്ധവുമില്ലാത്ത സാധനങ്ങളായിരിക്കും ചിലപ്പോള്‍ നമ്മുക്ക് ലഭിക്കുക. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവും സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊളംബിയക്കാരിയായ സോഫിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു. പക്ഷേ, ലഭിച്ചത് ജീവനുള്ള ഒരു പല്ലിയെ. ആമസോണ്‍ പാക്കറ്റിലുള്ള പല്ലിയുടെ ചിത്രം സോഫിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് കുറിപ്പുകള്‍ എഴുതാനെത്തിയത്. 

സോഫിയ സെറാനോ എന്ന യുവതിയാണ് തന്‍റെ വീട്ടിലേക്ക് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തതെന്ന് മാർക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. പാഴ്‌സൽ വന്നപ്പോൾ ഉള്ളിൽ കണ്ട കാഴ്ച തന്നെ ഭയപ്പെടുത്തിയെന്ന് സോഫിയ പറയുന്നു. പല്ലിയുടെ ചിത്രം എക്സില്‍ പങ്കുവച്ചു കൊണ്ട് സോഫിയ ഇങ്ങനെ എഴുതി, 'ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് ഒരു കൂട്ടാളിയുമായി എത്തി. ഇത് ആമസോണിന്‍റെ തെറ്റാണോ അതോ കാരിയറിന്‍റെ തെറ്റാണോ എന്ന് എനിക്കറിയില്ല.' സോഫിയ എക്സില്‍ എഴുതി. പാക്കേജില്‍ ഉണ്ടായിരുന്നത് സാമാന്യം വലിയ ഒരു പല്ലിയായിരുന്നു. 

ചെവി തുളച്ച വെടിയുണ്ട; സുരക്ഷാ വീഴ്ചയും യുഎസ് പ്രസിഡന്‍റുമാരെ വേട്ടയാടുന്ന വെടിയുണ്ടകളും

Scroll to load tweet…

'ഫേസ്ബുക്ക് കാമുകനെ' വിവാഹം കഴിക്കാൻ വ്യാജരേഖ ചമച്ച് താനെയിൽ നിന്നും പാക്കിസ്ഥാനിലേക്ക് പോയ 23 -കാരി പിടിയിൽ

ഇത്രയും വലിയ പല്ലിയെ പാക്കേജില്‍ കണ്ടതോടെ താന്‍ ഞെട്ടിയെന്നും സോഫിയ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ സോഫിയയുടെ കുറിപ്പ് വൈറലായെങ്കിലും ആമസോണില്‍ നിന്നും ഇതുവരെ ക്രിയാത്മകമായ ഒരു പ്രതികരണവും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് റോക്ക് ലിസാർഡ് എന്ന പല്ലിയാണ് പാക്കേജില്‍ ഉണ്ടായിരുന്നത്. സോഫിയയുടെ കുറിപ്പ് ഇതിനകം 41 ലക്ഷം പേരാണ് കണ്ടത്. 'പുതിയ ഭയം അൺലോക്ക് ചെയ്തു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഇതെവിടുന്നു വന്നു? സിംഗപ്പൂരിൽ നിന്നോ? ഇതുപോലെയുള്ള ചിലരുണ്ട്, അവരെ തെരുവിൽ കാണുന്നത് വളരെ സാധാരണമാണ്...' എന്ന മറ്റൊരു കാഴ്ചക്കാരന്‍റെ ചോദ്യത്തിന് സോഫിയ കുറിച്ചത് 'യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്നായിരുന്നു. 

പല്ല് പറിച്ച് കരിയര്‍ നശിപ്പിച്ചു; ദന്തഡോക്ടർക്കെതിരെ 11 കോടി രൂപയ്ക്ക് കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസ്റ്റ്