500 വര്‍ഷത്തോളം നീണ്ട് നിന്ന ഒരു പ്രഹേളിക കൂടി അവസാനിക്കുകയാണ്. ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ലോകം കണ്ട പര്യവേക്ഷകന്‍ ജൂതനായിരുന്നെന്ന് അദ്ദേഹത്തിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ച ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നു. 


ടുവില്‍ അഞ്ചൂറ് വര്‍ഷം നീണ്ട് നിന്ന ആ പ്രഹേളികയ്ക്കുള്ള ഉത്തരം സാങ്കേതി വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി. അതെ അമേരിക്കന്‍ വന്‍കര യൂറോപ്പിന് കാട്ടിക്കൊടുത്ത ക്രിസ്റ്റഫർ കൊളംബസിന്‍റെ മൃതദേഹാവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ പ്രശസ്തനായ കപ്പലോട്ടക്കാരനും പര്യവേക്ഷകനുമായ ക്രിസ്റ്റഫർ കൊളംബസിന്‍റെതാണെന്ന 20 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഗവേഷകര്‍ ഉറപ്പിച്ചത്. ഫോറൻസിക് ശാസ്ത്രജ്ഞർ ഡിഎൻഎ വിശകലനത്തിലൂടെ ഇത് സ്ഥിരീകരിച്ചതെന്ന് ഡെയ്ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതോടെ 1506-ൽ മരണമടഞ്ഞ ആ പര്യവേക്ഷകനെ കുറിച്ചുള്ള 500 വർഷം പഴക്കമുള്ള നിഗൂഢത ഒഴിഞ്ഞു. 

കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയല്ലെന്നും ഗവേഷകര്‍ കണ്ടെത്തി. കൊളംബസ് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സെഫാർഡിക് ജൂത വംശജനായിരുന്നു. സ്‌പെയിനിലെ വാലെൻസിയ ആകാം അദ്ദേഹത്തിന്‍റെ ജന്മദേശമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 15 -ാം നൂറ്റാണ്ടിന്‍റെ അവസാനം വടക്കൻ ആഫ്രിക്ക അടക്കം ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായ ദേശങ്ങളിലേക്കും ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, ബാൽക്കൺ പ്രദേശങ്ങളിലേക്കും കുടിയേറിയവരാണ് സെഫാർഡിക് ജൂതർ. സ്‌പെയിനിലും പോർച്ചുഗലിലുമായി ജീവിച്ച ക്രിസ്റ്റഫര്‍ അന്ന് സ്പെയിന്‍ രാജാവില്‍ നിന്നുമുണ്ടായ മതപീഡനങ്ങളിൽ നിന്ന് രക്ഷനേടാൻ തന്‍റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തിരിക്കാമെന്നും ഗവേഷകർ കരുതുന്നു.

കൊളംബസിന്‍റെ ആദ്യകാല ജീവിതത്തെ കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നൊള്ളൂ. കൊളംബസിന്‍റെ ജന്മദേശത്തെ കുറിച്ചും തര്‍ക്കമുണ്ടായിരുന്നു. അദ്ദേഹം പോർച്ചുഗീസോ ക്രൊയേഷ്യനോ ഗ്രീക്കോ - പോളിഷ് വംശജനോ ആകാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹം ജൂതവംശജനാണെന്ന് പുതിയ പഠനം പറയുന്നു. ക്യൂബ വഴി സ്‌പെയിനിലേക്കെത്തിയ ക്രിസ്റ്റഫര്‍ 1506ൽ 54 -ാം വയസിൽ സ്‌പെയിനിലെ വല്ലഡാലിഡില്‍ വച്ച് അന്തരിച്ചു. കരീബിയൻ ദ്വീപായ ഹിസ്‌പാനിയോളയിൽ അന്ത്യവിശ്രമം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1542 -ൽ മൃതദേഹാവശിഷ്ടങ്ങൾ അവിടെ എത്തിച്ചു. എന്നാൽ, 1795 -ൽ ക്യൂബയിലേക്കും 1898 -ൽ സെവിയയിലേക്കും മൃതദേഹം മാറ്റി. 

3,600 വര്‍ഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത് മമ്മിഫൈ ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നും

ക്രിസ്റ്റഫർ കൊളംബസിന്‍റെ മൃതദേഹം അടക്കം ചെയ്തിടത്ത് നിന്നും ഇത്തരത്തില്‍ ഒന്നിലധികം തവണ പുറത്തെടുത്ത് മാറ്റി സ്ഥാപിച്ചതിനാല്‍ അദ്ദേഹത്തിന്‍റെ ശവക്കുഴി കണ്ടെത്താന്‍ ഗവേഷകര്‍ ഏറെ പാടുപെട്ടു. എന്നാല്‍, പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കത്തീഡ്രലിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ ക്രിസ്റ്റഫർ കൊളംബസിന്‍റെതാണെന്ന മുന്‍ സിദ്ധാന്തം ശരിയാണെന്ന് തെളിഞ്ഞതായി ഗവേഷകര്‍ പറഞ്ഞു. കൊളംബസിനെ അടക്കിയ പള്ളി എന്ന നിലയില്‍ സെവില്ലെ കത്തീഡ്രലിൽ പ്രശസ്തമായിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഇല്ലായിരുന്നു. ഇതാണ് ഡിഎന്‍എ പഠനത്തിലൂടെ വ്യക്തമായത്. 

അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ

2003 -ലാണ് ഫോറൻസിക് ശാസ്ത്രജ്ഞൻ മിഗുവൽ ലോറെന്‍റിനും ചരിത്രകാരൻ മാർസിയൽ കാസ്ട്രോയ്ക്കും ഇത് തുറന്ന് പരിശോധന ആരംഭിച്ചത്. കോളംബസിന്‍റെ സഹോദരന്‍ ഡീഗോയുടെയും മകൻ ഹെർണാണ്ടോയുടെയും ഡിഎൻഎയുമായി ലഭ്യമായ ഡിഎന്‍എ ഗവേഷക സംഘം പരിശോധിച്ചു. ഇങ്ങനെയാണ് ലഭിച്ചത് ക്രിസ്റ്റഫർ കൊളംബസിന്‍റെ ശരീരാവശിഷ്ടം തന്നെയെന്ന് ഉറപ്പാക്കിയത്. ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സ്പെയിനിന്‍റെ ദേശീയ ബ്രോഡ്കാസ്റ്ററായ ടിവിഇയിൽ ശനിയാഴ്ച മുതല്‍ "കൊളംബസ് ഡിഎൻഎ: ദി ട്രൂവൽ ഒറിജിൻ" എന്ന പ്രോഗ്രാമിലൂടെ സംപ്രേഷണം ചെയ്യും. 

തുളുക്കാർപട്ടി നാഗരികതയ്ക്ക് പഴക്കം 3000 ബിസി വരെ; മണ്‍പാത്രങ്ങളില്‍ 'പുലി', 'തീ' എന്നീ തമിഴ് വാക്കുകള്‍ !