Asianet News MalayalamAsianet News Malayalam

ദുർ​ഗന്ധത്തെ തുടർന്ന് പരിശോധന, വീട്ടിനകത്ത് മോശം സാഹചര്യത്തിൽ 167 മൃ​ഗങ്ങൾ, എന്നേക്കുമായി വീട്ടുകാരന് വിലക്ക്

എല്ലാത്തിനെയും കൂട്ടിലിട്ടാണ് ഇയാൾ വളർത്തിയിരുന്നത്. ഒപ്പം തന്നെ ഇവിടെ നിന്നും പല മൃ​ഗങ്ങളെയും ചത്ത നിലയിലും കണ്ടെത്തി.

creatures confined in cages at filthy property man barred from owning pets rlp
Author
First Published May 28, 2023, 10:21 AM IST

വീട്ടിൽ മൃ​ഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പലരും സ്വന്തം വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ് ഈ മൃ​ഗങ്ങളെ കാണുന്നതും. ദിവസം തോറും ഇത്തരത്തിൽ മൃ​ഗങ്ങളെ വളർത്തുന്ന ആളുകളുടെ എണ്ണം കൂടി വരിക തന്നെയാണ്. മിക്കവരും കുട്ടികൾക്ക് പകരമായിപ്പോലും ഇങ്ങനെ മൃ​ഗങ്ങളെ വളർത്താറുണ്ട്. വളരെ അധികം സ്നേഹത്തോടും ശ്രദ്ധയോടും കൂടിയാണ് പലരും മൃ​ഗങ്ങളെ പരിചരിക്കുന്നതും. എന്നാൽ, അതേ സമയം തന്നെ മൃ​ഗങ്ങളോട് ക്രൂരത കാണിക്കുന്ന അനവധി ആളുകളും ഈ ലോകത്തുണ്ട്. അതുപോലെ മൃ​ഗങ്ങളോട് ക്രൂരത കാണിച്ച ഒരാളെ വളർത്തുമൃ​ഗങ്ങളെ വളർത്തുന്നതിൽ നിന്നും എന്നേക്കുമായി വിലക്കി. സംഭവം നടന്നത് യുകെയിലാണ്. 

ഇയാൾ തന്റെ വീട്ടിൽ പക്ഷികളും മൃ​ഗങ്ങളുമായി 167 ജീവികളെ വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ പാർപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാത്തിനെയും കൂട്ടിലിട്ടാണ് ഇയാൾ വളർത്തിയിരുന്നത്. ഒപ്പം തന്നെ ഇവിടെ നിന്നും പല മൃ​ഗങ്ങളെയും ചത്ത നിലയിലും കണ്ടെത്തി. ഇയാളുടെ വീട്ടിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും അധികം വൈകാതെ പ്രചരിച്ചു. വീഡിയോയിൽ മുയലുകളടക്കം നിരവധി മൃ​ഗങ്ങളെ വൃത്തിഹീനമായി പാർപ്പിച്ചിരിക്കുന്നത് കാണാം. 

നോർത്താംപ്ടൺഷെയർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നത്, ഫെബ്രുവരിയിൽ, നോർത്താംപ്ടൺഷയർ പൊലീസ് ഉദ്യോഗസ്ഥർ റൂഷ്‌ഡനിലെ ക്രോംവെൽ റോഡിലുള്ള ഈ വീട്ടിൽ എല്ലാ വീടുകളിലെയും എന്ന പോലെ സാധാരണയായി നടത്താറുള്ള ക്ഷേമ സന്ദർശനത്തിന്റെ ഭാ​ഗമായി ചെന്നതാണ്. എന്നാൽ, ജനലിൽ കൂടി അസഹ്യമായ ​ഗന്ധം പരന്നതിനെ തുടർന്നാണ് അവരിൽ സംശയം ജനിച്ചത്. 

പിന്നാലെ, തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ ഒട്ടും ശ്രദ്ധയില്ലാതെ മൃ​ഗങ്ങളെ പാർപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് കോടതി കിം സ്റ്റാർക്ക്സ് എന്ന 61 -കാരനെ മൃ​ഗങ്ങളെ ഇങ്ങനെ പൂട്ടിയിട്ടതിനെ തുടർന്ന് ജീവികളെ വളർത്തുന്നതിൽ നിന്നും എന്നേക്കുമായി വിലക്കിയത്. 

Follow Us:
Download App:
  • android
  • ios