വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരുമായ എല്ലാ യാത്രക്കാരും തങ്ങളുടെ മുന്‍സീറ്റില്‍ ഇരുകൈകളും ഉപയോഗിച്ച് പിടിച്ചിരിക്കുന്നത് കാണിച്ചു. വിമാനം ലാന്‍റ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് നല്‍കിയ മുന്‍കരുതല്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു അവര്‍ അങ്ങനെ ചെയ്തത്.
വിമാനത്തിന്‍റെ ലാന്‍റിംഗ് ഗിയറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ നോർത്ത് കരോലിനയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ഡെൽറ്റ എയർലൈൻസിന്‍റെ ബോയിംഗ് 717 വിമാനത്തിന്‍റെ മുന്‍വശം ഭൂമിയില്‍ തൊട്ടു. ഡെൽറ്റ ഫ്ലൈറ്റ് 1092 അറ്റ്ലാന്‍റയിൽ നിന്ന് ഇന്നലെ രാവിലെ 7.25 നാണ് പുറപ്പെട്ടത്. രാവിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടതായിരുന്നു. എന്നാല്‍, വിമാനത്തിന്‍റെ എമര്‍ജന്‍സി ലാന്‍റിംഗ് ഗിയറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല. ഇതേതുടര്‍ന്ന് റെണ്‍വേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിന്‍റെ മുന്‍ഭാഗം നിലത്തിടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം വിമാനത്തില്‍ 100 ഓളം യാത്രക്കാരുണ്ടായിരുന്നതായി ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആനക്കുട്ടിയോടൊത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ തമാശക്കളി; വൈറല്‍ വീഡിയോ
ഡെൽറ്റ ഫ്ലൈറ്റ് 1092 വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്‍റെയും ഇറങ്ങിക്കഴിഞ്ഞതിന്‍റെയും നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. wcnctv യുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന വിമാനത്തിന്‍റെ ഉള്ളിലുള്ള യാത്രക്കാരെ ചിത്രീകരിച്ചു. ഈ വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരുമായ എല്ലാ യാത്രക്കാരും തങ്ങളുടെ മുന്‍സീറ്റില്‍ ഇരുകൈകളും ഉപയോഗിച്ച് പിടിച്ചിരിക്കുന്നത് കാണിച്ചു. വിമാനം ലാന്‍റ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് നല്‍കിയ മുന്‍കരുതല്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു അവര്‍ അങ്ങനെ ചെയ്തത്.
ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളില്‍ വിമാനത്തിന്‍റെ മുന്‍ഭാഗം നിലത്ത് കുത്തിനില്‍ക്കുന്നത് വ്യക്തമായും കാണാം. വിമാനത്തിന്‍റെ മുന്നിലെ ലാന്‍റിംഗ് ഗിയര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ മുന്‍ വശത്തെ ടയര്‍ നിലത്തേക്ക് താഴ്ത്താന്‍ കഴിയാത്തതിനാലാണ് മുന്‍വശം നിലത്ത് കുത്തിയ നിലയില്‍ വിമാനം നിര്‍ത്തേണ്ടിവന്നത്. സംഭവത്തിൽ 96 യാത്രക്കാർക്കോ അഞ്ച് ഡെൽറ്റ ജീവനക്കാർക്കോ പരിക്കുകളൊന്നുമില്ല. വിമാനം അതിന്‍റെ നോസ് ഗിയർ 'അപ്പ്' പൊസിഷനിൽ ലാൻഡ് ചെയ്യുകയും റൺവേയിൽ സുരക്ഷിതമായി നിർത്തുകയും ചെയ്തെന്ന് ഡെല്‍റ്റ എയര്‍വേസ് അറിയിച്ചു. തകരാറിന് കാരണമെന്തെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാൻഡിംഗിന് തയ്യാറെടുക്കുമ്പോൾ ജീവനക്കാർക്ക് തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു, വിമാനത്താവളത്തില്‍ ഇറങ്ങും മുമ്പ് തന്നെ ലാന്‍റിംഗ് ഗിയര്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ജീവക്കാര്‍ക്ക് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് വിമാനം ആകാശത്ത് കുറച്ച് തവണ വട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം ലാന്‍റ് ചെയ്യാന്‍ തീരുമാനിച്ചത്. വിമാനത്തിന്‍റെ ലാന്‍റിംഗില്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് 72 വിമാനങ്ങള്‍ വൈകുകയും 21 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. '
രണ്ട് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന്‍റ ആസ്തി 52 കോടി രൂപ !
