Asianet News MalayalamAsianet News Malayalam

റോഡിൽ നിറയെ പശുക്കൾ, ​ഗതാ​ഗതം തടസപ്പെട്ടത് മൂന്ന് മണിക്കൂർ!

ഡ്രൈവർക്ക് പരിക്കൊന്നുമില്ല. ഇയാളും പ്രദേശത്ത് തന്നെ ഉണ്ടായിരുന്നു. 70 പശുക്കളാണ് വാഹനത്തിലുണ്ടായിരുന്നത്. അതുവഴി വന്ന വാഹനങ്ങളെ ആ സമയത്ത് പലവഴിയിലൂടെ തിരിച്ച് വിടുകയായിരുന്നുവത്രെ. 

Cows causes traffic jam in highway
Author
Florida, First Published Jul 20, 2022, 3:54 PM IST

ഫ്ലോറിഡയിൽ ഒരുകൂട്ടം പശുക്കൾ റോഡിലിറങ്ങിയതിനെ തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ഓസ്‌സിയോള കൗണ്ടിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.‌ കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ഒരു വാഹനത്തിന് തീ പിടിക്കുകയായിരുന്നു. പുകയും തീയും ഉയർന്നതോടെ ഡ്രൈവർ വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി. ഒപ്പം തന്നെ വാഹനത്തിലുണ്ടായിരുന്ന കന്നുകാലികളും പുകയിലൂടെ ഇറങ്ങി നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

പിന്നാലെ സംഭവ സ്ഥലത്തേക്ക് അ​ഗ്നിരക്ഷാ സേനയിലെ അം​ഗങ്ങൾ എത്തി. അവർക്ക് തീയണക്കാൻ സാധിച്ചു എങ്കിലും അപ്പോഴേക്കും കന്നുകാലികളെല്ലാം റോഡിലേക്ക് ഇറങ്ങി പോയിരുന്നു. അവ ഹൈവേയിലൂടെ ഇറങ്ങി നടന്നു തുടങ്ങിയിയതിനാൽ ​ഗതാ​ഗതവും തടസപ്പെട്ടു. റോഡിന്റെ രണ്ട് വശവും അടച്ചു കൊണ്ട് കന്നുകാലികളെ വാഹനത്തിൽ കയറ്റാൻ ഉദ്യോ​ഗസ്ഥർക്ക് കിണഞ്ഞു പരിശ്രമിക്കേണ്ടതായി വന്നു. ഇതിന്റെ ഭാ​ഗമായി ഭാ​ഗത്തെ ​ഗതാ​ഗതം തടസപ്പെട്ടത് മൂന്ന് മണിക്കൂറാണ്. 

 

ഡ്രൈവർക്ക് പരിക്കൊന്നുമില്ല. ഇയാളും പ്രദേശത്ത് തന്നെ ഉണ്ടായിരുന്നു. 70 പശുക്കളാണ് വാഹനത്തിലുണ്ടായിരുന്നത്. അതുവഴി വന്ന വാഹനങ്ങളെ ആ സമയത്ത് പലവഴിയിലൂടെ തിരിച്ച് വിടുകയായിരുന്നുവത്രെ. 

കഴിഞ്ഞ വർ‌ഷം യുകെ -യിലും ഒരുകൂട്ടം പശുക്കൾ റോഡിലിറങ്ങിയതിനെ തുടർന്ന് വലിയ തോതിൽ ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. അന്ന് പുലർച്ചെ 5:30 -നാണ് സംഭവം നടന്നത്. യുകെയിലെ കെന്റിലുള്ള ജോ ക്ലിഫ്റ്റ് എന്നൊരാൾ തന്റെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. ആ സമയത്താണ് റോഡിൽ നിറയെ പശുക്കളെ കണ്ടത്. അത് അയാൾ ക്യാമറയിൽ പകർത്തുകയായിരുന്നു. അതിൽ ഭൂരിഭാ​ഗവും വലിയ പശുക്കളും കുറച്ച് ചെറിയ പശുക്കിടാങ്ങളുമാണ് ഉണ്ടായിരുന്നത്. 

അതുപോലെ നേരത്തെ ജോർജ്ജിയയിലും സമാനമായി പശുക്കൾ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് മൂന്ന് റോഡുകളാണ് അടച്ചിടേണ്ടി വന്നത്. 

Follow Us:
Download App:
  • android
  • ios