Min read

'നായ്ക്കളെ എനിക്കും ഇഷ്ടമാണ് പക്ഷേ...'; തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരെ വിമർശിച്ച് കുറിപ്പ് വൈറൽ

Delhi mans post criticising those who feed stray dogs goes viral
stray dogs

Synopsis

തെരുവ് നായ്ക്കൾക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നെന്നാണ് യുവാവ് തന്‍റെ അനുഭവം ചൂണ്ടിക്കാട്ടി വിവരിക്കുന്നത്. 

തെരുവ് നായ്ക്കളെ കുറിച്ചും അവയ്ക്ക് ഭക്ഷണം നൽകുന്നവരെ കുറിച്ചുമുള്ള ദില്ലി സ്വദേശിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. റെഡിറ്റിലെഴുതിയ കുറിപ്പില്‍ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ രൂക്ഷ വിമർശനമാണ് ഇദ്ദേഹം ഉയർത്തിയിരിക്കുന്നത്. തനിക്കും നായ്ക്കളെ ഇഷ്ടമാണെന്നും  നായ്ക്കളോട് യഥാർത്ഥത്തിൽ സ്നേഹമുള്ളവർ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

'പഫ്കോൺസക്സ്' എന്ന പേരിലുള്ള റെഡിറ്റ് ഉപയോക്താവാണ് നായ പ്രേമികളോട് തെരുവ് നായകളെ "ദത്തെടുക്കുക" എന്ന ലക്ഷ്യമില്ലെങ്കിൽ അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. തനിക്കുണ്ടായ ഒരു അനുഭവം വിവരിച്ചു കൊണ്ടാണ് ഇദ്ദേഹം ഇത്തരത്തിൽ ഒരു വിമർശനം ഉയർത്തിയത്. 

Watch Video: 'പറഞ്ഞത് മനസിലായില്ലേ?'; യൂബർ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ച് ജർമ്മന്‍കാരി, അമ്പരന്ന് സോഷ്യൽ മീഡിയ

I absolutely despise dog lovers
byu/PuffcornSucks indelhi

Watch Video: വയറ് വേദന അസഹനീയം, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍, 11 തുന്നിക്കെട്ട്

തന്‍റെ വീട്ട് ജോലിക്കാരനെ അടുത്തിടെ വീടിന് മുന്നിലെ റോഡിൽ വച്ച് ഒരു തെരുവുനായ ആക്രമിച്ചതായാണ് അദ്ദേഹം പറയുന്നത്. അത്തരത്തിൽ ഒരു അപകടത്തിന് കാരണമായതാകട്ടെ തന്‍റെ അയൽക്കാരൻ സ്ഥിരമായി റോഡരികിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതും. ഇത്തരത്തില്‍ റോഡരികില്‍ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവ അത് കഴിക്കാനായെത്തുന്നു. പിന്നെ, അവ അവിടെ തന്നെ സ്ഥിരമാക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. 

സ്വന്തമായി നായ്ക്കളെ ദത്തെടുത്ത് വളർത്താൻ ആഗ്രഹിക്കാത്തവർ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്ത് സമൂഹത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൃഗ സ്നേഹം പ്രകടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും സമാനമായ രീതിയിൽ നിരവധി തവണ ഡെലിവറി  ഡ്രൈവർമാരെ ഉൾപ്പെടെയുള്ളവരെ ഇതേ സ്ഥലത്ത് വെച്ച് തെരുവ് നായ്ക്കൾ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകളാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് യോജിച്ചത്. അതേസമയം ഏതാനും ചിലർ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ അലംഭാവം കാണിക്കുകയാണെന്നും  ആരോപിച്ചു.

Read More: ഒരുമിച്ച് ജീവിക്കാൻ ദിവസം 5,000, വിവാഹ മോചനത്തിന് 45 ലക്ഷം; ഭാര്യയുടെ ശല്യം സഹിക്കവയ്യാതെ പരാതിയുമായി ഭർത്താവ്
 

Latest Videos