തന്‍റെ എതിർപ്പുകളെ വകവയ്ക്കാതെയും അയാൾ ശല്യം ചെയ്തത് തുടർന്നപ്പോൾ താൻ അയാളുടെ ചിത്രം എടുത്തുവെന്നും എന്നാൽ ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ അയാൾ തന്നെ പിന്തുടർന്നെന്നും ഇരയാക്കപ്പെട്ട കൗമാരക്കാരൻ പറയുന്നു. 

പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ചില പ്രശ്നക്കാരെ നേരിടേണ്ടിവരും. ഇത്തരം കാര്യങ്ങളില്‍ പൊതുവായി ഇരയാക്കപ്പെടുന്നത് സ്ത്രീകളാണ്. എന്നാല്‍, നമ്മുടെ സാമൂഹികാവസ്ഥ കാരണം ആരും പൊതുവെ പരാതികളുന്നയിക്കാറില്ല. ഇത്തരം പരാതികളില്‍ നടപടികളുണ്ടാകില്ലെന്ന് വിചാരിച്ചോ അല്ലെങ്കില്‍ സ്വയം അപമാനിക്കപ്പെടുമെന്ന് ഭയന്നോ ആകാമിത്. എന്നാല്‍, ദില്ലി മെട്രോയില്‍ വച്ച് തന്നെ ഒരു അപരിചിതന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 16 കാരന്‍ കുറിച്ചപ്പോള്‍ നടപടി എടുക്കാനായിരുന്നു ദില്ലി പോലീസിന്‍റെ തീരുമാനം. മെട്രോയിൽ വെച്ച് ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന 16 കാരന്‍റെ സാമൂഹിക പരാതിയിന്മേലാണ് ദില്ലി പോലീസ് അന്വേഷണത്തിന് തയ്യാറായത്. ഭവ്യ എന്ന എക്സ് സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെയാണ് പരാതി ഉന്നയിക്കപ്പെട്ടത്. 

ദില്ലി സ്വദേശിയായ കൗമാരക്കാരൻ റെഡ്ഡിറ്റിലും എക്സ് സാമൂഹിക മാധ്യത്തിലുമാണ് തന്‍റെ ദുരനുഭവം പങ്കുവെച്ചത്. രാജീവ് ചൗക്കിൽ നിന്ന് മെ‌ട്രോയിൽ കയറിയ തന്നെ അപരിചിതനായ ഒരാൾ ദുരുദ്ദേശത്തോ‌‌ടെ സ്പർശിക്കുകയായിരുന്നു എന്നാണ് കൗമാരക്കാരൻ പോസ്റ്റിൽ പറയുന്നത്. തന്‍റെ സ്വകാര്യ ഭാ​ഗങ്ങളിൽ അയാൾ സ്പർശിച്ചത് തനിക്ക് അറപ്പ് ഉളവാക്കിയെന്നും പോസ്റ്റിൽ പറയുന്നു. പലതവണ താൻ തടയാൻ ശ്രമിച്ചിട്ടും അയാൾ ഈ പ്രവർത്തി നിറുത്തിയില്ലെന്നും ഒടുവിൽ തനിക്ക് അയാളുടെ കൈ മാന്തി പൊട്ടിക്കേണ്ടി വന്നെന്നുമുള്ള തന്‍റെ നിസഹായത വിവരിച്ച് 16 കാരൻ വ്യക്തമാക്കി. 

ദക്ഷിണേഷ്യക്കാർ സിന്ധുനദീതട സംസ്കാരത്തില്‍ നിന്നും രൂപം കൊണ്ട സങ്കരജനതയെന്ന് ജനിതക പഠനം

Scroll to load tweet…

മകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഓട്ടോ ഡ്രൈവറുമൊത്തുള്ള സംഭാഷണം ഹൃദ്യമെന്ന് യുവതി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എത്രയും പെട്ടന്ന് ട്രെയിൻ നിറുത്താൻ താൻ ആ​ഗ്രിച്ചുവെന്നും അവന്‍ കൂട്ടിച്ചേർത്തു. തന്‍റെ എതിർപ്പുകളെ വകവയ്ക്കാതെയും അയാൾ ശല്യം ചെയ്തത് തുടർന്നപ്പോൾ താൻ അയാളുടെ ചിത്രം എടുത്തുവെന്നും എന്നാൽ ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ അയാൾ തന്നെ പിന്തുടർന്നെന്നും ഇരയാക്കപ്പെട്ട കൗമാരക്കാരൻ പറയുന്നു. ഒടുവിൽ ഒരു സെക്യൂരിറ്റി ​ഗാർഡിനെ കണ്ടതോടെ അക്രമി പിൻവാങ്ങിയതിനാൽ താൻ രക്ഷപ്പെട്ടുവെന്നും അവന്‍ കൂട്ടിച്ചേർത്തു.

കൌമാരക്കാരന്‍റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും വൈറലാവുകയും ചെയ്തു. ഇതോടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടെ ദില്ലി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് പൊലീസ് ഇരയാക്കപ്പെട്ട വ്യക്തിയോട് ബന്ധപ്പെടേണ്ട നമ്പർ സാമൂഹിക മാധ്യമങ്ങളിലൂടെ ചോദിച്ചു. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തന്‍റെ തീരുമാനമെന്നും ഈ കൗമാരക്കാരൻ മറ്റൊരു പോസ്റ്റില്‍ എഴുതി. നേരിടേണ്ടി വന്ന ഭയാനകമായ അവസ്ഥയിൽ നിന്ന് മരുന്ന് കഴിച്ചിട്ട് പോലും താൻ മുക്തനാകുന്നില്ലെന്നാണ് അവന്‍ കുറിച്ചത്. 

ക്ലോസറ്റില്‍ നിന്നും അസാധാരണമായ ശബ്ദം; പിന്നാലെ പുറത്ത് വന്നത് 10 അടി നീളമുള്ള പാമ്പ്, വൈറല്‍ വീഡിയോ കാണാം