ലിച്ചു കയറ്റിയപ്പോള്‍ പക്ഷേ മത്സ്യത്തൊഴിലാളികള്‍ ആകെ ഭയന്നുപോയി. കാരണം, വലയില്‍ കുടുങ്ങിയിരിക്കുന്നത് ഒരു മിനല്ല! അതൊരു ഭീമാകാരനായ മുതലയാണ്!
ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലാണ് പ്രശസ്തമായ പിലിഭിത് കടുവ സംരക്ഷണ കേന്ദ്രം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവര്‍തിത്വത്തിന് പേരു കേട്ടതാണ് ഈ സ്ഥലം. ജില്ലയുടെ മൂന്നില്‍ ഒരു ഭാഗം മുഴുവന്‍ കാടാണ്. അതിനാല്‍, മൃഗങ്ങള്‍ പൊതുവഴികളിലൂടെ കടന്നു പോവുന്നതൊക്കെ ഇവിടെ സാധാരണമാണ്. ഇവിടെ നിറയെ നദികളും കനാലുകളുമായതിനാല്‍ മുതലകള്‍ അടക്കമുള്ള ജീവികള്‍ ജലാശയങ്ങളിലേക്ക് വരുന്നതും സാധാരണമാണ്. അതിനാല്‍, ഏതുനിമിഷവും വന്യമൃഗങ്ങളുടെ ആക്രമണം മുന്നില്‍ കണ്ടു കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്.
അതിനിടെയാണ് അത്തരമൊരു സംഭവം കഴിഞ്ഞദിവസം ഇവിടെയുണ്ടായത്.
ഇവിടെയുള്ള ഗജ്രൗള പ്രദേശത്തെ ഗ്രാമവാസികള്‍ മത്സ്യബന്ധനത്തിനായി കതിന നദിയില്‍ വല വിരിക്കുന്നത് പതിവാണ്. മുതലയുടെ ആക്രമണത്തെ ഭയന്നാണ് ഇവര്‍ ഇവിടെ മത്സ്യബന്ധനത്തിനായി ഇറങ്ങാറ്. പതിവുപോലെ അന്നും അവര്‍ നദിയില്‍ വല വിരിച്ചു.
നല്ല ഭാരമുണ്ടായിരുന്നു അതിന്. അത് വലിച്ചു കയറ്റിയപ്പോള്‍ പക്ഷേ മത്സ്യത്തൊഴിലാളികള്‍ ആകെ ഭയന്നുപോയി. കാരണം, വലയില്‍ കുടുങ്ങിയിരിക്കുന്നത് ഒരു മിനല്ല! അതൊരു ഭീമാകാരനായ മുതലയാണ്!
അക്രമാസക്തനായ ആ മുതല ഉപദ്രവിക്കുമെന്ന് ഉറപ്പായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ വലയവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍, അല്പസമയത്തിനുശേഷം ഹേം നാഥ് എന്ന ഗ്രാമവാസി എന്താണ് സംഭവിച്ചത് എന്നറിയാന്‍ രണ്ടും കല്‍പ്പിച്ച് നദീതീരത്തെത്തി. അയാള്‍ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്.
വലയില്‍നിന്നും രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ വന്ന മുതല തളര്‍ന്ന് അവശനായി കിടപ്പായിരുന്നു അപ്പോള്‍. അദ്ദേഹം അപ്പോള്‍ തന്നെ മറ്റു ചില ഗ്രാമവാസികളെ കൂടി വിളിച്ച് മുതലയെ വലയില്‍ നിന്നും രക്ഷപ്പെടുത്തി നദിയിലേക്ക് വീണ്ടും ഇറക്കിവിട്ടു.
നദീതീരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് മുതലയുടെ ആക്രമണം നേരിടേണ്ടി വരുന്നത് ഇവിടെ പതിവാണ്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് പ്രാഥമിക കൃത്യം നിര്‍വഹിക്കാനായി നദിയിലിറങ്ങിയ ഒരു സ്ത്രീയെ മുതല ആക്രമിച്ചത്. അവശനായതുകൊണ്ടായിരിക്കണം ഇത്തവണ വലയില്‍ കുടുങ്ങിയ മുതല ആളുകളെ ആക്രമിക്കാതിരുന്നത്.
