Asianet News MalayalamAsianet News Malayalam

ശവദാഹത്തിന് മാത്രമല്ല, വിവാഹ ഫോട്ടോഷൂട്ടിനും വിനോദത്തിനും ആളുകളെത്തുന്ന ഗുജറാത്തിലെ ഒരു ശ്മശാനം

ശ്മശാനത്തിന്‍റെ 80 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ഫോട്ടോഷൂട്ടിനായി ആളുകളെത്തി തുടങ്ങി. ആഡംബരം അല്പം കൂടുതലാണെങ്കിലും ഇവിടെ ശവസംസ്കാരത്തിനുള്ള ചെലവ് വെറും ഒരു രൂപ മാത്രമാണ്.
 

crematorium in Gujarat where people come for wedding photoshoots and picnic bkg
Author
First Published Mar 20, 2023, 10:45 AM IST


ന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ശ്മശാനം എന്ന സങ്കല്‍പത്തിന് ഒരു തനത് സ്വഭാവം എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍, ഈ സങ്കല്‍പത്തെ അട്ടിമറിക്കുന്ന ശ്മശാനമാണ് ഗുജറാത്തിലെ ബനാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദിസ ശ്മശാനം. ശ്മശാനമെന്നാണ് പേരെങ്കിലും വിവാഹ ഫോട്ടോഷൂട്ടോ, പിക്കിനിക്കോ, ജന്മദിനാഘോഷങ്ങളോ നടത്താനെത്തുന്നരും ഇവിടേയ്ക്ക് വരുന്നെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ദിസയിലുള്ള ശ്മശാനം അതിന്‍റെ സൗന്ദര്യവും സൗകര്യങ്ങളും കൊണ്ട് പഴയ ഇന്ത്യന്‍ ഹിന്ദു ശ്മശാന ധാരണകളെ വെല്ലുവിളിക്കുന്നു. 12,000 ചതുരശ്ര അടി വിസ്തൃതിയാണ് ശ്മശാനത്തിനുള്ളത്.  5 - 7 കോടി രൂപ ചെലവ് വരുന്ന ദിസ ശ്മശാനം മരിച്ചവര്‍ക്ക് ഏറ്റവും സുഖപ്രദമായ അന്ത്യയാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. ശ്മശാനത്തിന്‍റെ 80 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ഫോട്ടോഷൂട്ടിനായി ആളുകളെത്തി തുടങ്ങി. ആഡംബരം അല്പം കൂടുതലാണെങ്കിലും ഇവിടെ ശവസംസ്കാരത്തിനുള്ള ചെലവ് വെറും ഒരു രൂപ മാത്രമാണ്.

ബനാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദിസ ശ്മശാനത്തിന്‍റെ കവാടം തന്നെ റിസോർട്ടിലേക്കോ അല്ലെങ്കില്‍ വലിയ ആഘോഷം നടക്കുന്ന ഏതെങ്കിലും ഉത്സവ നഗരിയിലേക്കോ ഉള്ള കവാടത്തെ അനുസ്മരിപ്പിക്കുന്നു. ഇവിടെ കുട്ടികളുടെ ശവസംസ്കാരത്തിന് പ്രത്യേകം ചിതകള്‍ സജ്ജമാക്കിയിട്ടുണ്ട്. വലിയ താഴികകുടം പോലുള്ള മേല്‍ക്കുരയ്ക്ക് താഴെയാണ് ഈ ചിതങ്ങള്‍ ഒരുക്കിയിരിക്കുന്നത്.  

'നല്ല വിളവി'നായി അഗ്നി പ്രീതി വരുത്താന്‍ റാഭ ജനസമൂഹത്തിന്‍റെ ബൈഖോ ഉത്സവം

ഒരു പ്രാർത്ഥന ഹാൾ, പ്രായമായവർക്കുള്ള ലൈബ്രറി, വലിയ പൂന്തോട്ടം, കുട്ടികളുടെ കളിസ്ഥലം, സ്മാരക സമുച്ചയം, കുളിമുറി, ശുചിമുറികൾ, മഴവെള്ള സംഭരണത്തിനുള്ള പ്രത്യേക സൗകര്യങ്ങളുമടക്കുള്ളവ ഈ ആഡംബര ശ്മശാനത്തില്‍ ഉൾപ്പെടുന്നു. അതേസമയം ഗ്രാമീണ ജീവിതത്തെ ചിത്രീകരിക്കുന്ന ശില്പങ്ങളും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചുമര്‍ ശില്പങ്ങളും ശ്മശാനത്തിന്‍റെ ചുമരുകളിലുണ്ട്.  ശ്മശാനത്തെ രണ്ട് പ്രധാന ഭാഗങ്ങളായി വേര്‍തിരിക്കുന്നു. ഒന്ന് പൂർണ്ണമായും ശവസംസ്കാരത്ത് മാത്രമുള്ളതാണെങ്കില്‍ മറ്റൊന്ന് വിനോദത്തിനും മറ്റ് പരിപാടികൾക്കും വേണ്ടി മാറ്റിവച്ചിരിക്കുന്നു. പണിപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇവിടേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ആഗോള ഭീകരതാ സൂചിക; അഫ്ഗാനിസ്ഥാന്‍ ഒന്നാമത്, പാകിസ്ഥാന്‍ 6 -ാമത്, ഇന്ത്യ 13 -ാം സ്ഥാനത്ത്

Follow Us:
Download App:
  • android
  • ios