എക്ഷ ഒരു പൊലീസുകാരിയാകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്ന ഒരാളല്ല. എന്നാൽ, അവൾക്ക് കെട്ടുറപ്പുള്ള ഒരു ജോലി വേണം എന്നത് അവളുടെ കുടുംബത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
പൊലീസുകാരിയായിരിക്കുക, അതേ സമയം തന്നെ വളരെ വിജയകരമായ മോഡലുമായിരിക്കുക എന്നത് കുറച്ച് കഠിനമായ കാര്യം തന്നെയാണ് അല്ലേ? എന്നാൽ, അങ്ങനെ ഒരാൾ ഇന്ത്യയിൽ തന്നെയുണ്ട്. അതാണ് എക്ഷ കെറുംഗ്. പടിഞ്ഞാറൻ സിക്കിമിലെ ദരാംദിൻ തെഹ്‌സിൽ മേഖലയിലെ റംബുക് ഗ്രാമത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥയാണ് എക്ഷ.
23 -കാരിയായ എക്ഷ തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ നൽകിയിരിക്കുന്നത് 'From saving to slaying!' എന്നാണ്. അടുത്തിടെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായതോടെയാണ് ഈ പൊലീസ് ഉദ്യോഗസ്ഥ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് അവളുടെ പോസ്റ്റുകൾക്ക് ആരാധകരായിട്ടുള്ളത്. എക്ഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് പണയം വെച്ച അമ്മയുടെ മംഗൾസൂത്രയും വളകളും അവൾ തിരികെ വാങ്ങുന്നതായിരുന്നു വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
18 ലക്ഷം ലൈക്കുകള്‍, 21 ലക്ഷം കാഴ്ചക്കാര്‍; ഇന്‍റര്‍നെറ്റിനെ ഇളക്കി മറിച്ചൊരു ഡാന്‍സ് വീഡിയോ !
ലോ ആൻഡ് ഓർഡർ പരിപാലിക്കുന്നതിൽ വളരെ അഭിമാനം കൊള്ളുന്ന എക്ഷ അതേ സമയത്ത് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങുമാണ്. എക്ഷ ഒരു പൊലീസുകാരിയാകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്ന ഒരാളല്ല. എന്നാൽ, അവൾക്ക് കെട്ടുറപ്പുള്ള ഒരു ജോലി വേണം എന്നത് അവളുടെ കുടുംബത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് അവൾ പൊലീസുകാരിയാകുന്നത്. പിന്നീട്, അവൾ ആ ജോലിയെ വളരെ അധികം സ്നേഹിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തു.
പൊലീസുദ്യോഗസ്ഥ എന്നതിന് പുറമെ ബോക്സറും മോഡലുമാണ് എക്ഷ. നാഷണൽ ലെവലിലുള്ള വിവിധ ബോക്സിങ് മത്സരങ്ങളിൽ അവൾ പങ്കെടുക്കാറുണ്ട്. ഒരു മോഡൽ എന്ന നിലയിൽ, കോസ്‌മെറ്റിക് കമ്പനിയായ Maybelline -ന്റെ മുഖമായാണ് അവൾ അറിയപ്പെടുന്നത്. പൊലീസുകാരി എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്തങ്ങളും അതിനിടയിൽ ഫോട്ടോഷൂട്ടുകളും ഷൂട്ടിംഗുകളും ഒക്കെയായി തിരക്കിട്ട് നീങ്ങുകയാണ് എക്ഷയുടെ ജീവിതം.
