ജോലിക്ക് അപേക്ഷിച്ചപ്പോൾ ഒരു സ്ഥാപനത്തിൽ നിന്നും തനിക്ക് ലഭിച്ച വിചിത്രമായ നിർദ്ദേശത്തെക്കുറിച്ച് ഉദ്യോഗാർത്ഥി തന്‍റെ സമാഹിക മാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് ഈ അനുഭവം പങ്കുവച്ചത്.
സ്വന്തമായി ഒരു തൊഴിലെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അതുകൊണ്ട് തന്നെ തൊഴിലന്വേഷകർ തൊഴിലുടമ ആവശ്യപ്പെടുന്ന എല്ലാ ആവശ്യകതകളും നിറവേറ്റാൻ ശ്രമിക്കാറുണ്ട്. സാധാരണയായി ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസവും, ഔപചാരിക ആവശ്യകതകൾ നിറവേറ്റാൻ ആവശ്യമായ കഴിവുകളുമൊക്കെയാണ് തൊഴിലുടമ യോഗ്യതകളായി പരിഗണിക്കാറ്. എന്നാൽ, ജോലി ലഭിക്കണമെങ്കിൽ ഒരു കമ്പനി മുൻപോട്ട് വെച്ച വിചിത്രമായ ആവശ്യം കേട്ട് അമ്പരക്കുകയാണ് ഉദ്യോഗാർത്ഥികൾ. ജോലി തരാം പക്ഷേ ഓഫീസ് പരിസരത്ത് സസ്യാഹാരം മാത്രമേ കഴിക്കാവൂവെന്നതാണ് തൊഴിലുടമയുടെ നിർദേശം.
ജോലിക്ക് അപേക്ഷിച്ചപ്പോൾ ഒരു സ്ഥാപനത്തിൽ നിന്നും തനിക്ക് ലഭിച്ച വിചിത്രമായ നിർദ്ദേശത്തെക്കുറിച്ച് ഉദ്യോഗാർത്ഥി തന്‍റെ സമാഹിക മാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് ഈ അനുഭവം പങ്കുവച്ചത്. കമ്പനി അയച്ച മെയിലിന്‍റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഇദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിപ്പെഴുതിയത്. കമ്പനിയുടെ മെയിൽ സന്ദേശം ഇങ്ങനെ ആയിരുന്നു. 'താങ്കളുടെ അപേക്ഷയ്ക്ക് നന്ദി. താങ്കളെ ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്. താങ്കൾ ഒരു സസ്യാഹാരി ആയിരിക്കണം. ഞങ്ങളുടെ ഓഫീസ് പരസരത്ത് സസ്യാഹാരം മാത്രമേ കഴിക്കാൻ അനുവാദമുള്ളു.' ഓഫര്‍ ലെറ്ററില്‍ ഇങ്ങനെ എഴുതിയിരുന്നു.
ഏതായാലും പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ വൈറലായതോടെ വലിയ വിമർശനമാണ് കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്ത് ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ആണന്നും അതിൽ കൈ കടത്താൻ ആർക്കും അവകാശമില്ലന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. എന്നാൽ, ഇത്രമാത്രം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും കമ്പനിയുടെ പേര് വ്യക്തമാക്കാത്ത ഉദ്യോഗാർത്ഥിയുടെ നിലപാടിനെയും പലരും വിമർശിച്ചു. പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ കമ്പനിയുടെ പേര് കൂടി വെളിപെടുത്താനുള്ള മാന്യത കാണിക്കണമെന്നായിരുന്നു ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ആവശ്യം. എന്തായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
നായ കടിച്ച് വികൃതമാക്കിയ പാവ ലേലത്തിൽ വിറ്റത് 52 ലക്ഷം രൂപയ്ക്ക് !
