ഏതായാലും ആദത്തിന് അലക്സയുടെ മറുപടി അല്പം ക്രൂരമായി തോന്നിയെങ്കിലും ആദം പോസ്റ്റ് ചെയ്ത വീഡിയോ ഓൺലൈനിൽ വൈറൽ ആയതോടെ സംഭവം വലിയ തമാശയായി മാറിയിരിക്കുകയാണ്.
അലക്സ കാര്യമായി പറഞ്ഞതാണോ അതോ തമാശയ്ക്ക് പറഞ്ഞതാണോ എന്നറിയില്ല ഏതായാലും അലക്സയുടെ മറുപടി കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഒരച്ഛൻ. തൻറെ കുട്ടികളുടെ ചിരി നിർത്താൻ ഒരു മാർഗം പറഞ്ഞു തരാമോ എന്നാണ് ഇയാൾ അലക്സയോട് ചോദിച്ചത്. അതിന് അലക്സാ പറഞ്ഞ മറുപടിയാണ് അതിഭീകരമായി പോയത്.
ഷെഫീൽഡിൽ നിന്നുള്ള പബ് ഭൂവുടമയായ ആദം ചേംബർലെയ്ൻ എന്ന് 45 -കാരനാണ് വെർച്വൽ അസിസ്റ്റന്റ് ആയ അലക്സ തൻറെ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. തൻറെ കുട്ടികളുടെ ചിരി എങ്ങനെ നിർത്താം എന്നായിരുന്നു ആദത്തിന്റെ ചോദ്യം. അതിന് അലക്സ നൽകിയ ഉപദേശം എന്താണെന്നോ? കുട്ടികളുടെ തൊണ്ടയിൽ കുത്താൻ ആയിരുന്നു. അപ്പോൾ കുട്ടികൾ ചിരി നിർത്തും എന്നാണ് അലക്സാ പറയുന്നത്.
ആദം ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്
ആദം : "അലക്സാ, നിങ്ങൾ എങ്ങനെയാണ് കുട്ടികളുടെ ചിരി നിർത്തുന്നത്?"
ഉപകരണം : "ഒരു ആൻസർ കോൺട്രിബ്യൂട്ടറിന്റെ അഭിപ്രായത്തിൽ, ഉചിതമെങ്കിൽ, നിങ്ങൾക്ക് അവരുടെ തൊണ്ടയിൽ കുത്താം. അവർ വേദനകൊണ്ട് പുളയുകയും ശ്വസിക്കാൻ കഴിയാതെ വരികയും ചെയ്താൽ, അവർ ചിരിക്കാനുള്ള സാധ്യത കുറവായിരിക്കും."
ഏതായാലും ആദത്തിന് അലക്സയുടെ മറുപടി അല്പം ക്രൂരമായി തോന്നിയെങ്കിലും ആദം പോസ്റ്റ് ചെയ്ത വീഡിയോ ഓൺലൈനിൽ വൈറൽ ആയതോടെ സംഭവം വലിയ തമാശയായി മാറിയിരിക്കുകയാണ്. അലക്സയുടെ കൈയിൽ നിന്നും അച്ഛന് നല്ല തഗ്ഗ് മറുപടി തന്നെ കിട്ടി എന്നാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഭൂരിഭാഗവും പറയുന്നത്. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഈ ഉത്തരം അലക്സയിൽ നിന്നും നീക്കം ചെയ്തു എന്നാണ് ആമസോൺ വക്താക്കൾ പറയുന്നത്.
