Asianet News MalayalamAsianet News Malayalam

മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്ന അച്ഛൻ, പൊലീസിനെ വിളിച്ച് കുഞ്ഞുമകൻ‌

ആദ്യമായിട്ടായിരുന്നില്ല അവന്റെ അച്ഛൻ അങ്ങനെ ചെയ്യുന്നത്. ഇതിന് മുമ്പും അയാളത് ചെയ്തിട്ടുണ്ട്. എന്നാൽ വീണ്ടും അത് ആവർത്തിക്കാൻ അവൻ ആ​ഗ്രഹിച്ചിരുന്നില്ല. എന്നാൽ, അത് വീണ്ടും ആവർത്തിക്കുമോ എന്ന് അവൻ ഭയന്നിരുന്നു. അതുകൊണ്ട് അവൻ 999 -ലേക്ക് വിളിച്ച് എല്ലാം വിശദീകരിച്ചു.

dad abusing mom upset son called police
Author
First Published Nov 25, 2022, 1:04 PM IST

അമ്മയെ അച്ഛൻ നിരന്തരം ഉപദ്രവിക്കുന്നത് കണ്ടാൽ ഏതൊരു കുട്ടിയും തകർന്നു പോകും. അവരുടെ ബാല്യകാലത്തെയും ഒരുപക്ഷേ പിന്നീടുള്ള ജീവിതത്തേയും ഒക്കെ അത് ബാധിച്ചേക്കാം. ചില സ്ത്രീകൾ എത്ര തന്നെ ഉപദ്രവിക്കപ്പെട്ടാലും പൊലീസിന്റെയോ നിയമത്തിന്റെയോ സഹായം തേടാറില്ല. കാരണം, വേറൊന്നുമല്ല അവരുടെ ക്രൂരനായ പങ്കാളിയെ ഭയന്നിട്ട് തന്നെയാവണം. ഇവിടെ ഒരു സ്ത്രീയും അതുപോലെ ഭയന്ന് താൻ പങ്കാളിയാൽ അതിക്രൂരമായി ഉപദ്രവിക്കപ്പെടുന്ന കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ, ആ അമ്മയുടെ തുണയ്ക്ക് അവരുടെ മകനെത്തി. 

ചെറിയൊരു ആൺകുട്ടിയാണ് അമ്മയെ, മദ്യപാനിയും ക്രൂരനുമായ അച്ഛൻ ഉപദ്രവിക്കുന്നു എന്ന വിവരം 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിനെ അറിയിച്ചത്. അമ്മയും കുട്ടിയും ഇപ്പോൾ‌ സംരക്ഷണയിലാണ്. വെയിൽസിലെ Dyfed-Powys പോലീസിലെ ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 

അതിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്, 

അവസാനത്തെ മാസത്തിൽ ഞങ്ങളുടെ 999 -ലേക്ക് ഒരു ചെറിയ ആൺകുട്ടിയുടെ കോൾ വന്നു. അവന്റെ വീട്ടിൽ എന്താണ് സംഭവിക്കുന്നത് എന്നതിൽ അവൻ വളരെ വളരെ അസ്വസ്ഥനായിരുന്നു. അവന്റെ അച്ഛൻ അവന്റെ അമ്മയെ ഉപദ്രവിക്കുകയായിരുന്നു. അവളെന്തോ നൽകിയില്ല എന്ന് പറഞ്ഞായിരുന്നു ഉപദ്രവം. അവന്റെ അച്ഛൻ മദ്യപിച്ചിരുന്നു, ദേഷ്യത്തിലും അക്രമിക്കാനുള്ള ത്വരയിലും ആയിരുന്നു. അതോടെ കുട്ടി ചെന്ന് അയാളെ തടയാൻ ശ്രമിച്ചു. 

അവന്റെ അമ്മ ഭയന്നിരിക്കുകയായിരുന്നു. പേടിച്ച് ഭയന്നിരുന്ന അവൾക്ക് പൊലീസിനെ വിളിക്കാൻ കഴിഞ്ഞിരുന്നില്ല. പൊലീസിനെ വിളിക്കുന്നത് കണ്ടാൽ അയാൾ എന്ത് ചെയ്യും എന്ന് അവൾ ഭയന്നിരുന്നു. അതുകൊണ്ട്, അവൾക്ക് വേണ്ടി അവളുടെ മകൻ അത് ചെയ്തു. ഇങ്ങനെ പോയാൽ അടുത്ത തവണ തനിക്കും തന്റെ അമ്മയ്ക്കും എന്ത് സംഭവിക്കും എന്ന് അവൻ ഭയന്നിരുന്നു. 

ആദ്യമായിട്ടായിരുന്നില്ല അവന്റെ അച്ഛൻ അങ്ങനെ ചെയ്യുന്നത്. ഇതിന് മുമ്പും അയാളത് ചെയ്തിട്ടുണ്ട്. എന്നാൽ വീണ്ടും അത് ആവർത്തിക്കാൻ അവൻ ആ​ഗ്രഹിച്ചിരുന്നില്ല. എന്നാൽ, അത് വീണ്ടും ആവർത്തിക്കുമോ എന്ന് അവൻ ഭയന്നിരുന്നു. അതുകൊണ്ട് അവൻ 999 -ലേക്ക് വിളിച്ച് എല്ലാം വിശദീകരിച്ചു. അവനാകെ അസ്വസ്ഥനായിരുന്നു. അവന് വാക്കുകൾ പോലും കിട്ടുന്നുണ്ടായിരുന്നില്ല. ഫോൺ എടുത്ത് വിളിക്കാൻ വലിയ കരുത്ത് വേണമായിരുന്നു. അവനങ്ങനെ ചെയ്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 

അവന്റെ അമ്മയ്ക്ക് എവിടെ നിന്നാണ് പിന്തുണ കിട്ടുക എന്ന് കാണിച്ചു കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ അവളുടെ സഹായത്തിനുണ്ട് എന്ന് ഇന്ന് അവൾക്കറിയാം. 

ഒപ്പം, ഈ കുട്ടി മാത്രമല്ല അതുപോലെ അനേകം കുട്ടികൾ ​ഗാർഹിക പീഡനത്തെ അഭിമുഖീകരിക്കുന്നുണ്ട് എന്ന് പൊലീസ് എഴുതുന്നു. ഒരുപാട് കുട്ടികളും മുതിർന്നവരും വീട്ടിൽ പോലും സുരക്ഷിതരല്ല. അത് അവസാനിപ്പിക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു. നിങ്ങളാരെങ്കിലും ഇതുപോലെ ഈ അമ്മയേയും കുട്ടിയേയും പോലെ അതിക്രമം അനുഭവിക്കുന്നവരാണ് എങ്കിൽ, ഞങ്ങളെ ഇതുവരെ വിളിക്കാത്തവരാണ് എങ്കിൽ അവരെ പോലെ ധൈര്യം ഉള്ളവരായിരിക്കുക. നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ഇവിടെ ഉണ്ട് എന്നും പോസ്റ്റിൽ പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios